{[['']]}
Kerala tv show and newsഅനു
വായിച്ചറിയുവാൻ
നാടോടിയായ അമ്മയെഴുതുന്നത്,
നാടോടിയായ അമ്മയെഴുതുന്നത്,
പ്രിയപെട്ട അനു,
നമുക്ക് ചുറ്റും എണ്ണമില്ലാത്ത മതഗ്രന്ഥങ്ങൾ അതിന് തോറ്റംപാടുന്ന മധ്യവർത്തികൾ.സമത്വസുന്ദര സമഭാവനകൾ പറഞ്ഞു പൊലിപ്പിക്കുന്ന വോട്ട് രാഷ്ട്രീയത്തിന്റെ കപട നയങ്ങൾ.
ചുട്ട ചില്ലുപകലിൽ വെന്ത നാടോടി നാഭിയിൽ ഇര തേടി എന്റെ അരികിൽ എത്തുന്ന പകൽ മാന്യതകൾ.കുറച്ച് കാലം മുൻപ് ആരോ നുകർന്ന ഒരു ടീസ്പൂണ്‍ രസത്തിന്റെ തുടിപ്പ് എന്റെ മകളായി ചാക്കുമറക്കുള്ളിൽ ഉറങ്ങുകയാണ് .
സംസ്കാരത്തിന്റെ സമ്മാനം !
രാത്രിയുടെ കള്ളപുതപ്പിട്ടു വരുന്നവർക്കെല്ലാം ഞാൻ രക്തവും രേതസ്സും കലർന്ന സദ്യയൂട്ടുന്നു..
രതിരസത്തിന്റെ താളമേളങ്ങൾ ആസ്വദിക്കാനല്ല,നാണയ തുട്ടുകൾക്ക് വേണ്ടിയുമല്ല.അപ്പർക്ലാസ് പളപളപ്പിൽ കാമസൂത്രങ്ങൽ വിരിയിക്കുന്ന ഹൈടെൻഷൻ ഹോട്ട് ലൈനുകളുടെ ഇടപാടുകൾക്ക് വേണ്ടിയുമല്ല..
മകളെന്ന ജന്മനോവിൽ നക്ഷതങ്ങൾ പതിയാതിരിക്കാൻ.
ഞാനെന്ന മാതൃത്വം മകൾക്ക് തണലായിരിക്കുവാൻ വേണ്ടി മാത്രം.
നിന്നെ പോലെ എനിക്ക് പരാതികളോന്നുമില്ല കേട്ടോ..
നാല് വയസ്സുള്ള നിന്റെ മകളുടെയും,ഭാർത്താവിന്റെയും കഴുത്തറക്കാൻ കാമുകന്റെ കയ്യിൽ കൊലകത്തി കൊടുക്കാൻ തക്ക വിദ്യാഭ്യാസവും എനിക്കില്ല,അതിനു ശേഷം നിനക്ക് കിട്ടാൻ പോകുന്ന സുഖത്തെകുറിച്ച് കേട്ടറിവ് പോലുമില്ല.
ഒരപേക്ഷ മാത്രം...
നിന്റെ കാമദാഹങ്ങളും,ക്രൂരതയും,കുടിലതയും ഇല്ലാത്ത മറ്റൊരു ലോകത്ത് കുഞ്ഞുങ്ങളെ ജീവിക്കാനനുവദിക്കുക..നിന്റെ ചപലമോഹങ്ങൾക്കും,ചുടുചിന്തകൾക്കും മക്കളെ ഇരകളാ ക്കാതിരിക്കുക..അവർ അവരുടെ ലോകത്ത് അനാഥരായെങ്കിലും ജീവിച്ചോട്ടെ അനു..
ഇപ്പോൾ ഞാൻ ആരോടും മിണ്ടാറില്ല,പലരും നിറമുള്ള മുഖംമൂടികൾ അണിഞ്ഞ് വിദ്യാസംമ്പന്നരെന്ന് അവകാശപെട്ടുകൊണ്ട് നന്മകൾ പാടുന്നത് കേട്ട് ..കേട്ട് നാവിന്റെ പിന്നാംമ്പുറങ്ങളിൽ ഉളുപ്പ് തളം കെട്ടുമ്പോൾ കാറിതുപ്പികൊണ്ട് വല്ലപ്പോഴും
സാംസ്കാരിക കേരളത്തിനു ഒരു സമർപ്പണം പോലെ പറയാറുണ്ട്.
' പൊലയാടി മക്കൾ...'

Post a Comment