Face book news,
FUNNY,
NEWs,
{[['
']]}
Kerala tv show and newsലണ്ടന്‍:യുകെയിലെ അയ്യായിരത്തിലേറെ കുട്ടികള്‍ ലൈംഗികരോഗത്തിന് അടിമകളാണെന്ന് കണ്ടെത്തല്‍. പതിനൊന്ന് വയസ്സില്‍ താഴേയുള്ള കുട്ടികളാണ് ഇവരില്‍ അധികവമെന്നു ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ക്ലമിഡിയ,ഗൊണേറിയ,ഹെര്‍പസ് തുടങ്ങിയ രോഗങ്ങളാണ് കുട്ടികള്‍ക്ക് പിടിപ്പെട്ടിരിക്കുന്നത്. 2003 ല്‍ 2,474 കുട്ടികള്‍ക്കാണ് യുകെയില്‍ ലൈംഗികരോഗം പിടിപ്പെട്ടിരുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ലൈംഗികരോഗത്തിന് അടിമകളായിരിക്കുന്നത്.
12 വയസ്സുള്ള 90 കുട്ടികള്‍ക്ക് എസ്ടിഐ പിടിപ്പെട്ടതായി 2012 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രോഗബാധിതരായ കൂടുതല്‍ കുട്ടികളും ജിപിമാരെ കാണാന്‍ മടിയ്ക്കുന്നതിനാല്‍ രോഗം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകും. ക്ലമിഡിയ രോഗം ചികിത്സിക്കാതിരുന്നാല്‍ ഇന്‍ഫെര്‍ട്ടിലിറ്റിക്ക് വരെ ഇടയാക്കും.
ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പലരും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതാണ് ഈ പ്രശ്‌നത്തിന് ഇടയാക്കുന്നതെന്ന് ചാരിറ്റി സംഘടനകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16,707 കുട്ടികള്‍ക്ക് ലൈംഗികരോഗം പിടിപെട്ടു. ഓരോ ദിവസവും 15 കുട്ടികള്‍ക്ക് രോഗബാധയുണ്ടാകുന്നതിന് തുല്യമാണിത്. പതിമൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ പീഡനത്തിന് ഇരയായവരാകാമെന്നും പറയപ്പെടുന്നു.
Post a Comment