Movie :

kerala home tv show and news

Home » » പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം

പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം

{[['']]}
Kerala tv show and news
പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി അശ്വതി നേടിയ അംഗീകാരത്തിന് വജ്രശോഭ .സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടണില്‍ പഠിക്കാം
അശ്വതിക്ക് ഇനി ബ്രിട്ടണില്‍ പഠിക്കാം, അതും സര്‍ക്കാര്‍ ചിലവില്‍. അശ്വതിക്ക് മുന്നില്‍ ഇങ്ങനെയൊരു വഴി തുറന്നതോടെ ഏറെ സന്തോഷിക്കുന്നത് അശ്വതിയുടെ കുടുംബം മാത്രമല്ല, അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും കൂടിയാണ്. പിതാവ് മനു വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അശ്വതിയും സഹോദരിയും പഠിച്ച് മിടുക്കരായി മാറിയത്. ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പെസ്റ്റലോസി സ്‌കോളര്‍ഷിപ്പ് ഈ പത്താംക്ലാസ്സുകാരിയെ തേടിയെത്തിയപ്പോള്‍ അത് അര്‍ഹിക്കുന്ന കരങ്ങളിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും. ഒപ്പം ഈ അംഗീകാരം ലഭിക്കുന്ന ഏക മലയാളിയെന്ന പേരും അശ്വതിക്ക് സ്വന്തം.

ചിറയിന്‍കീഴ് മുടപുരം ശ്രീനിലയത്തില്‍ മനുവിന്റെയും ഗീതയുടെയും മകളായ അശ്വതി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

വാഹനമോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ പിതാവ് മനു ഏറെ ക്ലേശിക്കുന്നതിനിടെയാണ് ഈ അംഗീകാരം അശ്വതിയെ തേടിയെത്തുന്നത്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനത്തോടെയാണ് അശ്വതി പരീക്ഷ എഴുതിയത്. പ്രാഥമീക പരീക്ഷയ്ക്ക് ശേഷം ബാംഗ്ലൂരില്‍ ഇന്‍ര്‍വ്യൂവും നടന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വതി പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അറിയിപ്പ് സ്‌കൂളിലെത്തുകയായിരുന്നു. തുടര്‍ പഠനത്തിനായി അശ്വതിയെ ബ്രിട്ടനിലെത്തുന്നതിന് ക്ഷണിച്ചും സന്ദേശമുണ്ട്. പഠനത്തിന്റെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഈ നേട്ടത്തില്‍ അശ്വതി ഏറെ നന്ദി പറയുന്നത് അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമാണ്. ഇംഗ്ലീഷ് അദ്ധ്യാപകന്‍ മനോജിന്റെ പ്രോത്സാഹനം അശ്വതിക്ക് ഏറെ പ്രചോദനം നല്‍കി. പരീക്ഷയുടെ എല്ലാ ഘട്ടത്തിലും അശ്വതിക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കിയതായി അശ്വതി സ്മരിച്ചു.

പഠനശേഷം ആരോഗ്യമേഖലയില്‍ ജോലി ചെയ്യണമെന്നാണ് അശ്വതിയുടെ ആഗ്രഹം.

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger