{[['']]}
വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റിയുടെ ആവശ്യകത കണക്കിലെടുത്ത് മനുഷ്യന്റെ വിസര്‍ജ്യത്തില്‍ നിന്നും ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന ആശയവുമായി ഗവേഷകര്‍ രംഗത്ത്. യൂറിന്‍ ഉപയോഗിച്ച് മൈക്രോ ബിയല്‍ ഫ്യുവല്‍ സെല്ല് വഴി ഫോണ്‍ ചാര്‍ജു ചെയ്യാനാകുമെന്ന് ഇപ്പോള്‍ തന്നെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ തെളിയിച്ചുകഴിഞ്ഞു. കൂടുതല്‍ ഇലക്ട്രിസിറ്റി ഈ ടെക്‌നോളജി വഴി ഉല്‍പ്പാദിപ്പിക്കാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ദരിദ്രവും ഉള്‍നാടനുമായ പ്രദേശങ്ങളിലെ ബാത്ത് റൂമുകളില്‍ ശ്രദ്ധാപൂര്‍വ്വം ഈ പദ്ധതി പരീക്ഷിക്കാനും ഇവര്‍ ഒരുങ്ങുകയാണ്.
മെലിന്റ ആന്‍ഡ് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഗവേഷണത്തിന് വേണ്ട പണം നല്‍കുന്നത്. ഇലക്ട്രിക് ഉപകരണങ്ങളെയും വീടുനുതന്നെയും പ്രകാശം നല്‍കുന്ന രീതിയില്‍ യൂറിന്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ബാത്തുറൂമുകളില്‍ ഈ ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഈ കോടീശ്വരന്റെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിന്റെയും സഹകരണത്തില്‍ റോബോട്ടിക് ലാബാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.
ശേഖരിക്കുന്ന യൂറിനിലേക്ക് മൈക്രോബ്‌സുകള്‍ നല്‍കും. ഇവ ബയോ കാറ്റലിസ്റ്റുകളാണ്. മൈക്രോബുകള്‍ യൂറിന്‍ കണ്‍സ്യൂം ചെയ്യുന്നു. ഇതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തുവരുന്നു. ഇവ കാതോടുമായി ബന്ധിപ്പിക്കപ്പെടുന്നു. ഇതാണ് ഇലക്ട്രിക് കറന്റ് ഉണ്ടാകാന്‍ കാരണമാകുന്നത്.
Post a Comment