{[['']]}
വത്തിക്കാന്‍ സിറ്റി: അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി. കഴിഞ്ഞ ദിവസം സിസ്റ്റെയ് ന്‍ ചാപ്പലില്‍ 32 കുട്ടികളെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കിയത്. ഇതില്‍ ഒരു കുട്ടി അവിവാഹിതരായ ദമ്പതികളുടേതായിരുന്നു എന്നതാണ് പ്രത്യേകത. ക്രൈസ്തവ മതത്തിന്റെ വ്യാപനത്തിന് അവിവാഹിതരായ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കണമെന്ന് വൈദീകരോട് നേരത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ ഇരട്ടത്താപ്പുകാരാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
സ്നാപക യോഹന്നാന്‍ യേശു ക്രിസ്തുവിനെ മാമോദീസ മുക്കിയ ദിവസത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തിലായിരുന്നു ചടങ്ങ്. അങ്ങനെ സഭയ്ക്കുള്ള പല വിപ്ലവങ്ങള്‍ക്കും നാന്ദി കുറിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ.
Post a Comment