{[['']]}
Kerala tv show and news
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കണക്കിന് 45 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമാകും. മന്ത്രിസഭാ യോഗമാണ് 50 ശതമാനം എന്നത് ഉപാധികളോടെ 45 ശതമാനമാക്കി നിജപ്പെടുത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി എന്നീ രണ്ട് വിഷയങ്ങള്‍ക്കും കൂടി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി.
അതേസമയം കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പഴയപോലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും.
ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് കണക്കിന് മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ അവസരം നഷ്ടമാകുമെന്ന് മാനേജ്‌മെന്റുകള്‍ പരാതി ഉന്നയിച്ചിരുന്നു.
നേരത്തെ കണക്കിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശനം സാധ്യമായിരുന്നുള്ളു. അതേസമയം എഐസിടിഇ മാനദണ്ഡ പ്രകാരം 45 ശതമാനം മാര്‍ക്ക് മതി. എഐസിടിഇയുടെ മാനദണ്ഡം അനുസരിച്ച് പ്രവേശനം സാധ്യമാക്കണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം.
കണക്കിന് മാര്‍ക്ക് കുറവാണെന്ന കാരണത്താല്‍ കുട്ടികള്‍ എന്‍ജീനിയറിംഗ് അഡ്മിഷനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായും മാനെജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു.

Post a Comment