{[['']]}
മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്.
അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.
Post a Comment