{[['']]}
ലണ്ടന്‍: സ്റ്റീല്‍ കറിക്കത്തിയില്‍ യേശു പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ ബില്ലിങ് ഹാമിലാണ് സംഭവം നടന്നത്. ഇവിടെയാണ് 39 കാരനായ മാറ്റ് സ്കുലിയും മൂന്നംഗ കുടുംബവും താമസിക്കുന്നത്. സ്ക്കുലി എല്ലാ ദിവസത്തേയും പോലെ അന്നും ഉച്ചഭക്ഷണം തയാറാക്കാനുള്ള തിരക്കില്‍ ഉരുളക്കുഴങ്ങ് മുറിക്കുന്നതിനിടെയാണ് സ്റ്റീല്‍ കത്തിയിലേയ്ക്ക് ഒരു വെളിച്ചം വന്നടിച്ചത്. ഒപ്പം കത്തിയില്‍ യേശുക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരികയായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് താന്‍ കണ്ടത് സത്യമാണോ എന്നറിയാന്‍ ഉടന്‍ തന്നെ മാറ്റ് സ്കുലി ഭാര്യയെയും 15 കാരിയായ മകളെയും വിളിച്ചു വരുത്തുകയാണുണ്ടായത്. അവരേയും ഇത് കാണിച്ചതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല സത്യമാണെന്ന് സ്കുലിയ്ക്ക് വിശ്വാസമായത്.
Post a Comment