{[['']]}
ലണ്ടന്‍: കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ചുവന്ന രക്താണുവിന്റെ കുറവുമൂലം ഉണ്ടാകുന്ന താലസ്സിമിയ രോഗികളായ മൂന്നുപേര്‍ക്കാണ് ആദ്യമായി കൃത്രിമ രക്തം നല്‍കുന്നത്. 5 എം.എല്‍ രക്തം വീതമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുക. മനുഷ്യന്റെ വിത്തുകോശത്തില്‍ നിന്ന് കൃത്രിമ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ വ്യവസായികമായി രക്തം നിര്‍മ്മിക്കാനാണ് എഡിന്‍ബറോ സര്‍വകലാശാലയുടെ പദ്ധതി. രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് കൃത്രിമരക്തം നല്‍കാനാകുമെന്നാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. ഇതിനായി 50 ലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. രക്തദാനത്തിന് ബദല്‍ സംവിധാനം എന്ന നിലയ്ക്കല്ല കൃത്രിമമായി രക്തം നിര്‍മ്മിക്കുന്നതെന്ന് സര്‍വകലാശാലയുടെ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സ്ക്കോട്ടീഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് തലവന്‍ മാര്‍ക് ടര്‍ണര്‍ പറഞ്ഞു.
20 വര്‍ഷം കഴിയുമ്പോള്‍ കൃത്രിമരക്തം സാധാരണമായി തീരുമെന്നാണ് കണക്കുകൂട്ടല്‍. ഒ നെഗറ്റീവ് പോലുള്ള അപൂര്‍വ്വ രക്തഗ്രൂപ്പില്‍ ഉള്ള്വരുടെ വിത്തുകോശം സ്വീകരിച്ച് കൃത്രിമ രക്തം ഉണ്ടാക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.
Post a Comment