{[['']]}
ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ പുകവലിക്കുകയോ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്യുന്ന അമ്മമാരുടെ കുട്ടികളില്‍ പുകവലിയും മാനസിക സമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്ന് പഠനഫലം. ഭാവിയില്‍ ഇത്തരം പെണ്‍കുഞ്ഞുങ്ങള്‍ പുകവലിക്കാരാകുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതേ രീതി തന്നെയാണ് മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്ന അമ്മമാരുടെ ആണ്‍കുട്ടികളിലും കണ്ടുവരിക. ഇവര്‍ കൂടുതല്‍ സ്‌ട്രേസ്സ് അനുഭവിക്കുന്നതായിരിക്കുമെന്നാണ് പഠനഫലം.
ഗര്‍ഭിണിയായിരിക്കുമ്പോളുള്ള പുകവലി ശിശുവിന്റെ ഭാരം കുറയാനും, മരണം സംഭവിക്കാനും സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകുമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് ഇതുവരെ ആയിട്ടില്ലെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മിരിയം ഹോസ്പിറ്റലിലെ ഡോക്ടര്‍ ലൗറ സ്ട്രൗഡ് വ്യക്തമാക്കുന്നു.
Post a Comment