Movie :
Recent Movies

kerala home tv show and news

എല്ലാ ഭര്‍ത്താക്കന്മാരും ഈ വീഡിയോ ഒന്ന് കണ്ടേക്ക് മിസ്സ്‌ ആക്കണ്ട കേട്ടോ

Kerala tv show and news
{[['']]}

'മരമണ്ടനായ' കൊലയാളിക്ക് വധശിക്ഷ

ദുബായ്; 'മരമണ്ടനായ' കൊലയാളിക്ക് വധശിക്ഷ

Kerala tv show and newsദുബായ്: ഇന്ത്യക്കാരന് യുഎഇ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. മരമണ്ടനെന്നാണ് വിവാചരണ വേളയില്‍ ഇയാളെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. ഇയാളുടെ മരമണ്ടത്തരം എന്താണെന്ന് അറിയേണ്ടേ.അബുദാബിയില്‍ പാചക്കകാരനായ ഇയാള്‍ താമസ്ഥലത്തിനിടുത്തുള്ള യുവതിയുമായി അടുപ്പത്തിലായിരുന്നു. ഒരു ദിവസം സ്ത്രീ ഉടമസ്ഥനില്ലാത്ത സമയം ഇന്ത്യക്കാരനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചതല്ലാതെ 'അരുതാത്തതൊന്നും' നടന്നില്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം.സ്ത്രീയുമായി ഒരിയ്ക്കല്‍ പോലും യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. കെട്ടിപ്പിടുത്തം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതി ഇന്ത്യക്കാരനെ വിളിയ്ക്കുകയും താന്‍ ഗര്‍ഭിണിയാണെന്നും ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മരമണ്ടനായ തന്റെ കക്ഷി ജോലിക്കാരിയുടെ വാക്കുകളെ വിശ്വസിയ്ക്കുകയായിരുന്നെന്ന് പ്രതിഭാഗം വക്കീല്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം സ്ത്രീയുടെ ശവശരീരം ബാത്ത് ടബ്ബിനുള്ളിലിട്ട് വീടിന് തീയിട്ടു. തെളിവ് നശിപ്പിയ്ക്കാനാണ് ഇങ്ങനെ ചെയ്തതെങ്കിലും വെള്ളം നിറഞ്ഞ ബാത്ത് ടബ്ബില്‍ തീപിടിച്ചില്ല. അതിനാല്‍ തന്നെ ഇന്ത്യക്കാരന്‍ കുടുങ്ങുകയും ചെയ്തു. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗര്‍ഭത്തെപ്പറ്റിയുള്ള പ്രതിയുടെ മണ്ടന്‍ ചിന്തകളാണ് തൂക്കുകയര്‍ വരെ എത്തിച്ചതെന്ന് ഇയാളുടെ അഭിഭാഷകന്‍ പറയുന്നു.

{[['']]}

മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌

മുകേഷിനെതിരെ മക്കള്‍Kerala tv show and news









മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌. ഒരു പ്രമുഖ തമിഴ്‌ സിനിമാ മാസികയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. അച്ഛന്‍ എന്ന നിലിയല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തിരുന്നില്ല. രണ്ടാം വിവാഹത്തിന്‌ ഒരാഴ്‌ച്ച മുമ്പ്‌ അച്ഛന്‍ ദുബായില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച്‌ സുചനകളൊന്നും അന്ന്‌ തന്നില്ല. എന്നിട്ട്‌ എന്റേയും അനുജന്റേയും സമ്മതത്തോടെ വിവാഹം കഴിച്ചെന്ന്‌ പറയുന്നതെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. എല്ലാ കുട്ടികളേയും പോലെ മാതാപിതാക്കള്‍ ഒരുമിച്ച്‌ ജീവിക്കുന്നത്‌ കാണാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങളും.

കുറേ വര്‍ഷമായി അച്ഛന്‌ ഞങ്ങളെ കാണാന്‍ വരാറില്ല. ദുബായില്‍ ഏതെങ്കിലും പരിപാടിക്കോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കോ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോയി കാണുകയാണ്‌ പതിവ്‌. മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്റെ നിര്‍ബന്ധപ്രകാരം താന്‍ മക്കളെ മലയാളം പഠിപ്പിച്ചെന്ന്‌ സരിത പറഞ്ഞു. കുട്ടികള്‍ക്ക്‌ അച്ഛന്റെ വീട്ടുകാരുമായുള്ള ബന്ധം മുറിയാതിരിക്കാനാണ്‌ അത്‌. ആന്ധ്രാക്കാരിയായ ഞാന്‍ കുട്ടികള്‍ക്ക്‌ മലയാളം പഠിപ്പിച്ച്‌കൊടുത്തു. രണ്ടാം വിവാഹക്കാര്യം എന്റെ ഒരു സുഹൃത്ത്‌ ചാനലില്‍ വാര്‍ത്ത വന്നത്‌ കണ്ട്‌ തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.

അച്ഛന്‍ രണ്ടാം വിവാഹം കഴിച്ച വാര്‍ത്ത അറിഞ്ഞതോടെ കോളേജിലും സ്‌കൂളിലുമൊക്കെ കുട്ടികള്‍ മക്കളെ കളിയാക്കുകയാണെന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു. 25 കൊല്ലം മുമ്പാണ്‌ മുകേഷും സരിതയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്‌. ഇരുവരും മദ്രാസിലായിരുന്നു താമസം. രണ്ട്‌ കുട്ടികളുണ്ടായിക്കഴിഞ്ഞ്‌ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകളുണ്ടായി. തുടര്‍ന്ന്‌ അകന്ന്‌ കഴിയുകയായിരുന്ന ഇരുവരും 2007ല്‍ ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയിതിരുന്നു. പക്ഷെ അത്‌ തീര്‍പ്പായില്ലെന്നാണ്‌ സരിത പറയുന്നത്‌. നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ്‌ അടുത്തിടെ വിവാഹം കഴിച്ചിരുന്നു
{[['']]}

പാമ്പുളുടെ കൂടെ വര്‍ഷങ്ങളോളം..കൂട്ടിന്‌ എലികളും പെരുച്ചാഴികളും..

പാമ്പുളുടെ കൂടെ വര്‍ഷങ്ങളോളം..കൂട്ടിന്‌ എലികളും പെരുച്ചാഴികളും..






Kerala tv show and newsകാലിഫോര്‍ണിയയിലെ സാന്റാ മരിയയിലെ സ്‌കൂള്‍ അധ്യാപകന്‍ ബുഷ്‌മാന്‍ എന്ന അമ്പത്തിമൂന്നുകാരന്റെ വീട്ടിലെ അംഗസംഖ്യ ഇത്തിരി കൂടുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ എത്ര പേരുണ്ടെന്നത്‌ തിട്ടപ്പെടുത്താന്‍ തന്നെ ബുദ്ധിമുട്ട്‌. മാഷിന്റെ കൂടെ താമസമുള്ളത്‌ കുടുംബമോ കുട്ടികളോ അല്ല. പെരുമ്പാമ്പുകളും പെരുച്ചാഴികളുമാണെന്ന്‌ മാത്രം.   fചത്തതും ജീവനുളളതുമായ നാന്നൂറോളം പെരുമ്പാമ്പുകള്‍ . കൂടാതെ നൂറുകണക്കിന്‌ എലികളും പെരുച്ചാഴികളും.

അസഹ്യമായ ദുര്‍ഗന്ധമുണ്ടായതിനെതുടര്‍ന്ന്‌ അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ നടന്ന പോലീസ്‌ റെയ്‌ഡിലാണ്‌ പാമ്പു വളര്‍ത്തലും മറ്റും പുറത്ത്‌ വന്നത്‌. തറ മുതല്‍ സീലിംഗ്‌ വരെ അടുക്കി വച്ച കാനുകളില്‍ പെരുമ്പാമ്പുകളെ അടച്ച നിലയില്‍ കണ്ടെത്തി. അഞ്ച്‌ ബെഡ്‌റൂമുകളുളള വീട്ടിലെ നാലു ബെഡ്‌റൂമുകളിലും പെരുമ്പാമ്പുകളെ ശേഖരിച്ചിരിക്കുകയായിരുന്നു. എലികളാണെങ്കിലോ വീടു നിറയെ ഓടി കളിക്കുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. ശ്വസനത്തിനുള്ള മാസ്‌ക്‌ ധരിച്ചാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ അകത്തു കയറിയത്‌. ദുര്‍ഗന്ധം കാരണം തനിക്ക്‌ ഒരാഴ്‌ച തുടര്‍ച്ചയായി കുളിക്കണമെന്ന്‌ തോന്നിയെന്ന്‌ റെയ്‌ഡിനു നേതൃത്വം നല്‍കിയ പോലീസ്‌ മേധാവി അന്തോണി ബെര്‍റ്റാന പറഞ്ഞു.

-  
{[['']]}

സ്പോണ്‍സറായ സൌദി പൌരനെ കൊന്ന ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി.

Kerala tv show and news
റിയാദ്: സ്പോണ്‍സറായ സൌദി പൌരനെ കൊന്ന ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി. തന്നെ സ്പോണ്‍സര്‍ ചെയ്ത സൌദി പൌരനെ കൊന്ന കുറ്റത്തിന് ഇന്ത്യന്‍ തൊഴിലാളിയായ മുഹമ്മദ് ലത്തീഫ് എന്നയാളെയാണ് സൌദിയില്‍ വധിച്ചത്. സൌദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. സ്പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെന്ന സൌദി പൌരനെ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞുവെന്നതാണ് മുഹമ്മദ് ലത്തീഫിനെതിരായ കുറ്റം.
                                       തലവെട്ടിയാണ് ലത്തീഫിന്റെ വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ലത്തീഫ് ഇന്ത്യയില്‍ എവിടെനിന്നുള്ളയാളാണെന്ന് സൌദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലില്ല. 
{[['']]}

ഉയരത്തില്‍നിന്നൊരു മുംബൈക്കാഴ്ച; ഇത് രാജ്യത്തെ ആദ്യ മോണോ റെയില്‍ -

Mumbai mono rail 2Kerala tv show and newsമുംബൈ: നല്ല വൃത്തിയുള്ള പരിസരം, കണ്ണിനു കുളിര്‍മയേകുന്ന നിറങ്ങള്‍, വലിയ ജനാലകള്‍, പോരാത്തതിന് എ.സിയും... ഇവിടം കണ്ടാല്‍ ഒരു ഐസ്‌ക്രീം പാര്‍ലര്‍ പോലിരിക്കും. രാജ്യത്തെ ആദ്യ മോണോ റെയിലിന്റെ വിശേഷങ്ങള്‍ ഇവിടെ തുടങ്ങുന്നു.
ഫെബ്രുവരി പിറക്കുന്നത് മുംബൈക്ക് മോണോറെയില്‍ സമ്മാനിച്ചു കൊണ്ടാണ്. മോണോ റെയിലിന്റെ ആദ്യ ഘട്ടം ചെംബൂരില്‍ നിന്ന് വാഡ്‌ലയിലേക്കുള്ള 8.93 കിലോമീറ്റര്‍, ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. രണ്ടാം തീയതി മുതല്‍ പൊതു ജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങും.
പിങ്കും നീലയും നിറങ്ങളുള്ള ട്രെയിനുകളാണ് തുടക്കത്തിലുള്ളത്. ഓരോന്നിലും നാലു കോച്ചുകള്‍. ഒരു ട്രെയിനില്‍ 560 പേര്‍ക്കു കയറാം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ 72 സീറ്റ് ആണുള്ളത് വാഡ്‌ലയില്‍ നിന്നു തുടങ്ങുന്ന യാത്ര ഭക്തി പാര്‍ക്കിലെ ഐമാക്‌സ് ഡോം തീയറ്ററും ആര്‍.സി.എഫ്. റിഫൈനറിയും ഹൗസിംഗ് കോളനിയും കടന്ന്, ഈസ്‌റ്റേണ്‍ ഫ്രീ വേ രണ്ടു തവണ മുറിച്ച് ചെംബൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ചെംബൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കു സമീപം യാത്ര അവസാനിപ്പിക്കും.
Mumbai mono rail 3
മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തില്‍ നിന്നുള്ള മുംബൈ നഗരത്തിന്റെ കാഴ്ചയാണ് മോണോറെയില്‍ തരുന്നത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ വലിയ പ്രദേശങ്ങല്‍, ഉപ്പളങ്ങള്‍, പുഴയുടെ വലിപ്പമുള്ള ഒരു കനാല്‍, ഒരു കെട്ടിടം പോലും ഇല്ലാത്ത വെളിമ്പ്രദേശങ്ങള്‍ എന്നിവ കടന്ന് ചെംബൂര് അടുക്കാറാകുമ്പോള്‍ മാര്‍ബിളില്‍ പണിത ജെയിന്‍ ക്ഷേത്രത്തിന്റെ ഗാംഭീര്യം ദൃശ്യമാകും. പിന്നെ ചരായി തടാകം, റിഫൈനറി, സമീപമുള്ള പെന്റ്ഹൗസുകള്‍. ഈ കോണ്‍ക്രീറ്റ് കാടില്‍ കണ്ണിനു കുളിര്‍മയേകുന്ന മരമേലാപ്പുകളും കാണാം.
Mumbai mono rail 4
ഒന്നു രണ്ട് ചേരിപ്രദേശങ്ങളും കടന്നാണ് മോണോ റെയില്‍ പോകുന്നത്. ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും ചെംബൂര്‍ ഗോള്‍ഫ് കോഴ്‌സും വല്ലപ്പോഴും ട്രെയിന്‍ ഓടുന്ന റിഫൈനറി റെയില്‍ ലൈനും മുനിസിപ്പല്‍ സ്‌കൂളും ഈ യാത്രയില്‍ കാണാം. ചില സ്ഥലങ്ങളില്‍ മൂന്നാം നിലയിലെ ഫïാറ്റുകളുടെ ഉള്‍വശം വരെ കാണാന്‍ പറ്റുന്ന രീതിയിലാണ് പോക്ക്. ചിലയിടങ്ങളിലാകട്ടെ, താഴെയുള്ള റോഡുകളിലേക്കു നല്ല കാഴ്ച കിട്ടും. ഈ നഗരത്തില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവരെ കാണാത്ത പല കാഴ്ചയും ഈ യാത്ര പകര്‍ന്നു നല്കുന്നു.
Mumbai mono rail 5
വാഡ്‌ല ഡിപോ, ഭക്തി പാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ടിലൈസര്‍ ടൗണ്‍ഷിപ്, വി.എന്‍.പി ആന്‍ഡ് ആര്‍.സി മാര്‍ഗ് ജംഗ്ഷന്‍, ചെംബൂര്‍ എന്നിവയാണ് ഈ യാത്രയിലെ സ്‌റ്റേഷനുകള്‍. മുന്‍പ് ഇത്രയിടം യാത്രചെയ്യാന്‍ 45 മിനിറ്റു വേണ്ടിയിരുന്നെങ്കില്‍ ഇനി 21 മിനിറ്റ് മതി.
Mumbai mono rail 6
പണിയെല്ലാം നേരത്തേ തീര്‍ന്നതാണെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഉദ്ഘാടനം മാറ്റി വച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന ലക്ഷണമില്ലാത്തതിനാല്‍ ഉദ്ഘാടനം നീട്ടുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉദ്ഘാടനം നീണ്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉദ്ഘാടനം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തന്നെ നടത്തട്ടെ എന്നു തീരുമാനിച്ചത്.
Mumbai mono rail 7
എല്ലാദിവസവും രാവിലെ ഏഴു മുതല്‍ മൂന്നുവരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഓടും. ഒരു മാസം കഴിഞ്ഞ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കും. ചെംബൂര്‍-വാഡ്‌ല സെക്ടറിന് 1100 കോടി രൂപയാണ് ചെലവ്. അടുത്തവര്‍ഷത്തോടെ ജേക്കബ് സര്‍ക്കിളിലേക്ക് ലൈന്‍ നീട്ടും. 19.17 കിലോമീറ്റര്‍ വരുന്ന ചെംബൂര്‍-വാഡ്‌ല- ജേക്കബ് സര്‍ക്കിള്‍ ലൈനിന് 3000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
Mumbai mono rail 8
വാഡ്‌ലയിലാണ് മോണോ റെയിലിന്റെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍. 21 ട്രെയിനുകള്‍ വരെ നന്നാക്കാവുന്ന യാര്‍ഡും ഇവിടുണ്ട്.
Mumbai mono rail 9
ഫോട്ടോകള്‍: എ.എഫ്.പി, എ.പി, യു.എന്‍.ഐ.
{[['']]}

സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടുപിടിച്ചു

സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടുപിടിച്ചുKerala tv show and newsബാംഗ്ലൂര്‍: മാറിയ ജീവിത സാഹചര്യങ്ങളില്‍ കടുത്ത രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറവല്ല.ഈ നൂറ്റാണ്ടിലെ തന്നെ മാരകമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍ . മുന്‍പ് വളരെ കുറച്ചുപേരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ് .


പല തരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും .സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്നത് ഗര്‍ഭാശയ ക്യാന്‍സറും അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവുമാണ് . സ്ത്രീയുടെ സൌന്ദര്യത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഒരു അവയവമാണ് സ്തനങ്ങള്‍ . അതുകൊണ്ടുതന്നെ ഈ അസുഖത്തെ ഭയത്തോടെയാണ് സ്ത്രീകള്‍ നോക്കി കാണുന്നത്.അതുമല്ല വര്‍ഷം തോറും സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ സ്ത്രീകള്‍ക്ക് പൊതുവേ സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . ഇനി മുതല്‍ സ്തനാര്‍ബുദമെന്ന് കേട്ടാല്‍ അത്ര പേടി വേണ്ട. കാരണം സ്തനാര്‍ബുദത്തിനും മരുന്നു കണ്ടെത്തിയിരിയ്ക്കുന്നു.

മരുന്നു നിര്‍മ്മാണ രംഗത്തെ ഭീമന്‍മാരായ ബയോകോണ്‍ ആണ് സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നത് .നേരിട്ട് ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്. CANMAb എന്നാണ് മരുന്നിന്റെ പേര്. ഗര്‍ഭാശയ ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്ത്രീകളെ ബാധിയ്ക്കുന്ന രോഗമാണ് സ്താനാര്‍ബുദം. പ്രതിവര്‍ഷം 1.5 ലക്ഷം പേരെയാണ് സ്തനാര്‍ബുദം ബാധിയ്ക്കുന്നത്. HER2 വിഭാഗത്തില്‍പെടുന്ന അര്‍ബുദമാണ് 25 ശതമാനം സ്ത്രീകളെയും ബാധിയ്ക്കുക,. വളരെ പെട്ടന്ന് തന്നെ വ്യാപിയ്ക്കുക എന്നതാണ് ഈ സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. മരണ സാധ്യതയും ഏറെയാണ്. ഇതിനെ തടയാനുളള മരുന്നാണ് ബയോകോണ്‍ കണ്ടെത്തിയത്.

വിപണിയിലുള്ള മറ്റ് സ്തനാര്‍ബുദ മരുന്നുകളെക്കാള്‍ ഇതിന്‍റെ വില കുറവാണെന്നാണ് ബയോകോണ്‍ പറയുന്നത്.440 മില്ലിഗ്രാം മരുന്നിന് 57,500 രൂപയാണ് വില. 150 മില്ലിഗ്രാം മരുന്നിന് 19,500 രൂപയാണ് വില. ബയോകോണും യുഎസിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ മിലാനും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫെബ്രുവരിയോട് കൂടി മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തും.

ബാംഗ്ലൂരില്‍ വച്ചായിരിയ്ക്കും മരുന്നിന്റെ നിര്‍മ്മാണമെന്നും ബയോകോണ്‍ പറഞ്ഞു.
{[['']]}

ഓഫീസുകളില്‍ ഇങ്ങനെയുമുണ്ടാവാം..


Kerala tv show and news

{[['']]}

DEFRENCES BETWEEN GERMENY AND INDIA

DEFRENCES BETWEEN GERMENY AND INDIA


{[['']]}

പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു.

Kerala tv show and news

പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു 

Date: 31 Jan 2014

ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍ രോഗം മാറ്റാമെന്ന് ചിലരുടെ വിശ്വാസം. ഇന്ത്യയില്‍ അന്തവിശ്വാസങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗ്രയിലെ ഒരു കൂട്ടം ഹൈന്ദവ വിശ്വാസികളാണ് എല്ലാ രോഗങ്ങളും ശമിപ്പിക്കാന്‍ എന്നും അതിരാവിലെ പശുവിന്റെ മൂത്രം കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹവും മറ്റസുഖങ്ങളുമൊക്കെ ഇതിലൂടെ മാറിയെന്നാണ് ആഗ്രയിലെ ഡിഡി സിംഗാളിന്റെ പശുത്തൊഴുത്തിലെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ക്യാന്‍സര്‍, പ്രമേഹം, ട്യൂമറുകള്‍, ക്ഷയം, ഉദരരോഗങ്ങള്‍ എന്തിനെറേപ്പറയുന്നു കഷണ്ടിപോലും ഗോമൂത്രം കൊണ്ട് മാറുമെന്നാണ് ഡിഡി സിംഗാള്‍ സൂചിപ്പിക്കുന്നത്. 
       പശുവിനെ വിശുദ്ധമായി കണക്കാക്കുന്ന വിശ്വാസികള്‍ അതിന്റെ മൂത്രം അതിലേറെ വിശുദ്ധമാണെന്നാണ് കരുതുന്നത്. ഒരു ഹിന്ദു പൂജാരി പറയുന്നത് ഗോമൂത്രവും ഗംഗാജലവും മാത്രമേ ഈ പ്രപഞ്ചത്തില്‍ വിശുദ്ധമായിട്ടുള്ളുവെന്നാണ്. ഇക്കാര്യം ഹിന്ദുപൂരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസവിക്കാത്ത പശുവിന്റെ മൂത്രമാണ് കുടിക്കാന്‍ എടുക്കുന്നത്. സൂര്യോദയത്തിനു മുന്‍പാണ് ഈ മൂത്രം കുടിക്കാനായി എടുക്കുന്നത്. ഇനിയിപ്പോള്‍ ഗോമൂത്രത്തെ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ്  സിംഗാളിന്റെ പരിപാടി. 
{[['']]}

പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു

Kerala tv show and news

പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു.

 14

ചെന്നൈ: പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു. സേലം എയര്‍പോര്‍ട്ട് പരിശീലന മൈതാനത്ത് ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. പരിശിലനത്തിനിടെ വിമാനത്തില്‍ നിന്ന് ചാടിയപ്പോള്‍ പാരച്യൂട്ട് തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ആറായിരം അടി ഉയരത്തില്‍ നിന്ന് താഴെ വീണ് പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യ വി.രമ്യ (26) ആണ് മരിച്ചത്. ഇന്‍ഫോസിസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ വിനോദും രമ്യയും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൈഡൈവിംഗ് ആന്‍ഡ് പാരഷൂട്ട് അസോസിയേഷന്‍ അംഗങ്ങളാണ്. അതിന്റെ ഭാഗമായി ആയിരുന്നു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കി നാളെ മടങ്ങാനിരിക്കുമ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചത്. 
           മാര്‍ഗ നിര്‍ദേശം നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്ന് വിനോദ് ആരോപിച്ചു. അപകടവിവരമറിഞ്ഞ് സേലത്തെത്തിയ അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഞ്ജുതയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ദുരന്തത്തിന് ഭര്‍ത്താവ് വിനോദും സാക്ഷിയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു രമ്യയുടേയും വിനോദിന്റേയും വിവാഹം. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് മഠത്തില്‍ വി.കെ.രഘുസ്വാമിയുടെ മകളാണ് രമ്യ. 
{[['']]}

Ival Yamuna 31 1 2014 Ival Yamuna 31 1 2014

Kerala tv show and news

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger