{[['']]}
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയച്ചത് 148 ബില്ല്യന്‍ റിയാല്‍. സൗദി മോണിറ്ററിങ് ഏജന്‍സി (സാമ) യുടെ റിപോര്‍ട്ടിലാണ് വിദേശികളുടെ പുറമേക്കുള്ള പണം അയച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. 2012ല്‍ 125 ബില്ല്യന്‍ റിയാലാണ് വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. പണം അയക്കുന്നതില്‍ 2012നെ അപേക്ഷിച്ച് 2013ല്‍ 18 ശതമാനം വര്‍ധനയാണ് പ്രകടമായത്.
സൗദിയിലെ 74 ലക്ഷം വിദേശി തൊഴിലാളികളില്‍ ശരാശരി ഒരു തൊഴിലാളി 2013ല്‍ നാട്ടിലയച്ചത് 20,000 റിയാലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയിലെ തൊഴിലാളികള്‍ വിദേശങ്ങളിലേക്ക് അയച്ച സംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രകടമാണ്. 2004ല്‍ 36 ബില്ല്യന്‍ റിയാലാണ് അയച്ചത്. 2005ല്‍ 40 ബില്ല്യന്‍ , 2006ല്‍ 44 ബില്ല്യന്‍ , 2007ല്‍ 66 ബില്ല്യന്‍ , 2008ല്‍ 86 ബില്ല്യന്‍ , 2009ല്‍ 98, 2010ല്‍ 110 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വര്‍ഷം സൗദി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത് 76 ബില്ല്യന്‍ റിയാലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
വിദേശികള്‍ പണം അയക്കുന്നതില്‍ പ്രകടമായ വര്‍ധനയുടെ പ്രധാന കാരണം ബിനാമി ബിസിനസാണെന്ന് ത്വാഇഫ് യൂനിവേഴ്‌സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. സാലിം ബാഅ്ജാജ അഭിപ്രായപ്പെട്ടു. സൗദിയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ ചില്ലറ വില്‍പ്പന രംഗത്തു ജോലി ചെയ്യുന്നവരാണ്. ഇവരില്‍ വലിയൊരു വിഭാഗം ബിനാമി ബിസിനസുകാരാണ്.

Post a Comment