Movie :

kerala home tv show and news

Home » » ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യു AND അനുശാന്തിക്കും അവസാനം എന്ത് സംഭവീക്കും........

ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യു AND അനുശാന്തിക്കും അവസാനം എന്ത് സംഭവീക്കും........

{[['']]}

നിനോ മാത്യുവും അനുശാന്തിയും Sajan chirayinkeezhu official's photo.
Sajan chirayinkeezhu official's photo.Kerala tv show and news



ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യു വിനെ ആലംകോട്ടേ കൊല നടത്തിയ വീട്ടിൽഎത്തിച്ചു തെളിവ് എടുപ്പ് നടത്തി , അത് ആറ്റിങ്ങൽ പോലീസിനെ സംബധിച്ച് കടുത്ത വെ...ല്ലുവിളി തന്നെ ആയിരുന്നു നിനോ മാത്യു വിനെ കൊണ്ട് വരുന്നു എന്നറിഞ്ഞു ദൂരെ ദേശത്ത് ഉള്ളവർ പോലും അവിടെ എത്തിയിരുന്നു മണിക്കൂറുകൾക്കു മുൻപേ ജനനിപിടം അവസാനം നൂറുകണക്കിന് പോലീസ് എത്തി സമീപത്തെ വീടിനു മുകളിൽ ഉള്ളവരെ വരെ ഒഴിപ്പ്ച്ച ശേഷം ആണ് പ്രതിയെ കൊണ്ട് വന്നു തെളിവെടുത്തത്
മണിക്കൂറുകൾ നീണ്ട പിരി മുരുക്കത്തിനു ശേഷം പ്രേശ്നമില്ലതെയാണ് പോലീസ് തിരികെ കൊണ്ട് പോയത് ,
എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി?
ആറ്റിങ്ങലില്‍ ഭാര്യാ കാമുകന്‍ വീടുകയറി വെട്ടിയതോടെ ശരാശരി മലയാളി ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരോട്‌ ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി? ഈ ചോദ്യം തമാശയായി പോലും ചോദിക്കാന്‍ ധൈര്യമില്ലാത്ത ഭര്‍ത്താക്കന്‍മാര്‍ മനസിലെങ്കിലും ഇത്‌ ചോദിച്ചിരിക്കും തീര്‍ച്ച. എന്നാല്‍ ഭാര്യമാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഭര്‍ത്താക്കന്‍മാരോടും ഇതേ ചോദ്യം ചോദിക്കുന്ന ഭാര്യമാരും കുറവല്ല.

ഈ ചോദ്യം തമാശയാണെങ്കിലും മലയാളി ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ ഇടയിലെ ഒരു നീറുന്ന പ്രശ്‌നം തന്നെയാണ്‌ ഈ ആഫ്‌റ്റര്‍ ലൗ. ആറ്റിങ്ങല്‍ സംഭവത്തോടെയാണ്‌ മലയാളികളുടെ ഒരു സ്വകാര്യമായ ഇഷ്‌ടത്തിനെപ്പറ്റി എല്ലാവരും സ്വയം ചിന്തിച്ചു പോയത്‌. വിവാഹ ശേഷം മറ്റൊരു അന്യ പുരുഷനെ സ്വപ്‌നം കാണരു
ത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്നത്‌ നാട്ടു നടപ്പാണെങ്കിലും അതെത്ര പേര്‍ക്ക്‌ പാലിക്കാന്‍ കഴിയുന്നു എന്നത്‌ ഒരു ചോദ്യമായി നില്‍ക്കുന്നു. കാണരുത്‌ എന്നത്‌ ഫേസ്‌ ബുക്കില്‍ കാണണം എന്നതായി. കേള്‍ക്കരുത്‌ എന്നത്‌ അസമയത്ത്‌ ഫോണ്‍ വിളിക്കണം എന്നായി. മിണ്ടരുത്‌ എന്നത്‌ ചാറ്റ്‌ ചെയ്യണം എന്നായി.



എത്ര ആത്മാര്‍ത്ഥമായി പ്രണയിച്ച്‌ വിവാഹം കഴിച്ചാലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജീവിത പ്രാരാബ്‌ദ്ധത്തോടടുക്കുമ്പോള്‍ ഈ വിവാഹം വേണ്ടിയിരുന്നോ എന്ന്‌ ചിന്തിക്കുന്നവരാ അധികവും. അറേഞ്ച്‌ മാരീജുകാരും ഇതില്‍ നിന്നും വിഭിന്നമല്ല.

വിവാഹ ശേഷം മറ്റൊരാളോട്‌ തോന്നുന്ന ഒരിഷ്‌ടം എന്നത്‌ ഒരു സത്യം തന്നെയാണ്‌. പക്വതയില്ലാത്ത അവസ്ഥയില്‍ വിവാഹം കഴിച്ച്‌ സ്‌നേഹത്തിന്റെ ആഴം എവിടയോ നഷ്‌ടമാകുമ്പോള്‍ മറ്റൊരാളില്‍ അത്‌ കാണുമ്പോള്‍ അതില്‍ വീഴുന്നവര്‍ നിരവധിയാണ്‌. ആ ഇഷ്‌ടം പ്രേമമെന്ന്‌ വ്യാഖ്യാനിച്ചുകൂട എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അതൊരു വൈകാരികമായ അടുപ്പമാണ്‌.

വിവാഹ ശേഷമുള്ള 99 ശതമാനം പേരും മനസാലെങ്കിലും മറ്റൊരാളെ പ്രേമിക്കുന്നു എന്നതാണ്‌ സത്യം. കാരണം വിവാഹം എന്നത്‌ മറ്റൊരാളുമായുള്ള കൂട്ടിയോജിപ്പിക്കലാണ്‌. പലപ്പോഴും മനസ്‌ ആ കൂട്ടിയോജിപ്പിക്കലില്‍ നിന്നും ക്രമേണ അകലുന്നു. ആ ഇഷ്‌ടം മറ്റൊരാളിലേക്ക്‌ മാറുന്നു. എന്നു കരുതി തന്റെ പങ്കാളിയെ പൂര്‍ണമായും തള്ളാനും ഇവര്‍ ഒരുക്കമല്ല.

ഈ 99 ശതമാനത്തില്‍പ്പെടാത്ത ഒരു ശതമാനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവന്‍ വന്നാല്‍ ഭാഗ്യം.

ഇതില്‍ നിശബ്‌ദ പ്രണയം തൊട്ട്‌ വാത്സ്യായന പ്രണയം വരെയുണ്ട്‌. ഈ വരുന്ന മഹാഭൂരിപക്ഷം പേരില്‍ ഒരു ചെറിയ ശതമാനം പേര്‍ മാത്രമാണ്‌ പരസ്‌പരം തുറന്ന്‌ പറഞ്ഞ്‌ പ്രേമിക്കുന്നത്‌. അതില്‍തന്നെ കുടുംബ ബന്ധത്തിന്‌ കോട്ടം തട്ടാതെ ഈ പ്രേമ ബന്ധങ്ങള്‍ കൊണ്ടു പോകാനാണ്‌ പലര്‍ക്കും താല്‍പര്യം. എല്ലാ ദു:ഖത്തില്‍ നിന്നും ഒരു താല്‍ക്കാലിക ആശ്വാസം. ചിലര്‍ നയന സുഖം കൊണ്ട്‌ തൃപ്‌തിയടയുന്നു. ചിലരാകട്ടെ ശബ്‌ദം കൊണ്ട്‌ തൃപ്‌തിയടയുന്നു. അവര്‍ ഫോണ്‍ വിളികളിലൂടെ സായൂജ്യം കണ്ടെത്തി, അവസാനം കൈയ്യോടെ പങ്കാളി പിടി കൂടുന്നതോടെ കൊട്ടിക്കലാശമാകും. എന്നാല്‍ ഈ ബന്ധം കിടപ്പറയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നവരും കുറവല്ല.



ഇങ്ങനെ വിവാഹ ശേഷമുള്ള പ്രണയം പല വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും ഇണപിരിഞ്ഞു കിടക്കുന്നു. ഇതില്‍ ജോലിയുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലെങ്കിലും ജോലി സ്ഥലങ്ങളില്‍ ഇതിനുള്ള സാഹചര്യം വളരെ കൂടുതലാണെന്നു മാത്രം. തന്റെ പങ്കാളിയോടൊപ്പം കഴിയുന്നതിനെക്കാളും എത്രയോ ഇരട്ടി സമയമാണ്‌ ആരാധിക്കുന്ന ആളിനോടൊപ്പം ഇരിക്കാന്‍ കഴിയുന്നത്‌.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger