Movie :
Recent Movies

kerala home tv show and news

CLIENT INTERVIEW WITH SPOT OFFER LETTER...!!!

{[['']]}

വിവാഹം നടക്കാനിരിക്കെ മുങ്ങിയ യുവതി വിവാഹിതയായി മടങ്ങിയെത്തി


ചെറുപുഴ: വിവാഹം നടക്കാനിരിക്കെ കാമുകനുമായി മുങ്ങിയ യുവതി വിവാഹിതയായി മടങ്ങിയെത്തി. പാടിയോട്ടുചാല്‍ സ്വദേശിയായ യുവതിയാണ്‌ വീട്ടുകാര്‍ നിശ്‌ചയിച്ച വിവാഹത്തിന്‌ തൊട്ടുമുമ്പ്‌ മുങ്ങിയത്‌. ചിറ്റാരിക്കല്‍ സ്വദേശിയായ ബസ്‌ ഡ്രൈവറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ പെരിങ്ങോം പോലീസ്‌ യുവാവിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന്‌ യുവതിയും യുവാവും പോലീസ്‌ സ്‌റ്റേഷനില്‍ എത്തി തങ്ങള്‍ വിവാഹിതരായതായി അറിയിക്കുകയായിരുന്നു. കമിതാക്കള്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയതറിഞ്ഞ്‌ യുവതിയുടെ ബന്ധുക്കളടക്കം വന്‍ ജനക്കൂട്ടം സ്‌റ്റേഷന്‌ മുന്നില്‍ തടിച്ചു കൂടി.
പിന്നീട്‌ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ ജനക്കൂട്ടത്തെ പുറത്താക്കി. തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണയില്‍ ഇരുവരെയും യുവാവിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. നിശ്‌ചയിച്ച വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാര്‍ വന്‍ തുക നഷ്‌ടപരിഹാരം ആവശ്യപ്പട്ടിരിക്കുകയാണ്‌.
- See more at: http://www.mangalam.com/latest-news/368189#sthash.vU7LCDkr.3qSbIpIN.dpuf
{[['']]}

Gulfu Kaarantay Bharaya

Kerala tv show and news
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger