{[['']]}
വീട്ടില്‍ തയ്യാറാക്കാവുന്ന മധുരം നിറഞ്ഞ പലഹാരങ്ങള്‍തയ്യാറാക്കിയത് : രുക്മിണി രാഘവന്‍, വടക്കന്‍ പറവൂര്‍
മസൂര്‍പാക്ക്
കടലമാവ് ഒരു കപ്പ്
നെയ്യ് രണ്ട് കപ്പ്
പഞ്ചസാര മൂന്ന് കപ്പ്
ചുവടുകട്ടിയുള്ള പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇളം പാവാകുമ്പോള്‍ അതില്‍ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറേശ്ശെയായി കട്ട തട്ടാതെ വിതറി ഇളക്കിക്കൊണ്ടിരിക്കുക. നെയ്യും കുറേശ്ശെയായി ഒഴിച്ച് പതഞ്ഞ് പൊങ്ങി പിരിഞ്ഞുവരുമ്പോള്‍ വാങ്ങി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ച് നിരത്തുക. ചൂടോടെ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചുവെക്കുക. നന്നായി തണുത്തശേഷം ഉപയോഗിക്കാം. നെയ്യിന്റെ കൂടെ കുറച്ച് ഡാല്‍ഡയും ചേര്‍ക്കാം. നെയ്യ്, പഞ്ചസാര എന്നിവ അളവ് കുറച്ചും മൈസൂര്‍പാക്ക് തയ്യാറാക്കാം.

റവ കേസരി
റവ ഒരു കപ്പ്
പഞ്ചസാര രണ്ട് കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,
മഞ്ഞ കേസരി പൗഡര്‍ ആവശ്യത്തിന്
പരന്ന പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് നുറുക്കിയ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. റവയും നെയ്യൊഴിച്ച് ചുമപ്പുനിറത്തില്‍ മണം വരത്തക്ക വണ്ണം വറുത്തെടുക്കുക. നാല് കപ്പ് വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ റവ കുറേശ്ശെയായി വിതറി കട്ടകെട്ടാതെ ഇളക്കി റവ വെന്തശേഷം പഞ്ചസാര ചേര്‍ക്കുക. നന്നായി ഇളക്കി കേസരി പൗഡറും ചേര്‍ത്തിളക്കി നെയ്യും ഒഴിച്ച് ചുരുണ്ടുവരുന്ന പാകത്തിന് വാങ്ങി അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏതെങ്കിലും പാത്രത്തില്‍ നെയ് പുരട്ടി അതില്‍ കേസരി ഇട്ടു നിരത്തുക. തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങളായി മുറിച്ചെടുക്കാം.

തേങ്ങ ബര്‍ഫി
തേങ്ങ ഒന്ന്
(തേങ്ങ തിരുമ്മി മിക്‌സിയില്‍ ഇട്ട് ചെറുതായി ചതച്ചെടുക്കുക.)
പഞ്ചസാര 400 ഗ്രാം
നെയ്യ് നാല് ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി ആവശ്യത്തിന്
പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് വെള്ളം ഒഴിച്ച് പാവാക്കി അതില്‍ തേങ്ങയിട്ട് ഇളക്കുക. നന്നായി ചുരുണ്ടുവരുന്നതുവരെ ഇളക്കി നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നെയ് പുരട്ടിയ പരന്ന പാത്രത്തില്‍ ഇട്ടു നിരത്തുക. ചൂടോടെ ഇഷ്ട ആകൃതിയില്‍ മുറിച്ചുവെയ്ക്കുക. ആറിയ ശേഷം അടര്‍ത്തിയെടുക്കുക. (തേങ്ങ ബര്‍ഫി ഇളക്കുമ്പോള്‍ അതില്‍ രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ വറുത്തുപൊടിച്ച പൊടിയോ അല്ലെങ്കില്‍ അമുല്‍ പാല്‍ പൗഡറോ ചേര്‍ക്കാം.)

ഓറഞ്ച് ബര്‍ഫി
കടലമാവ് ഒരുകപ്പ്
പഞ്ചസാര ഒന്നേകാല്‍ കപ്പ്
നെയ്യ് മുക്കാല്‍ കപ്പ്
വെള്ളം അരകപ്പ്
ജാതിക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
ഓറഞ്ച് നിറം ആവശ്യത്തിന്
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യ് ഉരുകുമ്പോള്‍ കടലമാവിട്ടു ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന്‌വാങ്ങുക. പഞ്ചസാരയില്‍ വെള്ളമൊഴിച്ചു ചൂടാക്കി പാനിയാക്കുക. ഇതിലേയക്ക് കടലമാവ്, നിറം എന്നിവ ചേര്‍ത്തുചെറുതീയില്‍ ഇളക്കുക. വെള്ളം നന്നായി വറ്റുമ്പോള്‍ ജാതിക്കാപ്പൊടി ചേര്‍ക്കുക.നന്നായി ഇളക്കി നെയ്യ് പുരട്ടിയ പ്ലേറ്റിലേയ്ക്ക്മാറ്റിയ ശേഷം ഓറഞ്ചിന്റെ ആകൃതിയില്‍ ചെറിയ ഉരുളകളാക്കി ഉരുട്ടുക.

പാല്‍പേട
പാല്‍പ്പൊടി രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരുഇടത്തരം ഡപ്പി
കുങ്കുമപ്പൂവ് ഒരുനുള്ള്
ബട്ടര്‍ രണ്ട്‌ടേബിള്‍സ്പൂണ്‍
നെയ്യ് രണ്ട് ടീസ്പൂണ്‍
ചുവടുകട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്തുനന്നായി ഇളക്കി യോജിപ്പിക്കുക. കട്ടകെട്ടരുത്. സൂക്ഷിക്കണം. (കട്ടിയുള്ള ഇഡ്ഡലി മാവിന്റെ പാകം). ഇതിലേക്ക് ബട്ടറും നെയ്യും ചേര്‍ത്തു ചെറുതീയില്‍ ഇളക്കുക. ഇതിലേയ്ക്ക് അല്പം പാലില്‍ കുങ്കുമപ്പൂവ് കലക്കിയത് ചേര്‍ക്കുക. അടിക്കു പിടിക്കാതെ ഇളക്കുക. ഒരുനുള്ള് ഏലയ്ക്കാെപ്പാടി കൂടി ചേര്‍ത്ത് ഇളക്കി അലപം കഴിയുമ്പോള്‍ ഉരുണ്ട് വരും അപ്പോള്‍ തീയണച്ച് വാങ്ങുക.തണുക്കുമ്പോള്‍ കൈയില്‍ നെയ്യ് പുരട്ടി വലിയ ഉരുളയാക്കി അല്പം കനത്തില്‍ ഇ ഷ്ടമുള്ള ആക്യതിയില്‍ മുറിച്ചെടുക്കാം.

Post a Comment