{[['']]}
ലണ്ടന്‍: ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ജനുവരി 8 ന് പ്രസിദ്ധീകരിച്ച 187 രാജ്യങ്ങളിലെ പുകവലിക്കാരുടെ കണക്കിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 12.1 ദശലക്ഷമാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം. ഇന്ത്യയില്‍ ദിവസവും വലിക്കുന്ന ശരാശരി സിഗരറ്റുകളുടെ എണ്ണത്തിലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
1980 നും 2012 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ പുകവലിക്കാരുടെ വ്യാപ്തി 33.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുകവലിക്കാര്‍ ഒരു ദിവസം ശരാശരി 8.2 സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത് 10 ലക്ഷത്തോളം പേരാണ്. ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പുകവലിക്ക്.
Post a Comment