{[['']]}
വിശ്വാസങ്ങലെല്ലാം ഇങ്ങനെയാണ്.. നേര്‍ക്കാഴ്ചകള്‍ നല്‍കുന്ന ഉറപ്പു
ഇല്ലെങ്കില്‍ക്കൂടി വായ്‌മോഴികളുടെയും സാക്ഷ്യപ്പെടുത്തലുകളുടെയും
പിന്‍ബലത്തില്‍ സാധാരണക്കാരുടെ മനസ്സില്‍ ആഴത്തില്‍ ഇടം നെടുന്നവയാണ് മിക്ക
വിശ്വാസങ്ങളും. എങ്കിലും വിശ്വാസികളെ ചൂഷണം ചെയ്യാന്‍, അല്ലെങ്കില്‍ ചില
ചെറുതും വലുതുമായ അമാനുഷിക ചെയ്തികളിലൂടെ വിശ്വാസികളെ വരുതിയിലാക്കാനുള്ള
ശ്രമങ്ങള്‍ മതഭേദമെന്യെ എക്കാലത്തും നടന്നിരുന്നു. ഇന്നും
നടക്കുന്നുമുണ്ട്. ആ ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. അല്ലെങ്കില്‍
പ്രാകൃതമായതെന്നും നിരോധിക്കപ്പെടെണ്ടതെന്നും പുരോഗമന ചിന്താഗതിക്കാരും,
അതല്ല, ചെയ്യുന്നതില്‍ തെറ്റില്ല എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്ന
ഒന്നാണ് 'കുത്ത് റാതീബ്'. വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും നെല്ലും
പതിരും വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ വേദിയില്‍ ഇന്നത്തെ അന്വേഷണം
ഇതാണ്.. കുത്ത് റാതീബ് അപരിഷ്‌ക്രുതമോ.?
Post a Comment