{[['']]}
ലണ്ടന്‍: പുകയിലച്ചെടിയുടെ പൂവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് പുതിയ പഠനഫലം. ഈ പൂവിനുള്ളിലെ ചില മോളിക്യൂളുകള്‍ ഫംഗസിനും ബാക്ടീരിയയ്ക്കുമെതിരെ പോരാടാന്‍ ശേഷിയുള്ളതാണെന്നും ഇവയ്ക്ക് കാന്‍സര്‍ സെല്ലുകളെ തിരിച്ചറിഞ്ഞ നശിപ്പിക്കാന്‍ കഴിവുണ്ടെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. കാന്‍സര്‍ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് അവയെ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യാന്‍ ഇവയ്ക്കാകുമത്രെ.
ഓര്‍ണമെന്റല്‍ ടൊബാക്കോ പ്ലാന്റിലാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ കണ്ടെത്തലാണെന്ന് മെല്‍ബണിലെ ലാ ട്രോബ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മോളിക്കുലാര്‍ സയന്‍സിലെ ഡോക്ടര്‍ മാര്‍ക്ക് ഹുലെറ്റ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇത് കാന്‍സര്‍ ചികിത്സയ്ക്ക് ഏത് രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
മെല്‍ബണ്‍ ബയോടെക്‌നോളജി കമ്പനി ഹെക്‌സിമയാണ് ക്ലിനിക്കല്‍ വര്‍ക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പഠനം വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇ ലൈഫ് ടുഡേ എന്ന മാഗസിനിലാണ് പഠനത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post a Comment