Movie :

kerala home tv show and news

Home » » തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം...

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം...

{[['']]}
Kerala tv show and newsകമ്പ്യൂട്ടര്‍ ഉപയോഗം ഇനി ശ്രദ്ധയോടെ 

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുന്‍പ് ചില മുന്‍കരുതലുകളെടുക്കാം...


കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതരമുണ്ട്. ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് അസ്വസ്ഥതകള്‍ കൂടുതല്‍ ബാധിക്കുന്നത് എന്നതനുസരിച്ചാണ് പ്രധാനമായും അവയെ തരംതിരിച്ചിട്ടുള്ളത്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം, അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. 

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന പ്രശ്‌നമാണിത്. കൈപ്പത്തിയില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്ന അവസ്ഥയാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം (ഇഠട).


വിരലുകളും കൈപ്പത്തികളും ഉപയോഗിച്ച് നിരന്തരം ജോലി ചെയ്യുമ്പോള്‍ കൈപ്പത്തിയിലെ നാഡികള്‍ ഞെരുങ്ങുകയും വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യും. തുടര്‍ന്നും കൈകള്‍ക്ക് വിശ്രമം ലഭിക്കാതിരുന്നാല്‍ വേദനകളും അസ്വസ്ഥതകളും വര്‍ധിക്കുകയും കൈപ്പത്തിയ്ക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കീപാഡും മൗസുമൊക്കെ തെറ്റായി ക്രമീകരിക്കുക, ദീര്‍ഘനേരം ഇടവേളകളില്ലാതെ ടൈപ്പ് ചെയ്യുക തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ജോലിക്കിടെ കൈകള്‍ക്ക് വിശ്രമം നല്‍കുക, കോള്‍ഡ് പായ്ക്ക് വെക്കുക തുടങ്ങിയവ കാര്‍പല്‍ ടണല്‍ രോഗാവസ്ഥയില്‍ താല്‍ക്കാലിക ആശ്വസമേകും. എന്നാല്‍ രോഗം തീവ്രമായാല്‍ റിസ്റ്റ് സ്പ്ലിന്റിങ്, ഔഷധ ചികില്‍സകള്‍, ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വരും. മരുന്നുകളും ചികില്‍സകളും കൊണ്ട് അസ്വസ്ഥതകള്‍ ഭേദമായാലും കമ്പ്യൂട്ടര്‍ ഉപയോഗ രീതികളിലെ തകരാറുകള്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പഴയ ശീലങ്ങള്‍ ആവര്‍ത്തിച്ചാല്‍ തിരികെ വരും. അതൊഴിവാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം.

മൗസ് കീബോര്‍ഡിന് സമമായി ക്രമീകരിക്കുക.

കൈകള്‍ ബലമായി പിടിക്കാതെ തോളില്‍ നിന്നും അനായാസം കിടക്കും വിധം സ്വതന്ത്രമായി വെക്കുക

കൈപ്പത്തികള്‍ കൈമുട്ടിന് സമാന്തരമായോ അല്‍പം താഴ്ത്തിയോ ഇരിക്കുക.

മൗസിലും കീപാഡിലും വിരലുകള്‍ ബലംപിടിക്കാതെ സ്വാഭാവികമായ രീതിയില്‍ വളഞ്ഞിരിക്കണം

വിരല്‍ത്തുമ്പുകള്‍ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുക.

ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക.

കസേരയിലോ മേശയിലോ റിസ്റ്റ് പാഡിലോ കൈ താങ്ങി വെച്ചുകൊണ്ട് ടെപ്പ് ചെയ്യാതിരിക്കുക.

നിരന്തരം ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ ഇടക്കിടെ വിശ്രമം എടുക്കുക. ഇടവേളകളില്‍ വിരലുകള്‍ ചലിപ്പിക്കുകയും നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.

വേദനയും അസ്വസ്ഥതകളും വര്‍ധിച്ചാല്‍ ഡോക്ടറെ കാണുക

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ദീര്‍ഘനേരം നോക്കിയിരുന്നുള്ള ജോലി കണ്ണിന് വലിയ ആയാസമാണുണ്ടാക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കണ്ണുകളില്‍ അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി വി എസ്). ഐടി പ്രൊഫഷണലുകളില്‍ 50-90 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള നേത്രപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കമ്പ്യൂട്ടറും വീഡിയോഗെയിമുകളും ഉപയോഗിക്കുന്ന കുട്ടികളിലും സി വി എസ് വ്യാപകമാണ്.

കാഴ്ച മങ്ങുക, ഇരട്ട ദൃശ്യം അനുഭവപ്പെടുക, കണ്ണുകള്‍ വരണ്ട് പോവുക, കണ്ണുകള്‍ ചുവക്കുക, ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുക, തലവേദന, കഴുത്തിലും പുറത്തും വേദന തുടങ്ങിയവയാണ് ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍. തൊഴില്‍ സാഹചര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഈ അസ്വസ്ഥതകള്‍ പ്രതിരോധിക്കാനാവും.

മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.

മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.

മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.

മോണിറ്ററിന്റെ തിളക്കം കുറക്കുക.

മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.

ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മണം. ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.

പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.

പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.

മോണിറ്ററിലെ വെളിച്ചം മിന്നിമറയുന്നുണ്ടെങ്കില്‍ അത് ശരിയാക്കുക.

മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.

ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.

കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.

ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.

അസ്ഥി-പേശീ പ്രശ്‌നങ്ങള്‍

ഐ.ടി പ്രൊഫഷണലുകളില്‍ 67 ശതമാനം പേരും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പ്രധാനമായും കഴുത്ത്, പുറം, തോള്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുക. കൂടുതലും കഴുത്തിലെ വേദനയും സ്റ്റിഫ്‌നെസുമാണ്. മോണിറ്ററിന് മുന്നിലേക്ക് ആഞ്ഞിരുന്ന് ജോലി ചെയ്യുക, വളഞ്ഞ് കൂടി ഇരിക്കുക, കാലുകള്‍ തെറ്റായ നിലയില്‍ വെക്കുക, കഴുത്ത് വളച്ച് വെക്കുക. ജോലി ചെയ്യുമ്പോള്‍ മൊബൈല്‍ തോളിനും ചെവിയ്ക്കുമിടയില്‍ വെച്ച് ഫോണ്‍ ചെയ്യുക, ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുക തുടങ്ങിയവയൊക്കെയാണ് കഴുത്തിലെയും പുറത്തെയുമൊക്കെ പേശികള്‍ക്കും അസ്ഥികള്‍ക്കും നിരന്തരം ആയാസവും പരിക്കും ഏല്‍പ്പിക്കുന്നത്.

വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് അവ ഭേദമാക്കാനും പ്രതിരോധിക്കാനുമുള്ള മികച്ച വഴി.

ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക

നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.

കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.

കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.

തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.

ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.

പിന്നിലെ ചാര് 100-110 ഡിഗ്രിയെങ്കിലും പിന്നിലേക്കായിരിക്കുന്ന വിധത്തിലാവണം. കസേരയില്‍ പിന്നിലേക്ക് ചേര്‍ന്ന് ശരിയായി ചാരി ഇരിക്കണം.

ഉറപ്പുള്ളതും നട്ടെല്ലിന് താങ്ങുനല്‍കുന്ന വിധത്തിലുമുള്ള കസേരയില്‍ വേണം ഇരിക്കാന്‍. സാധാരണ കസേരയാണെങ്കില്‍ പിന്നില്‍ കുഷനോ ടവല്‍റോളോ ഉപയോഗിക്കുക.

പേപ്പറില്‍ നോക്കി ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ നേരേ നോക്കിയാല്‍ കാണാവുന്ന വിധം പേപ്പര്‍ ഒരു ഹോള്‍ഡറില്‍ ഉയര്‍ത്തി പിടിപ്പിക്കുക.

ഒരു മണിക്കൂറില്‍ ഒരിക്കലെങ്കിലും കസേരയില്‍ നിന്ന് എഴുന്നേറ്റ് കൈകാലുകളും കഴുത്തുമൊക്കെ ചലിപ്പിക്കുക, സ്‌ട്രെച്ച് ചെയ്യുക.

ഇടക്കിടെ എഴുന്നേറ്റ് വെള്ളം കുടിക്കണം. ദിവസം ഒന്നര ലിറ്ററെങ്കിലും വെള്ളം കുടിക്കാം.

ശരീരത്തിനും മനസ്സിനും അയവ് നല്‍കുന്ന റിലാക്‌സേഷന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, നൃത്തം തുടങ്ങിയവ ശീലമാക്കുക.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger