{[['']]}
ബര്‍മയിലാണ് വെങ്കല വളയങ്ങളിട്ട് കഴുത്ത് നീട്ടുന്ന സുന്ദരിമാരുള്ളത്. 5 വയസുമുതലാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ കഴുത്തില്‍ വളയങ്ങളിടാന്‍ തുടങ്ങുന്നത്. ബര്‍മയിലെ കായന്‍ ഗോത്രത്തില്‍ സ്ത്രീകളുടെ സൌന്ദര്യലക്ഷണം തന്നെ നീണ്ട കഴുത്താണ്. ഈ കഴുത്തിനു വേണ്ടിയാണ് ഇവിടുത്തെ പെണ്ണുങ്ങള്‍ ഇങ്ങനെ കഴുത്തിനു ചുറ്റും കനമുള്ള വെങ്കല വളയങ്ങള്‍ സ്ഥാപിക്കുന്നത്. വെങ്കല വളയങ്ങളുടെ ഭാരം കൂടുന്നതിനനുസരിച്ച് തോളിലെ പേശികള്‍ താഴേയ്ക്ക് അമരുകയും വാരിയെല്ലുകള്‍ കുറേക്കൂടി അടുക്കുകയും ചെയ്യും.
വളയങ്ങളുടെ എണ്ണം കൂടുന്നത് സൌന്ദര്യം കൂട്ടുമെന്നാണ് ഇവരുടെ വിശ്വാസം. ആയതിനാല്‍ തന്നെ പ്രായപൂര്‍ത്തിയായ യുവതിയുടെ കഴുത്തിലുള്ള ഫുള്‍ സെറ്റ് വെങ്കലവളയങ്ങള്‍ക്ക് 10 കിലോയിലേറെയാണ് ഭാരം. വളയങ്ങള്‍ കഴുത്തില്‍ കടത്താന്‍ മണിക്കൂറുകളാണ് വേണ്ടി വരിക. ക്രമേണ വളയങ്ങള്‍ ശരീരത്തിന്റെ ഭാഗമായിത്തീരുമെന്നാണ് ഇവര്‍ പറയുന്നത്.
Post a Comment