{[['']]}
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം. അടുത്തവര്‍ഷം മുതല്‍ അയക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് നെറ്റ് ലഭ്യമാക്കാന്‍ പോകുന്നത്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും. സാധാരണ കൃത്രിമോപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പത്തില്‍ ചെറുതായിരിക്കും ഈ ഉപഗ്രഹങ്ങള്‍ .ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വന്‍നിക്ഷേപം വേണ്ടിവരുന്ന പദ്ധതിക്ക് പണമില്ലാത്തരാജ്യങ്ങള്‍ക്കും ഇതിലൂടെ നെറ്റ് കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Post a Comment