{[['']]}
ആദ്യത്തെ ഡ്രൈവറില്ലാത്ത കാര്‍ റോഡിലേക്കെത്തുന്നു. ടെല്‍സയും ഗൂഗിളും ചേര്‍ന്നാണ് പുതിയ കാര്‍ വിപണിയിലിറക്കുന്നത്. ഫ്രഞ്ചുകമ്പനിയായ ടെല്‍സ ഇതോടെ ലോകത്തിലെ തന്നെ പ്രമുഖ കാര്‍ കമ്പനികളെ പിന്നിലാക്കിയിരിക്കുകയാണ്. ലാസ് വേഗാസില്‍ നടന്ന ഇന്റര്‍നാഷണല്‍ സിഇഎസ് ഷോയിലാണ് പുതിയ കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് ഒരേ സമയം എട്ട് യാത്രക്കാരെ വഹിക്കാനാകും. 250,000ഡോളറാണ് കാറിന് വില. 12.5എംപിഎച്ചില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിനാകില്ല. റോഡിലെ തടസ്സങ്ങളെ മനസ്സിലാക്കുന്നത് ലേസര്‍ വഴിയാണ്.
കാര്‍ വളരെ സ്വയം പ്രാപ്തിയുള്ളതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ഡെസ്‌ക് ടോപ്പ് വഴിയോ കാറിന് സൂചന ചെയ്യാനാകും. യാത്രക്കാര്‍ക്ക് ഒരു ടച്ച് സ്‌ക്രീന്‍ വഴി അവര്‍ക്ക് പോകേണ്ട സ്ഥലം ചൂണ്ടിക്കാണിക്കാനാകും. ഏത് തരത്തിലുള്ള റോഡിലൂടെയും ഇവയ്ക്ക് സഞ്ചരിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നാവിയ എന്ന് പേരിട്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്നതാണെന്ന് കമ്പനി പറയുന്നു. 100ശതമാനം ഇലക്ട്രിക്കും, അതോടൊപ്പം സുരക്ഷിതവും സുഖകരവുമാണ്.
ഒരുവര്‍ഷം കാര്‍ ഓടിക്കുന്നതി ന്200,000ഡോളര്‍ മാത്രമേ മുടക്കേണ്ടിവരുന്നുള്ളൂ.
Post a Comment