Movie :
Recent Movies

kerala home tv show and news

കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍.

Kerala tv show and news
സൗദിയിലെ വിദേശികള്‍ കഴിഞ്ഞവര്‍ഷം നാട്ടിലേക്ക് അയച്ചത് 148 ബില്യന്‍ റിയാല്‍

റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍. സൗദി മോണിറ്ററിങ് ഏജന്‍സി (സാമ) യുടെ റിപോര്‍ട്ടിലാണ് വിദേശികളുടെ പുറമേക്കുള്ള പണം അയച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. 2012ല്‍ 125 ബില്ല്യന്‍ റിയാലാണ് വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. പണം അയക്കുന്നതില്‍ 2012നെ അപേക്ഷിച്ച് 2013ല്‍ 18 ശതമാനം വര്‍ധനയാണ് പ്രകടമായത്.

സൗദിയിലെ 74 ലക്ഷം വിദേശി തൊഴിലാളികളില്‍ ശരാശരി ഒരു തൊഴിലാളി 2013ല്‍ നാട്ടിലയച്ചത് 20,000 റിയാലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയിലെ തൊഴിലാളികള്‍ വിദേശങ്ങളിലേക്ക് അയച്ച സംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രകടമാണ്. 2004ല്‍ 36 ബില്ല്യന്‍ റിയാലാണ് അയച്ചത്. 2005ല്‍ 40 ബില്ല്യന്‍ , 2006ല്‍ 44 ബില്ല്യന്‍ , 2007ല്‍ 66 ബില്ല്യന്‍ , 2008ല്‍ 86 ബില്ല്യന്‍ , 2009ല്‍ 98, 2010ല്‍ 110 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വര്‍ഷം സൗദി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത് 76 ബില്ല്യന്‍ റിയാലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

വിദേശികള്‍ പണം അയക്കുന്നതില്‍ പ്രകടമായ വര്‍ധനയുടെ പ്രധാന കാരണം ബിനാമി ബിസിനസാണെന്ന് ത്വാഇഫ് യൂനിവേഴ്‌സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. സാലിം ബാഅ്ജാജ അഭിപ്രായപ്പെട്ടു. സൗദിയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ ചില്ലറ വില്‍പ്പന രംഗത്തു ജോലി ചെയ്യുന്നവരാണ്. ഇവരില്‍ വലിയൊരു വിഭാഗം ബിനാമി ബിസിനസുകാരാണ്. 
{[['']]}

ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം.

ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലംKerala tv show and news
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം. അടുത്തവര്‍ഷം മുതല്‍ അയക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് നെറ്റ് ലഭ്യമാക്കാന്‍ പോകുന്നത്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും. സാധാരണ കൃത്രിമോപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതായിരിക്കും ഈ ഉപഗ്രഹങ്ങള്‍ .ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വന്‍നിക്ഷേപം വേണ്ടിവരുന്ന പദ്ധതിക്ക് പണമില്ലാത്തരാജ്യങ്ങള്‍ക്കും ഇതിലൂടെ നെറ്റ് കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
{[['']]}

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും.

എന്‍ജിനീയറിംഗ് പ്രവേശനം: കണക്കിന് 45% മാര്‍ക്കുള്ളവര്‍ക്കും സാധ്യമാകും









Kerala tv show and news


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും. മന്ത്രിസഭാ യോഗമാണ് 50 ശതമാനം എന്നത് ഉപാധികളോടെ 45 ശതമാനമാക്കി നിജപ്പെടുത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി എന്നീ രണ്ട് വിഷയങ്ങള്‍ക്കും കൂടി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി.

അതേസമയം കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പഴയപോലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും.

ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് കണക്കിന് മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ അവസരം നഷ്ടമാകുമെന്ന് മാനേജ്‌മെന്റുകള്‍ പരാതി ഉന്നയിച്ചിരുന്നു.

നേരത്തെ കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമായിരുന്നുള്ളു. അതേസമയം എഐസിടിഇ മാനദണ്ഡ പ്രകാരം 45 ശതമാനം മാര്‍ക്ക് മതി. എഐസിടിഇയുടെ മാനദണ്ഡം അനുസരിച്ച് പ്രവേശനം സാധ്യമാക്കണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം.

കണക്കിന് മാര്‍ക്ക് കുറവാണെന്ന കാരണത്താല്‍ കുട്ടികള്‍ എന്‍ജീനിയറിംഗ് അഡ്മിഷനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായും മാനെജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു. 
{[['']]}

പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം

Kerala tv show and news
പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം
അശ്വതിക്ക് ഇനി ബ്രിട്ടണില്‍ പഠിക്കാം, അതും സര്‍ക്കാര്‍ ചിലവില്‍. അശ്വതിക്ക് മുന്നില്‍ ഇങ്ങനെയൊരു വഴി തുറന്നതോടെ ഏറെ സന്തോഷിക്കുന്നത് അശ്വതിയുടെ കുടുംബം മാത്രമല്ല, അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും കൂടിയാണ്. പിതാവ് മനു വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അശ്വതിയും സഹോദരിയും പഠിച്ച് മിടുക്കരായി മാറിയത്. ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പെസ്റ്റലോസി സ്‌കോളര്‍ഷിപ്പ് ഈ പത്താംക്ലാസ്സുകാരിയെ തേടിയെത്തിയപ്പോള്‍ അത് അര്‍ഹിക്കുന്ന കരങ്ങളിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും. ഒപ്പം ഈ അംഗീകാരം ലഭിക്കുന്ന ഏക മലയാളിയെന്ന പേരും അശ്വതിക്ക് സ്വന്തം.

ചിറയിന്‍കീഴ് മുടപുരം ശ്രീനിലയത്തില്‍ മനുവിന്റെയും ഗീതയുടെയും മകളായ അശ്വതി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ പിതാവ് മനു ഏറെ ക്ലേശിക്കുന്നതിനിടെയാണ് ഈ അംഗീകാരം അശ്വതിയെ തേടിയെത്തുന്നത്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനത്തോടെയാണ് അശ്വതി പരീക്ഷ എഴുതിയത്. പ്രാഥമീക പരീക്ഷയ്ക്ക് ശേഷം ബാംഗ്ലൂരില്‍ ഇന്‍ര്‍വ്യൂവും നടന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വതി പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അറിയിപ്പ് സ്‌കൂളിലെത്തുകയായിരുന്നു. തുടര്‍ പഠനത്തിനായി അശ്വതിയെ ബ്രിട്ടനിലെത്തുന്നതിന് ക്ഷണിച്ചും സന്ദേശമുണ്ട്. പഠനത്തിന്റെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഈ നേട്ടത്തില്‍ അശ്വതി ഏറെ നന്ദി പറയുന്നത് അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമാണ്. ഇംഗ്ലീഷ് അദ്ധ്യാപകന്‍ മനോജിന്റെ പ്രോത്സാഹനം അശ്വതിക്ക് ഏറെ പ്രചോദനം നല്‍കി. പരീക്ഷയുടെ എല്ലാ ഘട്ടത്തിലും അശ്വതിക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കിയതായി അശ്വതി സ്മരിച്ചു.

പഠനശേഷം ആരോഗ്യമേഖലയില്‍ ജോലി ചെയ്യണമെന്നാണ് അശ്വതിയുടെ ആഗ്രഹം.

{[['']]}

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ
പരാജയപ്പെട്ട മോഷണശ്രമത്തിനിടയിൽ കാവൽനായിൽനിന്ന് രക്ഷപ്പെടാനാണ് മോസസ് ഓടിയത്. കൊള്ളത്തലവനായ മോസസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഈ ഓട്ടം വിശുദ്ധിയിലേക്കാണെന്ന്. ചെറുപ്പം മുതൽ അടിമയായിരുന്ന മോസസിന്റെ ജന്മസിദ്ധമായ മോഷണ സ്വഭാവമാണ് അവനെ കൊള്ളസംഘത്തിന്റെ തലവനാക്കി വളർത്തിയത്. അദ്ദേഹം എത്തിച്ചേർന്നത് മരുഭൂമിയിലെ സന്യാസികളുടെ ഇടയിലാണ്. തിരികെ ചെന്നാൽ നിയമത്തിന്റെ പിടിയിൽപ്പെടുമെന്ന് മനസിലാക്കിയ മോസസ് കാര്യങ്ങൾ ആറിത്തണുക്കുന്നതുവരെ ആശ്രമത്തിൽ ഒളിച്ചു താമസിക്കാൻ തീരുമാനിച്ചു. 
സന്യാസിമാരുടെ പ്രാർത്ഥനകൾ, ധ്യാനം, സമർപ്പണം തുടങ്ങിയവയെല്ലാം മോസസിന്റെ ജീവിതത്തിൽ അറിയാതെ മാറ്റങ്ങൾ വരുത്തുകയായിരുന്നു. മോസസ് മാമോദീസ സ്വീകരിച്ച് ഒരു സന്യാസിയായി മാറി. എന്നാൽ, മോസസിലെ ആന്തരിക സംഘട്ടനം പൂർണവളർച്ചയെത്തിയത് അപ്പോഴാണ്. ജന്മവാസനകൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. പ്രലോഭനങ്ങൾ കടൽപ്പോലെ അദ്ദേഹത്തെ വിഴുങ്ങി. ശത്രു തന്നെ ആക്രമിക്കുകയാണെന്ന് മനസിലാക്കിയ മോസസ്, താനാഗ്രഹിക്കുന്ന ജീവിതം തന്നിൽനിന്ന് കൈവിട്ടുപോകുമോയെന്ന ഭീതിയോടെ ആശ്രമാധിപനായ വിശുദ്ധ ഇസിദോറിനോട് ആകുലതകൾ പങ്കുവച്ചു.

വിശുദ്ധൻ പ്രഭാതത്തിൽ മോസസിനെ കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയിട്ട് ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു: ''അസ്തമനത്തിനുശേഷം സൂര്യൻ പുതിയൊരു പ്രഭാതത്തിലേക്ക് ഉദിച്ചുയരുമ്പോൾ ആദ്യകിരണങ്ങൾ വളരെ സാവധാനമാണ് ഭൂമിയിലേക്ക് എത്തുന്നത്. അതുപോലെ വളരെ മന്ദഗതിയിലാണ് ഒരുവൻ പൂർണമായും മാനസാന്തരപ്പെടുന്നത്. മാനസാന്തരം പെട്ടെന്നുള്ള വളർച്ചയല്ല. മനസിന് ഒരു നിമിഷത്തിൽ എന്തോ പരിവർത്തനം സംഭവിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അത് അപ്പോഴൊന്നും പൂർണാർത്ഥത്തിലു ള്ള വളർച്ചയിലെത്തുന്നില്ല. പുഴുവിൽനിന്ന് പൂമ്പാറ്റയിലേക്കുള്ള വളർച്ചപോലെ ഒരുപാട് പരിണാമങ്ങൾക്കുശേഷമാണ് മാനസാന്തരം പൂർണ വളർച്ചയെത്തുന്നതും പക്വത പ്രാപിക്കുന്നതും. അതുകൊണ്ട് മാറാൻ കഴിയുന്നില്ലല്ലോയെന്നോർത്ത് നിരാശപ്പെടരുത്. യഥാർത്ഥ ആത്മീയതയിലേക്കുള്ള ശരിയായ പാതയിൽ തന്നെയാണ് നിന്റെ സഞ്ചാരം.''
ഇദ്ദേഹമാണ് ഈജിപ്റ്റിൽ ജീവിച്ച വിശുദ്ധ മോസസ് ദ ബ്ലാക്ക് (എഡി 330-405).
{[['']]}

ജോലിക്കാരിയുമായി കാറില്‍ അനാശാസ്യം; 59കാരന്‍ അറസ്റ്റില്‍

illicit-affair










Kerala tv show and newsവീട്ടുജോലിക്കാരിയുമായി കാറില്‍ അനാശാസ്യത്തിലേര്‍പ്പെട്ട 59 കാരനെ പോലീസ് അറസ്റ്റുചെയ്തു. സൗദി അറേബ്യയിലെ ഖാമിസ് മുഷെയ്തിലാണ് സംഭവം. സൗദി മതകാര്യപോലീസ് നടത്തിയ പട്രോളിംഗിലാണ് ഇരുവരും പിടിയിലായത്. 



എതോപ്യന്‍ പൗരയാണ് വീട്ടുജോലിക്കാരി. ഇവരേയും പോലീസ് അറസ്റ്റുചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് പട്രോളിംഗ് സംഘം കാറിനടുത്തെത്തിയത്. എന്നാല്‍ കാറിന്റെ പിന്‍ സീറ്റില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 
{[['']]}

ഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി

 oil-tankerഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഓയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. അപകടത്തിനിരയായ മൂന്നുപേരും തൊഴിലാളികളാണ്. 


ഒരു പ്രമുഖ കമ്പനിയുടെ ഓയില്‍ ടാങ്കറിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയെന്നറിയിച്ച് ചൊവ്വാഴ്ച വൈകിട്ടാണ് പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടനെ ആഭ്യന്തര സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടുപേര്‍ക്ക് മരണം സംഭവിച്ചിരുന്നു. രണ്ട് തൊഴിലാളികള്‍ ടാങ്കറിനുള്ളില്‍ നിന്നും പുറത്തുകടന്നിരുന്നു. ഇതില്‍ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 34കാരനായ ഈജിപ്ഷ്യനും 27കാരനായ പാക്കിസ്ഥാനിയുമാണ് മരിച്ചവര്‍.അതേസമയം തൊഴിലാളികള്‍ മുന്‍ കരുതല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ടാങ്കറിനുള്ളില്‍ ഇറങ്ങിയതെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. 
{[['']]}

പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി

Muslim-Girl










Kerala tv show and newsഅല്‍ ഹവിയ്യ(സൗദി അറേബ്യ):പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി. മൂന്ന് യുവാക്കള്‍ സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 



പടിഞ്ഞാറന്‍ നഗരമായ അല്‍ ഹവിയ്യയിലെ മാളിലാണ് സംഭവം. മൂന്ന് യുവാക്കളേയും കസ്റ്റഡിയിലെടുത്ത പോലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോഴാണ് അതിലൊരാള്‍ പെണ്ണാണെന്ന് മനസിലാകുന്നത്. പുരുഷന്മാരെപോലെ മുടി മുറിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

ഒടുവില്‍ വീട്ടില്‍ നിന്നും പിതാവിനെ വിളിച്ചുവരുത്തിയാണ് പോലീസ് മൂവര്‍ സംഘത്തെ വിട്ടയച്ചത്. 
{[['']]}

എന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? -

Divya ViswanathKerala tv show and newsഎന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? സ്‌ത്രീ മനസ്സിനെ സ്വയം വിലയിരുത്തി, ഇഷ്‌ടാനിഷ്‌ടങ്ങളും സങ്കല്‌പങ്ങളും അഭിരുചികളും പങ്കുവയ്‌ക്കുന്ന പംക്‌തി. ഈ ലക്കത്തില്‍ സ്‌ത്രീധനം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായ ദിവ്യ.
കവിഭാവനയില്‍ വിരിയുന്നത്‌ പുരുഷസൗന്ദര്യമല്ലല്ലോ, സ്‌ത്രീ സൗന്ദര്യമല്ലേ? സ്‌ത്രീ സൗന്ദര്യം എന്നു പറയുമ്പോള്‍ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ കേരളത്തനിമയുള്ള നാടന്‍ പെണ്‍കുട്ടികളുടെ മുഖമാണ്‌.
ദാവണിയുടുത്ത്‌, വിടര്‍ന്ന മുടിയില്‍ തുളസ്സിക്കതിര്‍ ചൂടി ചുറ്റുമുള്ളവരെ നോക്കാതെ മുഖം കുനിച്ച്‌ നടന്നു പോകുന്ന പതിനെട്ടുകാരി. വിവാഹശേഷം ഭര്‍ത്താവിനെ ദൈവത്തെപ്പോലെ സ്‌നേഹിച്ച്‌, ബഹുമാനിച്ച്‌, അനുസരണയോടെ ജീവിക്കുന്ന ഭാര്യമാര്‍. അമ്മായിയമ്മയുടെ പോരുകള്‍ സഹിച്ച്‌ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവര്‍. മക്കള്‍ക്ക്‌ സ്‌നേഹമയിയായ അമ്മയായി നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍. ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന കവിവാക്യത്തിന്‌ അര്‍ത്ഥം നല്‍കുന്ന സ്‌ത്രീരത്നങ്ങള്‍. ഇതൊക്കെ കേള്‍ക്കാന്‍ നല്ല സുഖമാണ്‌. പക്ഷേ ഇപ്പോള്‍ ഇങ്ങനെയുള്ള സ്‌ത്രീകളെ ആകെ കാണുന്നത്‌ ഞങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമാണ്‌.
നാടന്‍ ചിന്താഗതിയും സൗന്ദര്യവുമുള്ള പെണ്‍കുട്ടികള്‍ ഇന്ന്‌ കുറവാണ്‌. എന്നു കരുതി സ്‌ത്രീ സൗന്ദര്യം ഇവയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ മുഖസൗന്ദര്യം മാത്രം കണ്ട്‌ അവരുമായൊരു സ്‌നേഹബന്ധം എനിക്കിതു വരെ ഉണ്ടായിട്ടില്ല. സൗഹൃദങ്ങളിലോ ആഴമുള്ള സ്‌നേഹബന്ധങ്ങളിലോ സൗന്ദര്യം ഒരു മാനദണ്ഡമായി ഒരിക്കലും എനിക്കു തോന്നിയിട്ടില്ല.

കാണുന്ന കണ്ണിലാണ്‌ സൗന്ദര്യം

സ്‌ത്രീസൗന്ദര്യത്തിന്‌ പ്രായവ്യത്യാസങ്ങള്‍ പാടില്ല. ഏതു പ്രായത്തിലും സ്‌ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. പണ്ട്‌ വീട്ടിലിരുന്ന്‌ മഞ്ഞളും രക്‌തചന്ദനവും പുരട്ടി മുഖസൗന്ദര്യം കൂട്ടാന്‍ സ്‌ത്രീകള്‍ ശ്രമിച്ചിരുന്നില്ലേ. മുത്തശ്ശിമാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ അതിനു വേണ്ടി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നു എന്ന വ്യത്യാസമേയുള്ളു.
വിവാഹം കഴിഞ്ഞ്‌ വീട്ടമ്മമാരായി ഒതുങ്ങിയ ശേഷം സൗന്ദര്യം നോക്കാറില്ല എന്നു പറയുന്നവരുണ്ട്‌. ആ നിലപാടിനോട്‌ യോജിക്കാന്‍ കഴിയില്ല. വീട്ടമ്മമാര്‍ക്കാണ്‌ സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ചുറ്റുപാട്‌ കൂടുതലായിട്ടുള്ളത്‌. ഏതു പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്ന ആഗ്രഹം അവരവര്‍ക്കുണ്ടാകണം. അത്‌ വീട്ടമ്മമാരായാലും ജോലിക്കാരായാലും വ്യത്യാസമില്ല.
ജീവിതരീതി മാറിയപ്പോള്‍ സ്‌ത്രീ സൗന്ദര്യത്തിന്റെ കാഴ്‌ചപ്പാടും മാറിയിട്ടുണ്ട്‌. അവനവനെ എങ്ങനെ സ്വന്തമായി കാണുന്നുവോ ആ കണ്ണിലാണ്‌ സൗന്ദര്യമുള്ളത്‌. അമിതമായി മേക്കപ്പ്‌ ചെയ്യാതെ തന്നെ ഉള്ള സൗന്ദര്യം നിലനിര്‍ത്താനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്‌.

ചുറ്റുപാടുകള്‍ പ്രാധാന്യം

എന്റെ അച്‌ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ട്‌ അതിന്റെ പ്രാധാന്യം അറിഞ്ഞു തന്നെയാണ്‌ വളര്‍ന്നത്‌. ഒരിക്കല്‍പ്പോലും അവരെന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ല. വളരെ സ്വാതന്ത്ര്യം തന്നാണ്‌ എന്നെ വളര്‍ത്തിയത്‌. ഒരുപക്ഷേ അന്ന്‌ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ഞാന്‍ വഴിതെറ്റിപ്പോയേനേ. എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരെനിക്ക്‌ തന്നു.

കാഴ്‌ചപ്പാടുകള്‍ മാറില്ല

സമൂഹം എത്രയൊക്കെ പുരോഗമിച്ചെന്ന്‌ പറഞ്ഞാലും സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ പൂര്‍ണ്ണമായി ഒരു വ്യത്യാസമുണ്ടാകുമെന്ന്‌ എനിക്കു തോന്നുന്നില്ല. പണ്ടത്തേതിനെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൂടിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. സമൂഹത്തോടുള്ള സ്‌ത്രീകളുടെ പെരുമാറ്റത്തിനും മാറ്റം വന്നിട്ടുണ്ട്‌. പക്ഷേ ആ കണെക്കടുത്തു നോക്കുമ്പോള്‍ മാനസികമായും ശാരീരികമായും ദുരിതമനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണവും അതുപോലെ കൂടിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. നല്ലൊരു ശതമാനം സ്‌ത്രീകള്‍ ഇപ്പോഴും സമൂഹത്തിന്റെ നിഷേധരൂപമായ പ്രതികരണത്തെ നേരിടുന്നുണ്ട്‌. അന്തര്‍ജനങ്ങള്‍ എന്ന ചിന്ത മാറി ജോലി വേണമെന്നും അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും ചിന്തിക്കുന്ന സ്‌ത്രീകളാണ്‌ അധികമുള്ളത്‌. സ്‌ത്രീകള്‍ മുന്നോട്ടു വരണമെന്ന്‌ ആഗ്രഹിക്കുമ്പോഴും അവരെ പിന്നിലേക്ക്‌ വലിക്കുന്ന എന്തൊക്കെയോയുണ്ട്‌. അതുകൊണ്ട്‌ തന്നെ നിലവിലുള്ള കാഴ്‌ചപ്പാടുകള്‍ ഇനിയും ഒരുപാട്‌ മാറേണ്ടതുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഒരാള്‍ മാത്രം

പ്രത്യേകിച്ച്‌ ഒരാളെയും അങ്ങനെ മാതൃകയാക്കി മനസ്സില്‍ കൊണ്ടു നടന്നിട്ടില്ല. ചിലരുടെ പെരുമാറ്റം ഇഷ്‌ടമാണെങ്കില്‍ മറ്റു ചിലരുടെ വ്യക്‌തിത്വമാണ്‌ ഇഷ്‌ടപ്പെട്ടിട്ടുള്ളത്‌. ഒരാളിനെ എടുത്തു പറഞ്ഞ്‌ അവരുടെ ഒരു സ്വഭാവം മാത്രം ഇഷ്‌ടപ്പെട്ടെന്ന്‌ പറയാന്‍ എനിക്കറിയില്ല. മനസ്സില്‍ ഇഷ്‌ടം തോന്നിയ അനേകം വ്യക്‌തികളുണ്ട്‌. എങ്കിലും അദ്ധ്യാപികയായും, വീട്ടമ്മയായും, ഭാര്യയായും, സ്‌ത്രീയായും സര്‍വ്വോപരി ഒരു വ്യക്‌തിയായും എനിക്ക്‌ ആരാധന തോന്നിയത്‌ എന്റെ അമ്മയോടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ അറിയാമെങ്കിലും അമ്മയെപ്പോലൊരു അമ്മയാകണമെന്നാണ്‌ എന്റെ ഏറ്റവും വലിയ ആഗ്രഹം

പൊരുത്തപ്പെടാന്‍ കഴിയാത്തത്‌

എന്തൊക്കെ നന്മ ചെയ്‌താലും എത്രയൊക്കെ നന്നായി ഇടപ്പെട്ടാലും കുറ്റം മാത്രം പറയുന്ന ചില സ്‌ത്രീകളുണ്ട്‌. അസൂയയും കുശുമ്പുമുള്ള സ്‌ത്രീകളുടെ സ്വഭാവത്തോട്‌ എനിക്ക്‌ പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ല. അവര്‍ക്ക്‌ മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ട്‌.

എനിക്കേറെയിഷ്‌ടം

ലോലമനസ്സ്‌ സ്‌ത്രീകളുടെ മാത്രം പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ മനോവികാരങ്ങളെ പെട്ടെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ സ്‌ത്രീകള്‍ക്കുണ്ട്‌.

എന്നില്‍ ഇഷ്‌ടപ്പെടുന്നത്‌

മറ്റുള്ളവര്‍ക്ക്‌ ദോഷമല്ലാത്ത നുണകള്‍ പറയുന്നത്‌ തെറ്റല്ലെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷേ എനിക്കതിനോട്‌ യോജിപ്പില്ല. കഴിവിന്റെ പരമാവധി സത്യം പറയാനേ ഞാന്‍ ശ്രമിക്കൂ. വീട്ടിലുള്ളവരോട്‌ സത്യസന്ധമായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. എനിക്ക്‌ എന്നില്‍ ഏറ്റവുമിഷ്‌ടമുള്ള സ്വഭാവം അതു തന്നെയാണ്‌.

എന്നില്‍ ഇഷ്‌ടപ്പെടാത്തത്‌

ഞാന്‍ വളരെ സെന്‍സിറ്റീവാണ്‌. എല്ലാവരോടും പെട്ടെന്ന്‌ അടുപ്പം തോന്നും, ഒരുപാട്‌ വിശ്വസിക്കും. അത്‌ കുറച്ചു ഓവറല്ലേന്ന്‌ പലപ്പോഴും ചിന്തിക്കാറുണ്ട്‌.

വ്യക്‌തിത്വം വളര്‍ത്താം

1. ആത്മവിശ്വാസം വളര്‍ത്തുക.
2. അമിതമായി ആരെയും ആശ്രയിക്കാതിരിക്കുക.
3. അന്തര്‍മുഖയാകാതിരിക്കുക.
4. സൗന്ദര്യം പെരുമാറ്റത്തിലൂടെ വളര്‍ത്തുക
5. കുശുമ്പും അസൂയയും വളര്‍ത്തിയെടുക്കാതിരിക്കുക. 
{[['']]}

മുലക്കണ്ണ് നോക്കി ഭാവി പറയും; ജപ്പാനിലെ ഇപ്പോഴുള്ള പുതിയ ട്രെന്‍ഡ് ഇങ്ങനെ.(വീഡിയോ)

Kerala tv show and news ടോക്കിയോ: മുലക്കണ്ണ് നോക്കിയാല്‍ ഭാവി പറയാം. ജപ്പാനിലെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണിത്. മുലക്കണ്ണിനു ചുറ്റും പരിശോധിച്ച ശേഷമാണ് ഭാവി പ്രവചിക്കുക, സ്ത്രീകളുടേയും പുരുഷന്മാരുടെയും ഭാവിയാണ് ഇത്തരത്തില്‍ ഇവിടെ പ്രവചിച്ചുകൊണ്ടിരിക്കുന്നത്. മുലക്കണ്ണ് നോക്കി ഭാവി പറയലിന്റെ ഭാഗമായി ജപ്പാനില്‍ ഒരു ടിവി ഷോയും നടക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയും കൂടിയാണിത്. കൂടാതെ എറി കൌസുമി എന്നയാള്‍ എഴുതിയ ബീക്കം ഹാപ്പി: എറോല ഫോര്‍ച്യൂണ്‍ എന്ന പുസ്തകത്തില്‍ മുലക്കണ്ണ് എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് പറയുന്നുണ്ട്. പ്രധാനമായും മുലക്കണ്ണിന്റെ ആകൃതി നോക്കിയാണ് പ്രവചനം നടത്തുന്നത്. എന്തായാലും ഈ പ്രവചനം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

{[['']]}

ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍; നേട്ടത്തിന് പിന്നില്‍ ഇന്ത്യന്‍ ഡോക്ടര്‍.

Kerala tv show and news

മിനെസോട്ട: ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടം കുറിച്ചുകൊണ്ട് ലോകത്തിലാദ്യമായി ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍ ഘടിപ്പിച്ചു. അമേരിക്കയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജന്‍ വിവേക് റെഡ്ഡിയാണ് ഈ അപൂര്‍വ്വ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പാരമ്പര്യ പെയ്സ് മേക്കറുകളെക്കാള്‍ 10 മടങ്ങ് വലുപ്പം കുറവായ നാ‍നോസ്റ്റിം പെയ്സ് മേക്കറുകള്‍ ശസ്ത്രക്രിയ കൂടാതെ ധമനികളിലൂടെ കയറ്റിവിട്ടാണ് ഹൃദയത്തിലെത്തിക്കുന്നത്.
                          യുഎസ്, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള 670 ഓളം രോഗികളില്‍ നാനോസ്റ്റിം ഘടിപ്പിക്കുന്നതിന് മുന്നോടിയായി ലീഡ് ലെസ് എന്ന ക്ലിനിക്കല്‍ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. സാധാരണ പെയ്സ്മേക്കളുകളെ പോലെ ലീഡുകള്‍ നാനോസ്റ്റിമില്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ സെന്റ് ജൂഡ് മെഡിക്കത്സാണ് നാനോസ്റ്റിമിന്റെ നിര്‍മ്മാതാക്കള്‍. 
{[['']]}

Little Girl with Amazing Gun Skill

Kerala tv show and news

 

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger