{[['']]}
മിനെസോട്ട: ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടം കുറിച്ചുകൊണ്ട് ലോകത്തിലാദ്യമായി ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പെയ്സ് മേക്കര്‍ മനുഷ്യഹൃദയത്തില്‍ ഘടിപ്പിച്ചു. അമേരിക്കയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജന്‍ വിവേക് റെഡ്ഡിയാണ് ഈ അപൂര്‍വ്വ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പാരമ്പര്യ പെയ്സ് മേക്കറുകളെക്കാള്‍ 10 മടങ്ങ് വലുപ്പം കുറവായ നാനോസ്റ്റിം പെയ്സ് മേക്കറുകള്‍ ശസ്ത്രക്രിയ കൂടാതെ ധമനികളിലൂടെ കയറ്റിവിട്ടാണ് ഹൃദയത്തിലെത്തിക്കുന്നത്.
യുഎസ്, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള 670 ഓളം രോഗികളില്‍ നാനോസ്റ്റിം ഘടിപ്പിക്കുന്നതിന് മുന്നോടിയായി ലീഡ് ലെസ് എന്ന ക്ലിനിക്കല്‍ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. സാധാരണ പെയ്സ്മേക്കളുകളെ പോലെ ലീഡുകള്‍ നാനോസ്റ്റിമില്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ സെന്റ് ജൂഡ് മെഡിക്കത്സാണ് നാനോസ്റ്റിമിന്റെ നിര്‍മ്മാതാക്കള്‍.
Post a Comment