{[['']]}
കമ്പാല.: ആയിരം കിലോ ഭാരമുള്ള നരഭോജിയായ മുതലയെ പിടികൂടി. ഉഗാണ്ടന്‍ ഗ്രാമത്തെ വിറപ്പിച്ച ഈ മുതലയെ 4 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. 80 വയസ് പ്രായം വരുന്ന മുതലയെ ഇപ്പോള്‍ ലോലിമ്മിലുള്ള മുര്‍ച്ചിസണ്‍ നാഷണല്‍ പാര്‍ക്കിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മുതല ഇതുവരെ 6 പേരെ തിന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്. സിംഹം, ഹിപ്പൊപൊട്ടാമസ് എന്നീ ജിവികള്‍ കഴിഞ്ഞാല്‍ ആഫ്രിക്കയില്‍ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന ജീവി മുതലയാണ്. 45 വയസാണ് മുതലകളുടെ ശരാശരി ആയുസ്.
Post a Comment