
Kerala tv show and news
10 നിലയുള്ള കെട്ടിടത്തിനു മുകളിലിൽ നിന്നും ആത്മഹത്യക്ക് ശ്രമിക്കുന്ന യുവതി.. അവസാനം എന്ത് സംഭവിച്ചു എന്ന് കണ്ടു നോക്കൂ.
{[['
']]}
']]}
']]}
Kerala tv show and newsപ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും, എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക, തീരുമാനമെടുക്കുക. ഗള്‍ഫില്‍ അറബികളുടെ അടിമയായി ഇനി തുടരുന്നതിനെക്കാള്‍ നല്ലത് നാട്ടില്‍ നിങ്ങള്‍ക്ക് യോജിച്ച വല്ല കൂലിവേലയും ചെയ്തു നമ്മുടെ നാടിന്‍റെ സംസ്കാരത്തെ ഉയര്‍ത്തുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്നു ഡസനോളം ഗള്‍ഫ് കഥന കഥകളാണ് എനിക്ക് എന്‍റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായത്.സൗദിയിലെയും,കുവൈറ്റിലേയും നിതാകാത്ത് മുതല്‍ ദുബായിലെ വര്‍ദ്ധിച്ചു വരുന്ന വീട്ടു വാടകവരെ നീളുകയാണ് ഗള്‍ഫ് ദുരന്തങ്ങളുടെ നീണ്ട പട്ടിക.എന്‍റെ അവശേഷിക്കുന്ന പല ഗള്‍ഫ് സുഹ്രുത്തുക്കളും ഇപ്പോള്‍ നിലവില്‍ അവിടെ കടിച്ചു തൂങ്ങുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളെകാള്‍ മോശം ജീവിത സാഹചര്യത്തില്‍ അവിടെ കഴിയുന്നത് കൊണ്ട് മാത്രമാണ്.പക്ഷെ എന്നെ തീര്‍ത്തും ഞെട്ടിച്ച ഒരു സംഭവം ഒമ്പത് മാസം മുമ്പ് കല്യാണം നടന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഞെട്ടിക്കുന്ന കഥ കേട്ടത്കൊണ്ടാണ്. ഒമ്പത് മാസം മുമ്പായിരുന്നു അവന്‍റെ കല്യാണം.ഗള്‍ഫുക്കാരാനായതിനാല്‍ തന്നെ വളരെയേറെ തപ്പിയതിനു ശേഷമായിരുന്നു അവനു ഒരു പെണ്ണിനെ കിട്ടിയതു തന്നെ.നൂറിലേറെ പെണ്ണുകാണല്‍ അവന്‍ അതിനോടകം കണ്ടു കഴിഞ്ഞിരുന്നു.അങ്ങനെ മനസ്സ് മുരടിച്ച അവസ്ഥയില്‍ ഒരു ആശ്വാസം എന്ന പോലെ തന്നെയായിരുന്നു അവനു പെണ്ണിനെ കിട്ടിയതു.കല്യാണത്തിന് മുന്‍പേ പെണ്‍ വീട്ടുകാര്‍ വെച്ച ഒരേ ഒരു വ്യവസ്ഥ കല്യാണ ശേഷം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകണം എന്നു മാത്രമായിരുന്നു.കല്യാണ ശേഷം മൂന്നു മാസത്തിനകം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടുപോകാം എന്നു അവനും സമ്മതിച്ചു.കുറച്ചു കഷ്ടത അനുഭവിക്കേണ്ടി വന്നാലും പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടു പോകാന്‍ തന്നെയായിരുന്നു അവന്റെയും ആഗ്രഹം. അങ്ങനെ അവന്‍റെ കല്യാണം ആഘോഷപ്പൂര്‍വ്വം തന്നെ നടന്നു.സാധാരണ ഗള്‍ഫുക്കാര്‍ക്കുള്ള അല്പ്പതരവും,പൊങ്ങച്ചവും ആവശ്യത്തിലധികം ഉണ്ടായതിനാല്‍ കല്യാണം ആര്‍ഭാടമായി തന്നെ നടത്തി.അങ്ങനെ അവന്‍റെ ജീവിതം ഒരു കരയ്ക്കടുക്കുന്നു എന്ന നിലയിലായപ്പോഴാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനും തുടങ്ങിയത്.മുന്‍ നിശ്ചയപ്രകാരം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകാന്‍ അവിടെ കുത്തനെ ഉയര്‍ന്ന വീട്ടുവാടകകള്‍ അവനു തടസ്സമായി.ആര്‍ഭാടമായി കല്യാണം നടത്തിയ വകയില്‍ ധാരാളം കടങ്ങളും അവനുണ്ടായിരുന്നു.അതില്‍ കുറച്ചു കടം അവിടത്തെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം കൊണ്ടു ഉണ്ടായതായിരുന്നു.ക്രെഡിറ്റ്കാര്‍ഡ് കടം അവന്‍ തല്‍ക്കാലം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചു കൊണ്ടു തീര്‍ത്തു.എങ്കിലും അതോടുകൂടെ അവന്‍റെ കുടുംബത്തില്‍ അസ്വസ്ഥതകള്‍ പൊട്ടി മുളയ്ക്കുകയായിരുന്നു.മൂന്നു മാസത്തിനകം ഭാര്യയെ കൊണ്ടു പോകും എന്ന വാക്ക് അവനു പാലിക്കാന്‍ പറ്റാത്ത സാഹചര്യമായി.ഭാര്യയും,ഭാര്യവീട്ടുകാരും അതോടെ മുറുമുറുപ്പും തുടങ്ങി.എത്രയും പെട്ടെന്ന് പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ തയ്യാറല്ലയെങ്കില്‍ ബന്ധം തന്നെ വേര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കും എന്നു ഭാര്യ വീട്ടുകാര്‍ തറപ്പിച്ചു പറയുകയുണ്ടായി.ഒരു വശത്ത് ഗള്‍ഫില്‍ നാള്‍ക്കുനാള്‍ വഷളാകുന്ന ജീവിത സാഹചര്യവും,മറുവശത്ത് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദവും അവനെ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാക്കി. കുറച്ചുകൂടി മെച്ചപെട്ട തൊഴിലിനായി അവന്‍ ഗള്‍ഫില്‍ ഓട്ടം ആരംഭിച്ചു.ഓവര്‍ ടൈം എടുത്തു വീടിനു അഡ്വാന്‍സ് കൊടുക്കാന്‍ ആവശ്യമുള്ള പണം സമ്പാദിക്കാന്‍ ശരീരം നോക്കാതെയുള്ള അധ്വാനം ചെയ്തു.അങ്ങനെ ഒട് വിധം പട്ടിണി കിടന്നും,മുണ്ട് മുറുക്കികെട്ടിയും ഒരു ചെറിയ വീട്(ഒരു ഒറ്റ മുറി വീട്) വാടകയ്ക്ക് എടുത്തു.എന്നാല്‍ അവനെ തീര്‍ത്തും തളര്‍ത്തുന്ന വാര്‍ത്തയാണ് നാട്ടില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.അവന്‍റെ ഭാര്യക്ക് അവന്‍റെ കൂടി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,സാധ്യമാകും വേഗത്തില്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ തയ്യാറാവണം എന്നും അവനോടു അവര്‍ ആവശ്യപെട്ടു.അതുംകൂടിയായതോടെ അവന്‍ ആകെ തളര്‍ന്നു.എന്നാല്‍ അവനെ കൂടുതല്‍ തളര്‍ത്തിയത് ഭാര്യവീട്ടുക്കാര്‍ ഇത്ര ധൃതി പിടിച്ചു ഇത്രയും രൂക്ഷമായ തീരുമാനം കൈകൊണ്ടതിന്‍റെ കാരണം അറിഞ്ഞതോടുകൂടിയാണ്. അവന്‍റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു.വെറുമൊരു ലോറി ഡ്രൈവറായ അവനുമായുള്ള ബന്ധം ഭാര്യവീട്ടുകാര്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തു.ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും ചേര്‍ന്നു തീരുമാനമെടുത്തു പിരിയുകയായിരുന്നു.ആ സമയത്ത് തന്നെയാണ് എന്‍റെ സുഹൃത്ത് അവളെ പെണ്ണുകാണാന്‍ പോയത്.ആ സാഹചര്യത്തില്‍ സാമാന്യം ഭേദപെട്ട നിലയിലുള്ള ഗള്‍ഫുക്കാരനായ എന്‍റെ സുഹൃത്തിനെ അവര്‍ മകളുടെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കല്യാണശേഷവും ഇവന്‍റെ ഭാര്യയും കാമുകനുമായുള്ള ബന്ധം ഒരു സുഹൃത്ത്ബന്ധമെന്ന നിലയില്‍ തുടരുന്നുണ്ടായിരുന്നു.അധികം വൈകാതെ അവനു കെ എസ് ആര്‍ ടിസിയില്‍ സ്ഥിരമായി ജോലിയും ലഭിച്ചു.എന്‍റെ സുഹൃത്തിന് സംഭവിച്ച സാമ്പത്തീകപരാധീനങ്ങളും,വാക്കുപാലിക്കാന്‍ സാധികാത്ത സാഹചര്യവും അവന്‍റെ ഭാര്യയേയും,കാമുകനെയും വീണ്ടും അടുപ്പികുകയായിരുന്നു.ഭാര്യ കാമുകന്‍ ഇപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യം അവള്‍ അവളുടെ വീട്ടുക്കാരെ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മകളുടെ പൂര്‍വ്വകാമുകനെ കിട്ടിയാല്‍ കൊള്ളാമെന്നു ഭാര്യവീട്ടുക്കാര്‍ക്കും തോന്നിതുടങ്ങി.അങ്ങേനെയാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറാവണം എന്ന ആവശ്യവുമായി അവര്‍ എന്‍റെ സുഹൃത്തിന്‍റെ മുന്നില്‍ എത്തിയത്. ഇന്ന് എന്‍റെ സുഹൃത്ത് തീര്‍ത്തും ജീവിതം നശിച്ച നിലയിലാണ് ഉള്ളത്.എന്ത് തീരുമാനം എടുക്കണമെന്ന് അവനിന്നു അറിയില്ല.കാമുകനുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു ഭാര്യയെ ഇനി അവനു വേണ്ട.ആയതിനാല്‍ ആത്മഹത്യമാത്രമേ ഇനി അവനു മുന്നില്‍ ഉള്ളു എന്നു എന്നെ വിളിച്ചു അവന്‍ കരഞ്ഞു പറഞു.ശരിയാണ് ഇത്തരം അവസ്ഥയില്‍ ആര്‍ക്കായാലും അങ്ങനെയൊക്കെയെ തോന്നുകയുള്ളൂ. ഇവിടെ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ള കാര്യം ദയവു ചെയ്തു നിങ്ങള്‍ ഗള്‍ഫുകാരെ കഴിവതും ഒഴിവാക്കുക.അവിടെ സുഖാമായി ജീവിക്കാന്‍ സാധിക്കുന്ന ആളുകള്‍ കഷ്ട്ടിച്ചു അഞ്ചു ശതമാനം മാത്രമേയുള്ളൂ.ബാക്കിയുള്ളവരൊക്കെ ഇതു പോലെ കഷ്ടപെട്ടാണ് അവിടെ കഴിയുന്നത്.ദിനപ്രതി ഗള്‍ഫ്‌നാടുകളിലെ നിയമങ്ങള്‍ കടുക്കുകയാണ്.ഇപ്പോള്‍ ഒരു നിശ്ചിത വരുമാനത്തിന് മുകളിലുള്ളവര്‍ക്കേ കുടുംബവിസയടക്കം ലഭിക്കുകയുള്ളൂ.ഗള്‍ഫിലെ മരുഭൂമിയില്‍,അറബികളുടെ ആട്ടും തുപ്പും പേറി പുരുഷത്വം അടിയറവു വെച്ചു വെറും അടിമകളായി ജീവിക്കുന്ന വരനെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം അതിനു തുനിയുക.പെണ്മക്കളുള്ള മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്.നിങ്ങളുടെ മകളുടെ ഭാവി മരുഭൂമിയില്‍ ഹോമിക്കാനുള്ളതല്ല. ഗള്‍ഫ് പ്രവാസികള്‍ വിഷമിക്കരുത്.നിങ്ങള്‍ നാട്ടില്‍ വരൂ.കൂലി പണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം.
']]}