{[['']]}
ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു. (ചിത്രങ്ങള്‍ കാണുക)
14
ഇന്‍ഡോര്‍: കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന റെസ്ലിംഗ് മാച്ചിലാണ് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ച്. അതും വെറും 3 മിനിട്ടുകൊണ്ട്. റോഷ്നി ഖാത്രി എന്ന് പേരുള്ള 15 കാരിയാണ് റെസ്ലിംഗ് ഫീല്‍ഡില്‍ ഇറങ്ങി പുരുഷന്മാരെ മത്സരത്തിന് വെല്ലുവിളിച്ചത്. ഒട്ടുമിക്കവരും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ പരസ് സോളങ്കി എന്ന് പേരുള്ള 17 കാരനെ റോഷ്നി ഖാത്രിയുമായി ഏറ്റുമുട്ടാന്‍ ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. മത്സരം തുടങ്ങി ഏതാണ്ട് 3 മിനിട്ട് ആയപ്പോഴേയ്ക്കും റോഷ്നി പരസിനെ മലര്‍ത്തിയടിക്കുകയായിരുന്നു.
55 കിലോ ആയിരുന്നു പരസിന്റെ ഭാരം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിരുന്ന ആളുകള്‍ വന്‍ കൈയ്യടിയോടെയാണ് റോഷ്നിയെ എതിരേറ്റത്. മത്സരത്തിന്റെ ചിത്രങ്ങള്‍ കാണുക.
Post a Comment