{[['']]}
ലണ്ടന്‍: സാധാരണയുള്ള രക്തപരിശോധനയ്ക്ക് വേഗത്തില്‍ കാന്‍സര്‍ രോഗം മനസ്സിലാക്കാനാകുമെന്ന് ഗവേഷകര്‍ . ഇപ്പോള്‍ നിലവിലുള്ള ടെസ്റ്റുകള്‍ പലതും സമയമെടുത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ ആശയമുന്നോട്ട് വച്ചിരിക്കുന്നത്. സാധാര രക്തം പരിശോധനവഴി ഡോക്ടര്‍മാര്‍ക്ക് ട്യൂമര്‍ തിരിച്ചറിയാനും അവയുടെ വലിപ്പം മനസ്സിലാക്കാനുമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍ .
ബ്രസ്റ്റ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയ്ക്കാണ് ഈ ടെസ്റ്റ് ഗുണം ചെയ്യുക. ആരോഗ്യവാന്മാരായ രോഗികളില്‍ പോലും രോഗമുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടെത്താനാകുന്നതാണ് ഈ ടെസ്‌റ്റെന്നും ഇവര്‍ പറയുന്നു. രക്തത്തില്‍ വളരെ കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്ന ട്യൂമര്‍ ഡിഎന്‍എയും മനസ്സിലാക്കുക എന്നതാണ് ഈ പരിശോധനയുടെ പ്രത്യേകതയെന്ന് കാന്‍സര്‍ ചികിത്സാവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മാക്‌സ്മില്ല്യണ്‍ പറയുന്നു.
രോഗം പെട്ടെന്ന് മനസ്സിലാക്കാനുള്ള ജനറല്‍ രീതി കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആഷ് അലിസദേഹ് പറയുന്നു. നാച്ചുരല്‍ മെഡിസിന്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post a Comment