Face book news,
FUNNY,
SEX AND YOU,
{[['
']]}
സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി രംഗത്ത്. സ്വവര്‍ഗ പ്രേമത്തെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ പറ്റില്ലെന്നും അത്തരം ആളുകളെ പിന്തുണയ്ക്കണമെന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഒരു പുരുഷനോട് തോന്നുന്നതുപോലെ തനിക്ക് വേണമെങ്കില്‍ ഒരു സ്ത്രീയോടും അടുപ്പം തോന്നാം.അത് എന്റെ കുറ്റമല്ല. അത് നമ്മുടെ സംസ്ക്കാരത്തെ മലിനമാക്കുമെന്ന് കരുതുന്നില്ലെന്നും പ്രിയാമണി പറഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കൊടുക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ താന്‍ എന്നും പിന്തുണയ്ക്കുമെന്നും പ്രിയമണി പറഞ്ഞു.
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ നിലപാട് വ്യക്തമാക്കിയത്.
Post a Comment