{[['']]}
കാലിഫോർണിയ: വിമാനത്തിന്റെ ചക്രത്തിലിരുന്ന് യാത്ര ചെയ്ത 16കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും ഹവായിയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ചക്രത്തിലിരുന്നാണ് കുട്ടി യാത്ര ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. 38,000 അടിയ ഉയരത്തിലെ തണുപ്പും ഓക്‌സിജന്റെ ലഭ്യതക്കുറവും അതിജീവിച്ചാണ് കുട്ടിയാത്ര ചെയ്തത്. അഞ്ചര മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടി ജീവിച്ചിരിക്കുന്നതെന്ന് എഫ്ബിഐ വക്താവ് ടോം സിമോൺ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് മൗയി വിമാനത്താവളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് തന്നെ ചോദ്യം ചെയ്ത എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് താൻ മാതാപിതാക്കളോട് വഴക്കിട്ട ശേഷം വീടുവിട്ടിറങ്ങുകയായിരുന്നുവെന്നാണ് കുട്ടി മറുപടി നൽകിയത്. കുട്ടിയുടെ പേര് വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കാലിഫോർണിയയിലെ സാൻ ജോസ് വിമാനത്താവളത്തിലെ മതിൽ ചാടിക്കടന്നതെന്ന് സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ഓഗസ്റ്റിൽ നൈജീരിയയിൽ 13കാരൻ ഇതുപോലെ വിമാനത്തിന്റെ ചക്രത്തിൽ ഏതാണ്ട് മുപ്പത് മിനിട്ടോളം യാത്ര ചെയ്തിരുന്നു. സാധാരണ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ ഓക്‌സിജന്റെ ലഭ്യതക്കുറവ് താങ്ങാനാവാതെ മരണത്തിന് കീഴടങ്ങുകയാണ് പതിവ് . അമേരിക്കയിൽ തന്നെ ഇത്തരത്തിൽ 2010ൽ ഒരു പതിനാറുകാരനും 2012ൽ മറ്റൊരാളും മരണപ്പെട്ടിരുന്നു.
Post a Comment