Posted by Unknown
Posted on Saturday, January 11, 2014
with No comments
celebreity show,
{[['
']]}
Kerala tv show and news
മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. (വീഡിയോ).
മമ്മൂട്ടി നായകനായെത്തുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികത്തുമ്പില്‍ പിറന്ന ബാല്യകാല സഖിയെന്ന നോവലിന്റെ സിനിമ ആവിഷ്ക്കാരമാണ് ഇത്. ഇഷാ തല്‍വാറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രമോദ് പയ്യന്നുരാണ് സിനിമ സംവിധാനം ചെയ്യുന്നത്. എം.ബി മുഹ്സിനും സജീബ് ഹാഷിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മമ്മൂട്ടി കോം എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടീസര്‍ കാണുക.
Post a Comment