Movie :

kerala home tv show and news

Home » , » പുരുഷന്‌ കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ

പുരുഷന്‌ കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ

{[['']]}
Priya Anand













Kerala tv show and news
തെുങ്കു നാട്ടില്‍നിന്നും തമിഴ്‌ സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ നടിയാണ്‌ പ്രിയാ ആനന്ദ്‌. അതിനെപ്പറ്റി നടി പറയുന്നു- അതെന്റെ ഭാഗ്യമായി കരുതുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പാതി തമിഴ്‌ പെണ്ണാണ്‌. അമ്മ മയിലാടും തുറൈ സ്വദേശി. അപ്പയ്‌ക്ക് ആന്ധ്രയും മഹാരാഷ്‌ട്രയും നാട്‌. അതുകൊണ്ട്‌ ഹിന്ദിയും തമിഴും തെലുങ്കുമൊക്കെ പരിചയമുള്ള ഭാഷയായി. തമിഴ്‌ സിനിമ പോലെതന്നെ ഭാഷയും എനിക്കിഷ്‌ടമാണ്‌.

? വണക്കം ചെന്നൈ എന്ന പടത്തിലെ അഞ്‌ജലിയെ ഗംഭീരമാക്കി എന്നാണല്ലോ ആസ്വാദകരുടെ അഭിപ്രായം.

ഠ അക്കാര്യത്തില്‍ 90 ശതമാനം ക്രെഡിറ്റും ഞാന്‍ സംവിധായകനു നല്‍കുന്നു. എനിക്ക്‌ ആ റോള്‍ തന്നതിന്‌ അവരോടൊക്കെ നന്ദിയുണ്ട്‌. അത്‌ എനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന അഹങ്കാരമൊന്നുമില്ല. എന്നേക്കാള്‍ മികച്ച അഭിനേത്രികള്‍ ഇവിടെയുണ്ട്‌.

? വണക്കം ചെന്നൈ, ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌, വൈ രാജ വൈ എന്നിങ്ങനെ സ്‌ത്രീസംവിധായകരുടെ സിനിമകളിലാണല്ലോ കൂടുതലും അഭിനയിക്കുന്നത്‌.

ഠ അതിന്‌ പ്രത്യേക കാരണങ്ങളൊന്നുമില്ല. കഥയ്‌ക്കാണ്‌ ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്‌. പിന്നെ സ്‌ത്രീ സംവിധായകരാകുമ്പോള്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാമുഖ്യവും അവരെ മാന്യമായി ചിത്രീകരിക്കാനുള്ള താല്‌പര്യവും കൂടും.

? സ്‌ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനെപ്പറ്റി എന്തു പറയുന്നു.

ഠ അക്കാര്യത്തില്‍ മുമ്പും നമ്മുടെ നാട്‌ മോശമായിരുന്നില്ല. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിനു പിന്നാലെയാണ്‌ മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌. എത്ര ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യക്ക്‌ തനിക്കൊപ്പം തുല്യത കൊടുക്കുന്നുണ്ട്‌? പുരുഷന്മാര്‍ക്ക്‌ കീഴടങ്ങിക്കഴിയേണ്ടവളാണ്‌ സ്‌ത്രീ എന്ന അധമവിചാരം ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ഒരു സാമുഹിക, കുടുംബാന്തരീക്ഷമാണ്‌ നിലവിലുള്ളത്‌. അതിനൊരു മാറ്റം വരാതെ ഈ പിന്നോക്കാവസ്‌ഥ പരിഹരിക്കപ്പെടില്ല.

? ആണ്‍, പെണ്‍ സംവിധായകര്‍ തമ്മില്‍ എന്തു വ്യത്യാസമാണ്‌ പ്രിയ കാണുന്നത്‌.

ഠ ഇരുകൂട്ടരും ചെയ്യുന്ന ജോലി ഒന്നുതന്നെ. എന്നാല്‍ തിരക്കഥയിലും അത്‌ ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലും വ്യതാസമുണ്ടാവും. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടായിരിക്കും വനിതാ സംവിധായകര്‍ക്കുണ്ടാവുക. അതില്‍തന്നെ വേറിട്ട വീക്ഷണങ്ങള്‍ വരും.

? ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌ എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി.

ഠ അവരെന്റെ റോള്‍ മോഡലാണ്‌. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക്‌ ശ്രീദേവിയെ ഇഷ്‌ടമായിരുന്നു. അവരുടെ വസ്‌ത്രധാരണം, പെരുമാറ്റം, അഭിനയം, നടപ്പ്‌ ഒക്കെ ഞാന്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കുമായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത്‌ പ്രതിഫലം നോക്കിയല്ല.

? ആ ചിത്രത്തിനു ശേഷം ബോളിവുഡില്‍ ചെയ്‌തത്‌.

ഠ തമിഴ്‌ സിനിമയായ നാടോടികളുടെ റീമേക്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ചു. പിന്നെ ബക്‌റെ എന്ന പടം ചെയ്‌തു. തുടര്‍ന്ന്‌ തമിഴില്‍ പടങ്ങള്‍ ലഭിച്ചതിനാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
 
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger