{[['']]}
ദമ്പതികള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ അവരുടെ ഉറക്കം സഹായിക്കുമെന്ന് പുതിയ പഠനഫലം. 1100പേരില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ഉറങ്ങുമ്പോള്‍ ദമ്പതികള്‍ എത്ര അകലം പാലിക്കുന്നു എന്നതു വച്ചാണ് അവരുടെ ബന്ധത്തിന്റെ ആഴം അളക്കുക. ഒരു ഇഞ്ച് അകലെ ഉറങ്ങുന്ന പങ്കാളികള്‍ നല്ല അടുപ്പമുള്ളവരായിരിക്കുമെന്നും എന്നാല്‍ മുപ്പത് ഇഞ്ചിലധികം അകലം പാലിക്കുന്നവര്‍ക്കിടയില്‍ മാനസികമായ അടുപ്പം കുറവായിരിക്കുമെന്നുമാണ് ഗവേഷകരുടെ വാദം.
സ്പര്‍ശിച്ച് ഉറങ്ങുന്ന ദമ്പതികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചുകൂടി സന്തുഷ്ടരായിരിക്കുമെന്നാണ് മറ്റൊരു പഠനഫലം. മാനസികാരോഗ്യവിദഗ്ദ്ധനായ സാമുവല്‍ ഡങ്കെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനഫലം എഡിന്‍ബര്‍ഡ് ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. ചുരുണ്ടുകൂടി ഉറങ്ങുന്നവര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നവരും ആകാംഷയുള്ളവരും ആണെന്നും അദ്ദേഹം പറയുന്നു.
അതേസമയം നിവര്‍ന്ന് കിടന്നുറങ്ങുന്നവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരും തുറന്നമനസ്സുള്ളവരും ആണ്. പഠനത്തില്‍ 42ശതമാനത്തോളം ദമ്പതികള്‍ പുറംതിരിഞ്ഞുകിടന്നുറങ്ങുന്നവരാണെന്ന് കണ്ടെത്തി. 31ശതമാനം പേര്‍ ഒരേ ദിശയിലേക്ക് മുഖം നോക്കി ഉറങ്ങുന്നവുരം. നാല് ശതമാനം മാത്രമാണ് മുഖത്തോട് മുഖം നോക്കി ഉറങ്ങുന്നവര്‍ . 34ശതമാനം പേര്‍ ഉറക്കത്തില്‍ ദേഹത്ത് സ്പര്‍ശിക്കുന്നവരാണ്. 12ശതമാനം പേര്‍ ഒരു ഇഞ്ച് അകലത്തില്‍ ഉറങ്ങുന്നവരും 2ശതമാനം പേര്‍ മാത്രമാണ് 30 ഇഞ്ച് അകലത്തിലെങ്കിലും ഉറങ്ങുന്നവര്‍ .
പഠനത്തിന് നേതൃത്വം നല്‍കിയ ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് പ്രൊഫസര്‍ റിച്ചാര്‍ഡ് വൈസ്മാന്‍ പറയുന്നത് രാത്രി ഉറങ്ങുമ്പോള്‍ ദേഹത്ത് സ്പര്‍ശിച്ചുറങ്ങുന്ന 90ശതമാനം പേരും വളരെ നല്ല ബന്ധം സൂക്ഷിക്കുന്നവരാണെന്നാണ്.
Post a Comment