{[['']]}
ലണ്ടന്‍: ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു. അണ്ടര്‍വെയര്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആയിരങ്ങളാണ് പാന്റിടാതെ ലോകമെമ്പാടുമുള്ള 60 ഓളം നഗരങ്ങളില്‍ ഒത്തുകൂടിയത്. 2002-ല്‍ സിഡ്നിയില്‍ ഇംപ്രൂവ് എവരിവെയര്‍ എന്ന കോമഡി ഗ്രൂപ്പ് ആരംഭിച്ച പരിപാടി വളരെപെട്ടെന്ന് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയായിരുന്നു. ഇത് ആദ്യമായി ആരംഭിച്ചപ്പോള്‍ 7 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരങ്ങളാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തുവരുന്നത്.
ബ്രസല്‍സ് മുതല്‍ ബീജിംഗ് വരെയും സോഫിയ മുതല്‍ സിഡ്നി വരെയുമുള്ള ട്രെയിന്‍ സ്റ്റേഷനുകളില്‍ അണ്ടര്‍വെയര്‍ ആഘോഷകരെക്കൊണ്ട് നിറയുകയായിരുന്നു. സൌത്ത് മെല്‍ബണിലും അഡ് ലെയ്ഡിലും എല്ലാ ട്രെയിന്‍ ട്യൂബുകളിലും ഇക്കൂട്ടരുണ്ടായിരുന്നു. ഹോങ്കോങില്‍ 40 പേരാണ് പങ്കെടുത്തത്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം സംസാരിക്കരുതെന്നും ട്രെയിനില്‍ പതിവായി ചെയ്യുന്ന പുസ്തക വായന, പത്രവായന എന്നിവ പാടില്ലെന്നും നിയമാവലിയില്‍ പറയുന്നു. അണ്ടര്‍വെയര്‍ ദിനമാണെങ്കിലും ആരെങ്കിലും അറപ്പുളവാക്കുന്ന രീതിയില്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംഘാടകരും ഉണ്ടായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതികഠിനമായ
തണുപ്പ് തുടരുമ്പോഴാണ് ഈ ദിനത്തിന്റെ ഭാഗമായി ആളുകള്‍ പാന്റ്സ് ഉപേക്ഷിച്ച് എത്തിയത്.
Post a Comment