Movie :
Recent Movies

kerala home tv show and news

ബോളിവുഡ്‌ താരം ജിയയുടെ മരണം ആത്മഹത്യയല്ല?

Kerala tv show and news

ബോളിവുഡ്‌ താരം ജിയയുടെ മരണം ആത്മഹത്യയല്ല?

mangalam malayalam online newspaper
മുംബൈ: ബോളിവുഡ്‌ താരം ജിയ ഖാന്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ മാതാവ്‌ റാബിയ അമിന്‍. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വതന്ത്രമായി നടത്തിയ ഫോറന്‍സിക്‌ പരിശോധനാഫലം ഉള്‍പ്പെടെയുളള രേഖകളുടെ പിന്‍ബലത്തില്‍ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ജിയ ഖാനെ കൊലചെയ്‌ത ശേഷം കെട്ടിത്തൂക്കിയതാണെന്നാണ്‌ റാബിയയുടെ ആരോപണം. പുത്രിയുടെ ശരീരത്തില്‍ കാണപ്പെട്ട ചതവുകളും മുറിവുകളും സംശയം ബലപ്പെടുത്തുന്നതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. തൂങ്ങിമരിച്ച ഒരാളുടെ കണ്ണുകള്‍ പുറത്തേക്ക്‌ തളളിയിരിക്കും. നാക്ക്‌ വായില്‍ നിന്ന്‌ വെളിയിലേക്ക്‌ നീണ്ടുകിടക്കാറുമുണ്ട്‌. ഇത്തരത്തില്‍ മരിക്കുന്നവര്‍ക്ക്‌ ശ്വാസകോശത്തിലോ തലച്ചോറിലോ രക്‌തസ്രാവം ഉണ്ടാകാറുമുണ്ട്‌. എന്നാല്‍, ജിയയുടെ മരണത്തില്‍ ഇതൊന്നുമുണ്ടായിട്ടില്ല.
ജിയയുടെ ചുണ്ടിലും ഇടതു കൈയിലും കണ്ട പാടുകള്‍ ആരോ ബലമായി പിടിച്ചതിന്റയാവാം. ദുപ്പട്ടയില്‍ തൂങ്ങി മരിച്ചാല്‍ കഴുത്തില്‍ ഇത്തരത്തില്‍ വലിയ പാടുകള്‍ ഉണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ജിയയുടെ കാമുകന്‍ സൂരജ്‌ പഞ്ചോളിയെ രക്ഷിക്കാനുളളതാണെന്നും റാബിയ ആരോപിക്കുന്നു.
ജൂണ്‍ നാലിനാണ്‌ ജിയയെ ജുഹൂവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജിയയുടെ ആത്മഹത്യാ കുറിപ്പ്‌ പുറത്തു വന്നതിനു ശേഷം നടി സറീനാ വഹാബിന്റെയും ആദിത്യ പഞ്ചോളിയുടെയും മകനും ജിയയുടെ കാമുകനുമായ സൂരജ്‌ പഞ്ചോളിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.
 
{[['']]}

സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala tv show and news

സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

mangalam malayalam online newspaper
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി കെ. അഷറഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ വിമാനത്താവളത്തിലും നല്‍കി. തലശേരിക്കാരനായ അഷറഫ് ഗള്‍ഫിലേക്ക് കടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു.
നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയ ദിവസം നാട്ടിലെത്തിയിരുന്ന ഫായിസും അഷറഫും പിറ്റേന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കടന്നു. ഡല്‍ഹിയില്‍ വച്ച് ഫായിസ് കസ്റ്റംസിന്റെ പിടിയിലായി. ഫായിസിനൊപ്പം അഷറഫ് അതേ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അഷറഫിന്റെ പങ്ക് പുറത്തുവരാത്തതിനാല്‍ കസ്റ്റംസ് സംശയിച്ചിരുന്നില്ല.
ഫായിസ് അറസ്റ്റിലായതോടെ അഷറഫ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഫായിസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളക്കടത്തില്‍ അഷറഫിന്റെ പങ്ക് പുറത്തുവന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഗള്‍ഫില്‍ എത്തിയതായി മനസ്സിലായത്. ഇയാള്‍ നാട്ടിലെത്തിയാലുടന്‍ പിടികൂടാനാണ് വിമാനത്താവള അധികൃതര്‍ക്ക് കസ്റ്റംസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
 
{[['']]}

Veruthe Alla Bharya Season 3 4-10-2013 Mazhavil Manorama

ThumbnailKerala tv show and news
{[['']]}

Pattu Saree 4-10-2013 full Mazhavil Manorama TV Serial

ThumbnailKerala tv show and news
{[['']]}

ബിന്ദുവിന്റെ തന്റേടംBharthakkanmarude Srad...

Kerala tv show and news
Thumbnail
{[['']]}

ദൈവത്തിന് ഒന്നും അസാധ്യമല്ല

Thumbnail
{[['']]}

കോഴി വളര്‍ത്തലില്‍ ഒരു വനിതാ വിജയഗാഥ

ThumbnailKerala tv show and news

കോഴി വളര്‍ത്തലില്‍ ഒരു വനിതാ വിജയഗാഥ

{[['']]}

അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു

Kerala tv show and news

അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു

mangalam malayalam online newspaper
തൊടുപുഴ: അമ്മായി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു. മുട്ടം കന്യാമല താന്നിച്ചുവട്ടില്‍ (ഒളമറ്റത്തില്‍) രാജു-ലീല ദമ്പതികളുടെ മകന്‍ അമലാ(17)ണ്‌ മരിച്ചത്‌. ദുരൂഹ സാഹചര്യത്തില്‍ ദേഹത്തു മണ്ണെണ്ണ വീണ്‌ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. വിദ്യാര്‍ഥിയോട്‌ കൊടുംക്രൂരത കാണിച്ചത്‌ ലീലയുടെ സഹോദരന്റെ ഭാര്യ ലിസിയാണെന്ന്‌ പിന്നീട്‌ വ്യക്‌തമായതോടെ അവരെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌ത്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന്‌ അമലിന്റെ ദേഹത്ത്‌ ലിസി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന്‌ അമലിന്റെ മാതാവ്‌ ലീല പോലീസിന്‌ മൊഴി നല്‍കി.
കഴുത്ത്‌ മുതല്‍ അരഭാഗം വരെ എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി എട്ട്‌ മണിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട്‌ 5.30 ഓടെയായിരുന്നു സംഭവം. തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായ അമല്‍ ക്ലാസ്‌ കഴിഞ്ഞു മടങ്ങുംവഴി വീടിനു മുന്നിലെത്തിയപ്പോള്‍ ലിസി ജാറില്‍ കരുതിയ മണ്ണെണ്ണ അമലിന്റെ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന്‌ മൊഴിയില്‍ പറയുന്നു. ലിസിയും മക്കളും നിരന്തരം അമലിനെയും സഹോദരങ്ങളെയും ഉപദ്രവിക്കുമായിരുന്നെന്നും ലീല പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദേഹത്ത്‌ ഗുരുതരമായി പൊള്ളലേറ്റ ലീല തൊടുപുഴയിലെ ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്‌താണ്‌ കുടുംബം പോറ്റുന്നത്‌. ഭര്‍ത്താവിന്‌ കൂത്താട്ടുകുളത്താണ്‌ ജോലി. പത്തുവര്‍ഷത്തോളമായി ലീലയും മക്കളും ലീലയുടെ പിതാവിനൊപ്പമാണ്‌ താമസിക്കുന്നത്‌.
ഇതുമൂലം സ്വത്ത്‌ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാഞ്ഞാര്‍ സി.ഐ: പയസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ തുടര്‍ നടപടി സ്വീകരിച്ചത്‌.
 
{[['']]}

Dog keeping: പട്ടി വളര്‍ത്തല്‍

Thumbnail 
{[['']]}

സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം ശക്‌തമാക്കിയുള്ള നിതാഖാത്ത്‌ സമ്പ്രദായം

mangalam malayalam online newspaper

വെളളിടിയായി നിതാഖാത്ത്‌ നിയമം

റിയാദ്‌ : സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം ശക്‌തമാക്കിയുള്ള നിതാഖാത്ത്‌ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള അവസാന തീയതി 27 ന്‌ അവസാനിച്ചു . ഇതോടെ പത്തില്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തില്‍ ഒരു സൗദി സ്വദേശിയെ ജോലിക്ക്‌ വെക്കണം എന്ന വ്യവസ്‌ഥ പാലിക്കാത്ത എല്ലാ വ്യാപാര സ്‌ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരും .
സ്വദേശിവത്‌കരണം നടപ്പാക്കുന്നതിനായി നിതാഖാത്ത്‌ സമ്പ്രദായം അനുസരിച്ച്‌ സ്‌ഥാപനങ്ങളെ നാലു വിഭാമായിട്ടാണ്‌ തിരിച്ചിരിക്കുന്നത്‌. പച്ച ,നീല ,മഞ്ഞ,ചുവപ്പ്‌ എന്നിങ്ങനെയാണ്‌ ഇത്‌ . തങ്ങളുടെ സ്‌ഥാപനത്തില്‍ സൗദി സ്വദേശികള്‍ക്ക്‌ ജോലി നല്‍കി അവരുടെ പ്രാതിധിനിത്യം ഉറപ്പിച്ചാല്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയെങ്കില്‍ ആ സ്‌ഥാപനങ്ങള്‍ക്ക്‌ സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കും . നിയമലംഘനം നടത്തി എന്ന്‌ കണ്ടാല്‍ ചുവപ്പ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തും .
ഇപ്പോള്‍ രാജ്യത്ത്‌ കൂടുതലും ചെറുകിട സ്‌ഥാപനങ്ങള്‍ നടത്തുന്നത്‌ മലയാളികള്‍ അടക്കമുള്ള വിദേശികളാണ്‌ . ഈ നിയമം കര്‍ശനമായതോടെ ഇവര്‍ക്ക്‌ വരും ദിവസങ്ങളില്‍ സ്വന്തം രാജ്യത്തേക്ക്‌ മടങ്ങാം. സൗദി അറേബ്യയില്‍ ഒരു കോടി വിദേശികള്‍ ജോലി നോക്കുന്നതായാണ്‌ സൗദി സര്‍ക്കാര്‍ രേഖയില്‍ ഉള്ളത്‌ . സൗദി പൗരന്മാര്‍ക്ക്‌ ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിതഖത്ത്‌ അടക്കമുള്ള നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിലും നിയമഭേദഗതി വരുത്തിയത്‌ കഴിഞ്ഞ ആഴ്‌ച നടന്ന മന്ത്രി സഭാ യോഗത്തിലാണ്‌ . കഴിഞ്ഞ മാസം വരെ സൗദി പൗരന്മാരെ വെക്കാത്ത സ്‌ഥാപനങ്ങള്‍ മൂന്നു ലക്ഷത്തോളം വരുമെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നാളെ വരെ സമയം അനുവദിച്ചത്‌ .
നടപടി ശക്‌തമായാല്‍ രണ്ടര ലക്ഷം ചെറുകിട വ്യാപാര സ്‌ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ജോലി നക്ഷ്‌ടമാകും . മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ഇങ്ങനെ ഉള്ള സ്‌ഥാപനങ്ങളിലാണ്‌ . മലയാളികള്‍ സ്വന്തമായി നടത്തുന്ന ചെറുകിട സ്‌ഥാപനങ്ങളില്‍ പ്രധാനമായും തുണിക്കടകള്‍ ,ഹോട്ടലുകള്‍ ,മീന്‍ കട ,വര്‍ക്ക്‌ ഷോപ്പ്‌ , എ സി സ്‌പെയര്‍ പാര്‍ട്‌സ് , വാച്ച്‌ കോസ്‌ മെറ്റിക്‌സ് കടകള്‍ എന്നിവടങ്ങളില്‍ കൂടുതലും പത്തില്‍ താഴെ പേര്‍ ജോലി നോക്കുന്നത്‌ .
സൗദിവത്‌കരണം നടപ്പാക്കാത്ത സ്‌ഥാപനങ്ങളെ ചുവപ്പ്‌ പട്ടികയില്‍പ്പെടുത്തും . പിന്നീട്‌ തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ്‌ പുതുക്കാനോ സൗദിയില്‍ താമസിക്കുന്നതിനുള്ള രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല . ഇപ്പോള്‍ രാജ്യത്ത്‌ ഫ്രീ വിസയില്‍ എത്തി സ്‌പോണ്‍സരുടെ കീഴില്‍ നിന്നും മാറി മറ്റു ജോലി നോക്കുന്നവരെയും ഉംറ വിസയില്‍ എത്തി അനധികൃതമായി അലഞ്ഞു തിരിഞ്ഞ്‌ ജോലി നോക്കുന്നവരെയും പിടികൂടി നാട്‌ കടത്തല്‍ (തര്‍ഹീല്‍ )വഴി നാട്ടിലേക്ക്‌ കയറ്റി വിടാന്‍ നടത്തുന്ന പരിശോധനയിലും മലയാളികള്‍ അടക്കം നുറുകണക്കിനു ആളുകളാണ്‌ നിയമ പാലകരുടെ പിടിയിലകപെടുന്നത്‌ . ഇങ്ങനെ പിടിക്കപെട്ടാല്‍ ഇതിന്റെ ചിലവും സ്വയം വഹിക്കണമെന്നാണ്‌ നിയമ വ്യവസ്‌ഥ .
പോലീസിന്റെയും ,പാസ്‌പോര്‍ട്ട്‌ വിഭാഗത്തിന്റെപരിശോധനയില്‍ പിടികുടിയാല്‍ സ്‌ഥാപനങ്ങള്‍ പൂട്ടി നാടുകടത്തും എന്നുള്ളതിനാല്‍ പല വ്യാപാര സ്‌ഥാപനങ്ങലും അടച്ചിട്ടിരിക്കുകയാണ്‌ . വിദേശികള്‍ മുറിക്ക്‌ പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ്‌ . പുതിയ ഈ നിയമം മലയാളികളെ അടക്കമുള്ള വിദേശികളെ അലട്ടുകയാണ്‌ . ബിനാമി ബിസിനസുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ നഷ്‌ടമാകുമോ എന്നും ഭയക്കുന്നുണ്ട്‌ .
{[['']]}

Peelithirumudi - Hindu Devotional - Lord Krishna - Radhika Thilak

Thumbnail
{[['']]}

റിക്രൂട്ട്‌മെന്റ് കേസ്: 3 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 10 പ്രതികള്‍ക്ക് ജീവപര്യന്തം

mangalam malayalam online newspaper

റിക്രൂട്ട്‌മെന്റ് കേസ്: 3 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 10 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: രാജ്യം ഉറ്റുനോക്കിയ കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. പ്രതികളെല്ലാം 50,000 രൂപ വീതം പിഴയും നല്‍കണം. കേസിലെ പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാര്‍, ഇരുപത്തിമൂന്നാം പ്രതി സര്‍ഫറാസ് നവാസ്, പതിനാറാം പ്രതി സാബിര്‍ പി.ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. മൂന്നാം പ്രതി തടിയന്റവീട നസീര്‍ നിലവില്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം അനുഭവിച്ചു വരികയാണ്. ഈ ശിക്ഷ തീരുന്ന മുറയ്ക്ക് പുതിയ ശിക്ഷ അനുഭവിക്കണം. ഇതോടെ ഫലത്തില്‍ നസീറിനും ഇരട്ട ജീവപര്യന്തമായി.
കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്തുവെന്നും ഇവര്‍ ഒരു തരത്തിലുള്ള കരുണയ്ക്കും അര്‍ഹരല്ലെന്നും വിധി പ്രഖ്യാപിക്കവേ കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതികള്‍ ഭീഷണിയുയര്‍ത്തി. മതപഠന ക്‌ലാസിന്റെ മറവില്‍ തീവ്രവാദം വളര്‍ത്തി. വലിയ തോതിലുള്ള കുറ്റമാണ് ഇവര്‍ ചെയ്തത്. സമൂഹത്തിലെ മറ്റുള്ളവര്‍ക്കും പാഠമാകുന്ന ശിക്ഷ തന്നെ നല്‍കുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. പ്രതികളെ ജയിലില്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും മാനസാന്തരമുണ്ടായാല്‍ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.
അബ്ദുള്‍ ജബ്ബാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണ പ്രതികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളായ കാവഞ്ചേരി മുട്ടന്നൂര്‍ തായാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി സാബിര്‍, പള്ളിക്കര സര്‍ഫറാസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദീന്‍, അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫസല്‍, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്ിയല്‍ പൗണ്ട് വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ശിക്ഷിച്ചത്.
കേരളത്തില്‍ നിന്ന് യുവാക്കളെ തീവ്രവാദത്തിന് റിക്രൂട്ട് ചെയ്തത് നസീറായിരുന്നു. ഇതിനുള്ള പണം എത്തിച്ചു നല്‍കിയത് സര്‍ഫറാസ് നവാസായിരുന്നു. പാകിസ്താനിലേക്കള തീവ്രവാദികള്‍ക്ക് കടക്കാന്‍ വിദേശത്തുനിന്ന് പണം എത്തിച്ചതും തടിയന്റവിട നസീറിനെ ബംഗ്ലാദേശിലേക്ക് കടക്കാന്‍ സഹായിച്ചതും നവാസായിരുന്നു. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റുവെങ്കിലും രക്ഷപ്പെട്ടയാളാണ് ജബ്ബാര്‍. ജബ്ബാറിനെ ചികിത്സിക്കുകയും ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്ത പ്രതിയാണ് സബീര്‍ ബുഹാരി.
ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ പാക് അധീനകാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തതിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. പാകിസ്താന്‍കാരനായ ലഷ്‌കറെ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ ഖാദര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്.
2006 മുതല്‍ 2008 വരെ കേരളത്തില്‍ വിവിധ ഇടങ്ങളിലായി നടന്ന തൊരീക്കത്ത് ക്ലാസുകളിലൂടെ ഇതിനു വഴിയൊരുക്കി. ഇതിനായി പള്ളിക്കര സ്വദേശി സര്‍ഫറാസ് നവാസ്, കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് സാഹിദ് വഴി കേരളത്തില്‍ പണമെത്തിച്ചു.കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തരു മുഴത്തടം അറഫയില്‍ ഫാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയസാന്‍ കാനകത്ത്, എറണാകുളം വെണ്ണല കൊടുവേലിപ്പറപ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്‍, കാവഞ്ചേരി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു. ഇവര്‍ക്കു കാശ്മീരിലെ കുപ്‌വാരയില്‍വച്ച് ആയുധ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കി കാശ്മീര്‍ വഴി മടങ്ങുന്നതിനിടെസൈന്യത്തില്‍ കണ്ണില്‍പെടുകയും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടന്ന ഏറ്റുമുട്ടലില്‍ നാലു യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇതോടെയാണ് തീവ്രവാദ കേസുകളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എടയ്ക്കാണ് പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫയാസും തടിയന്റവിട നസീറും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖ പോലീസിനു ലഭിച്ചു. തീവ്രവാദികള്‍ കാശ്മീരിലേക്കുള്ള യാത്രമധ്യേ ഡല്‍ഹിയില്‍ താമസിച്ചതിന്റെ രേഖയും കണ്ടെടുത്തു. നസീര്‍ പണമയച്ചതിന്റെ രേഖയും കണ്ടെടുത്തിരുന്നു. കേസിന്റെ സ്വഭാവം മനസ്സിലാക്കി എന്‍ഐഎയ്ക്ക് കൈമാറി. തടിയന്റവിട നസീറിനെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയതോടെയാണ് കേസിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമായത്. കൂടാതെ മൂന്ന് പ്രതികള്‍ കീഴടങ്ങുകയും ഇവരുടെ മൊഴിയും ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരുടെ മൊഴികളും നിര്‍ണ്ണായകമായി. 2012 ഫെബ്രുവരിയിലാണ് എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. 186 സാക്ഷികളെ എന്‍ഐഎ ഹാജരാക്കി.
കാശ്മീരിലെ കുപ്പ്‌വാര പ്രവിശ്യയിലെ ലോലാബില്‍ 2008 ഒക്‌ടോബര്‍ 24മുതല്‍ 26 വരെയുണ്ടായ ഏറ്റുമുട്ടലില്‍ നാലുമലയാളികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഏറ്റമുട്ടലില്‍ പങ്കെടുത്ത അബ്ദുല്‍ ജബ്ബാറിനെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റമാണ് കൊച്ചി എന്‍ഐഎ കോടതി ചുമത്തിയത്.
കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാര്‍, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്ദുള്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെ കഴിഞ്ഞ ദിവസം വെറുതേവിട്ടു.
ആകെ 24 പ്രതികളുള്ള കേസില്‍ നാലുപേര്‍ കാശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍കാരന്‍ വാലി അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നീ പ്രതികളെ പിടികൂടാനായില്ല. ഇവരെ ഒഴിവാക്കി ബാക്കി 18 പേരുടെ വിചാരണയാണു നടന്നത്. സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ രഹസ്യവിചാരണയാണു നടത്തിയത്.
-  
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger