{[['']]}
ലണ്ടന്‍: മുലപ്പാല്‍ ഉപയോഗിച്ച് അര്‍ബുദത്തെ ചെറുക്കാം. സൈബീരിയന്‍ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റൂട്ട് നടത്തിയ ഗവേഷണമാണ് മുലപ്പാലിന്റെ അത്ഭുത ശക്‌തി വെളിച്ചത്തു കൊണ്ടുവന്നത്. ലോകത്ത് അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ വലിയൊരു ആശ്വാസമാവുമെന്നാണ് കണക്കുകൂട്ടുന്നത്.
മുലപ്പാലിലുളള ലാക്‌റ്റാപ്‌റ്റിന്‍ എന്ന പ്രോട്ടീന്‍ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷണ സംഘത്തെ നയിച്ച വാലന്റീന്‍ വ്‌ളാസോസ് വ്യക്‌തമാക്കുന്നു. നിലവില്‍ ലാക്‌റ്റാപ്‌റ്റിന്‍ പ്രോട്ടീന്‍ ഉപയോഗിച്ചുളള മരുന്നുകളുടെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.
ലാക്‌റ്റാപ്‌റ്റിന്‍ പ്രോട്ടീനിലെ അതിസൂക്ഷ്‌മമായ പെപ്‌റ്റൈഡ് (പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട അമിനോ ആസിഡ് തന്‍മാത്രകള്‍) ആണ് അര്‍ബുദ കോശങ്ങളെ തകര്‍ക്കുന്നത്. അതേസമയം, ഇവ ആരോഗ്യമുളള കോശങ്ങള്‍ക്ക് ഹാനിയൊന്നും വരുത്തുന്നില്ലെന്നും വാലന്റീന്‍ പറയുന്നു.
പുതിയ അര്‍ബുദ മരുന്ന് എലികളില്‍ പരീക്ഷിച്ചുകഴിഞ്ഞു. ശ്വാകോശാര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം എന്നിവയ്‌ക്ക് പുതിയ മരുന്ന് ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തുന്നത്.
Post a Comment