{[['']]}
Kerala tv show and news
സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ആകട്ടെ; സാധാരണഗതിയില്‍ നമ്മള്‍ ഉറങ്ങുമ്പോഴാണ് അവ ചാര്‍ജുചെയ്യാന്‍ വെയ്ക്കുക. ആ ഉപകരണത്തിന്റെ പ്രൊസസിങ് ശേഷി ഉപയോഗിക്കപ്പെടാതെ ഇരിക്കുന്ന സമയമാണത്. ഒരര്‍ഥത്തില്‍ അത് പാഴാവുകയാണ്.
എന്നാല്‍ , രാത്രിയില്‍ നിങ്ങളുറങ്ങുന്ന വേളയില്‍ ഫോണിന്റെ അല്ലെങ്കില്‍ ടാബിന്റെ പ്രോസസിങ് ശേഷി, പ്രോട്ടീന്‍ ശ്രേണികള്‍ കണ്ടെത്താന്‍ ഉപയോഗിച്ചാലോ. അതുവഴി, അള്‍ഷൈമേഴ്‌സ് രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ കഴിഞ്ഞാലോ. തീര്‍ച്ചയായും ഇത് പുതിയൊരു സാധ്യതയാണ്.
ഈ പുത്തന്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് രംഗത്തെത്തിയിരിക്കുന്നു. സാംസങിന്റെ സഹായത്തോടെ വിയന്ന സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ ആപ്പിന്റെ പേര് 'പവര്‍ സ്ലീപ്പ്' ( Power Sleep ) എന്നാണ്.
അലാറാം ക്ലോക്ക് പോലെ പ്രവര്‍ത്തിക്കുന്ന 'പവര്‍ സ്ലീപ്പ്' ആപ്പ് വഴി, വിയന്ന സര്‍വകലാശാലയിലെ 'സിമിലാരിറ്റി മാട്രിക്‌സ് ഓഫ് പ്ലോട്ടിന്‍സ്' ( SIMAP ) സെര്‍വറില്‍നിന്നാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കണക്കുകൂട്ടല്‍ നടത്താനുള്ള ഡേറ്റ ലഭിക്കുക.
ഡേറ്റ ലഭിച്ചാലുടന്‍ സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ കണക്കൂകൂട്ടല്‍ ആരംഭിക്കും. സ്മാര്‍ട്ട്‌ഫോണില്‍ സെറ്റ് ചെയ്തിട്ടുള്ള അലാറാം മുഴങ്ങുമ്പോള്‍ , കണക്കുകൂട്ടല്‍ പ്രക്രിയ അവസാനിക്കുകയും, ഡേറ്റാ പാക്കേജ് SIMAP ഡേറ്റാബേസില്‍ റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.
വ്യത്യസ്ത കമ്പ്യൂട്ടറുകള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്ന BOINC സാങ്കേതികവിദ്യയാണ് പവര്‍ സ്ലീപ്പ് ഉപയോഗിക്കുന്നത്. ഫോണിലെ ഉപയോഗമില്ലാതിരിക്കുന്ന പ്രോസസിങ് ശേഷി പ്രോട്ടീന്‍ പഠനത്തിന് ഉപയോഗിക്കുമെന്നല്ലാതെ, ഫോണിലുള്ള ഒരു പേഴ്‌സണല്‍ ഡേറ്റയും പവര്‍ സ്ലീപ്പ് ഉപയോഗിക്കില്ല.
ആന്‍ഡ്രോയ്ഡ് 2.3 മുതല്‍ മുകളിലോട്ടുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമേ നിലവില്‍ പവര്‍ സ്ലീപ്പ് പ്രവര്‍ത്തിക്കൂ. സാംസങിന്റെ ആപ്പ് സ്റ്റോറില്‍നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം.
ഈ സ്വഭാവത്തില്‍പെട്ട ആദ്യ ആപ്പല്ല പവര്‍ സ്ലീപ്പ്. അമേരിക്കയില്‍ ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌പേസ് സയന്‍സസ് ലബോറട്ടറി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ BOINC ( Berkeley Open Infrastructure for Network Computing ) ഉദാഹരണം. ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനും, ഭൂകമ്പനങ്ങള്‍ നിരീക്ഷിക്കാനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒന്നാണ് BOINC.
Post a Comment