{[['']]}
ഓയില്‍ ടാങ്കറിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഓയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. അപകടത്തിനിരയായ മൂന്നുപേരും തൊഴിലാളികളാണ്.
ഒരു പ്രമുഖ കമ്പനിയുടെ ഓയില്‍ ടാങ്കറിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയെന്നറിയിച്ച് ചൊവ്വാഴ്ച വൈകിട്ടാണ് പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടനെ ആഭ്യന്തര സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടുപേര്‍ക്ക് മരണം സംഭവിച്ചിരുന്നു. രണ്ട് തൊഴിലാളികള്‍ ടാങ്കറിനുള്ളില്‍ നിന്നും പുറത്തുകടന്നിരുന്നു. ഇതില്‍ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 34കാരനായ ഈജിപ്ഷ്യനും 27കാരനായ പാക്കിസ്ഥാനിയുമാണ് മരിച്ചവര്‍.അതേസമയം തൊഴിലാളികള്‍ മുന്‍ കരുതല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ടാങ്കറിനുള്ളില്‍ ഇറങ്ങിയതെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്.
Post a Comment