{[['']]}
ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ
ബീജം കടത്തി ഗര്‍ഭിണിയായി
ഗാസ സിറ്റി: എത്ര കൊള്ളരുതാത്തവനാണെങ്കിലും തന്തയ്‌ക്ക് തന്നെ കുട്ടിയുണ്ടാകണമെന്ന് ശഠിക്കുന്ന അമ്മമാര്‍ തടവുപുള്ളിയായ താമര്‍ സാനൈനിന്റെ ഭാര്യയെ കണ്ടു പഠിക്കണം. ജയിലില്‍ നിന്നും അധികൃതര്‍ അറിയാതെ കടത്തിയ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് ആദ്യ പ്രസവം ഭംഗിയായി നടത്തി.
ഇരുപത്തൊന്‍പതുകാരന്‍ താമര്‍ ഇസ്രയേലിലെ ജയിലില്‍ കഴിയുമ്പോഴാണ് ഇവരുടെ ആദ്യ കണ്‍മണിക്ക് ഭാര്യ ജന്മം നല്‍കിയത്. പാലസ്‌തീന്‍ പൗരനായ താമര്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസമായപ്പോള്‍ തന്നെ അറസ്‌റ്റിലാകുകയും ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയുമാണ്. 2006 ല്‍ ഇയാള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കാണ് വിധിക്കപ്പെട്ടത്.
ജയിലില്‍ നിന്ന് ശേഖരിച്ച താമറിന്റെ ബീജം അതീവരഹസ്യമായി അതിര്‍ത്തി കടത്തി പാലസ്‌തീനില്‍ എത്തിക്കുകയിരുന്നെന്ന് ഇസ്രയേല്‍ ജയില്‍ അസോസിയേഷന്‍ അറിയിച്ചു. അയ്യായിരത്തിലധികം പാലസ്‌തീന്‍ പൗരന്‍മാരാണ് ഇത്തരത്തില്‍ വിവിധ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്.
Post a Comment