{[['']]}
Kerala tv show and news
സൌദി അറേബ്യ: സൌദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സൌദി ഭരണകൂടം രംഗത്ത്. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി സൌദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന കാലാവധി ഇനി 8 വര്‍ഷമായി പരിമിതപ്പെടുത്താനാണ് സൌദി അധികൃതരുടെ തീരുമാനം. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ നിയമം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ സൌദി എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. പുതിയ നിയമത്തിലൂടെ രാജ്യത്ത് 10 ശതമാനം തൊഴിലവസരങ്ങള്‍ സൌദിക്കാര്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ഭാര്യയുമൊത്ത് സൌദിയില്‍ കഴിയുന്ന വിദേശിയരുടെ കാര്യത്തില്‍ രണ്ട് വിദേശജോലിക്കാര്‍ എന്ന രീതിയില്‍ പരിഗണിക്കാനാണ് പുതിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി തൊഴില്‍ കാലാവധി കണക്കുകൂട്ടാന്‍ പുതിയ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ദമ്പതിക്ക് 1.5 പോയിന്റും അവരുടെ ഒരു കുട്ടിക്ക് നാലിലൊന്ന് പോയിന്റും കണക്കുകൂട്ടും. പരമാവധി മൂന്ന് പോയിന്റുകള്‍ മാത്രമേ ഒരു വിദേശിക്ക് നേടാന്‍ കഴിയു. ഇതനുസരിച്ച് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശിക്ക് നിതാഹത്തില്‍ 1.5 പോയിന്റും ഏഴ് വര്‍ഷമാകുമ്പോള്‍ 3 പോയിന്റുമാണ് കണക്കാക്കുക. എട്ടാം വര്‍ഷത്തില്‍ തൊഴില്‍ അനുമതി വേണ്ടതായും വരും. അവിദഗ്ധരായ വിദേശികള്‍ കൂടുതല്‍ കാലം തൊഴില്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിര്‍ദേശത്തെ സംബന്ധിച്ച് സൌദി തൊഴില്‍ മന്ത്രാലയം പഠനം നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post a Comment