Movie :

kerala home tv show and news

Home » » തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

{[['']]}
തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

Kerala tv show and newsദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരും മെഹര്‍ തരാറും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും പുറത്ത്. ഇന്ത്യാടുഡേയാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടത്. മെഹറിനെച്ചൊല്ലി സുനന്ദയും തരൂരം തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തം. ആറ് മാസം മുന്‍പ് അയച്ച മെയിലുകളാണ് പുറത്ത് വിട്ടത്. തരൂരിന്റെ ജീവിതത്തില്‍ ഉണ്ടായ കുഴപ്പങ്ങള്‍ക്ക് മെഹര്‍ ഇമെയിലിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്. സുനന്ദയെ ആഴത്തില്‍ താന്‍ സ്‌നേഹിയ്ക്കുന്നുവെന്ന് തരൂര്‍ മെഹറിനയച്ച ഇമെയില്‍ സന്ദേശത്തിലുണ്ട്. ബൗദ്ധിക സൗഹൃദമാണ് തങ്ങളെ അടുപ്പിച്ചതെന്ന കാര്യം മനസിലാക്കാന്‍ സുനന്ദയ്ക്ക് കഴിയുന്നില്ലെന്നും തരൂര്‍ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മൂന്ന് പേരും ഒരുമിച്ച് കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് തരൂര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നിടത്ത് സന്ദേശം അവസാനിയ്ക്കുന്നു. മെഹര്‍ തരൂരിനയച്ച ഇമെയിലിന്റെ പരിഭാഷ നിങ്ങളുടെ ജീവിതത്തെയോര്‍ത്ത് എനിയ്ക്ക് ദുഖമുണ്ട്. വിവാഹവും നിങ്ങളുടെ ഭാര്യയും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യമുള്ളതാണെന്നും എനിയ്ക്കറിയാം. എന്റെ വെള്ളിയാഴ്ചത്തെ ലേഖനത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മറ്റെന്തോ ആണ് പറയുന്നത്. അതെന്നെ നിരാശയാക്കി. അതിനെക്കുറിച്ച് പറയാന്‍ കഴിയാതിരുന്നതിനാണ് ഞാന്‍ ഇന്നലെ അതേക്കുറിച്ച് തമാശ പറഞ്ഞത്. നമ്മള്‍ രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ട്.നല്ല സുഹൃത്തുക്കളായി. താങ്കളുമായുള്ള സൗഹൃദത്തില്‍ എനിയ്്്ക്ക് സന്തോഷം തോന്നുന്നു.ഞാന്‍ ട്വിറ്ററിലും ലേഖനങ്ങളിലും പറഞ്ഞത് പോലെ നിങ്ങളുടെ പുസ്തകങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആരാധികയാണ്. എന്റെ ജീവിതത്തെപ്പറ്റി നിങ്ങളോട് സംസാരിയ്ക്കുമ്പോഴാണ് എനിയ്ക്ക് തിരിച്ചറിവുകളുണ്ടാകുന്നത്. താങ്കളുടെ മാന്യതയും സദാചാരബോഝവും ചില കാര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ശശീ.സൗഹൃദം സത്യമാണ്, ചില കാര്യങ്ങളില്‍ ചിന്തിയ്ക്കാനും സമരസപ്പെടാനും പ്രയാസമാണ്. നമുക്ക് കാണാന്‍ സാധിക്കാത്തതില്‍ ംസശയം കാണുക, കാര്യങ്ങളുടെ ഒരുവശം മാത്രം കാണാനുമാണ് ജീവിതം നമ്മെ പഠിപ്പിയ്ക്കുക. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ എല്ലാ വാക്കുകളും സംശയത്തോടെ കാണുന്നു. എല്ലാ സത്യങ്ങളും പൊള്ളയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ സത്യം ജയിക്കുന്നു. നിങ്ങള്‍ നിങ്ങളായി തുടരുക. നിങ്ങള്‍ മഹാനാണ്. നിങ്ങളുടെ രണ്ട് പേരുടേയും കാര്യങ്ങള്‍ എല്ലാം ശരിയാകും, ഇന്‍ഷാ അള്ളാ. നിങ്ങളുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കാരണക്കാരി അയതില്‍ ഞെനെത് പറയാന്‍. എന്റെ ഇളയകുട്ടിയ്ക്ക് അതുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും ആഗ്രഹമില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. തെളിവുകള്‍ നിങ്ങള്‍ക്കനുകൂലമാണെങ്കിലും നിങ്ങളുടെ ഭാര്യ നിങ്ങളുടെ വാക്കുകളെ അവിശ്വസിയ്ക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ സമാധാനമുണ്ടാകട്ടെ. തരൂര്‍ മെഹറിനയച്ച ഇമെയിലിന്റെ പരിഭാഷ ദയനിറഞ്ഞതും ചിന്തയുണര്‍ത്തുന്നതുമായി വാക്കുകള്‍ക്ക് നന്ദി മെഹര്‍. ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാണെന്ന് ആളുകള്‍ക്ക് ചിന്തിയ്ക്കാന്‍ കഴിയില്ല, അതില്‍ എനിയ്ക്ക് ദുഖമുണ്ട്. ബൗദ്ധിക സൗഹൃമാണ് നമ്മളെ അടുപ്പിച്ചതെന്ന് മനസിലാക്കാന്‍ ഇത്തരക്കാര്‍ക്കാവില്ല. ഞാന്‍ അവളെ ആഴത്തില്‍ സ്‌നേഹിയ്ക്കുന്നു, പക്ഷേ അവളെന്നെ വിശ്വസിക്കുന്നില്ല, ഇതില്‍ ഞാന്‍ ദുഖിതനാണ്. ഇനി ഒരിയ്ക്കലും നമ്മള്‍ തമ്മില്‍ സംസാരിയ്ക്കരുതെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവളുടെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ക്കിടയിലെ ഇമെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങള്‍ അത് മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. എന്റെ മനസില്‍ നിങ്ങളെന്റെ നല്ല സുഹൃത്തായിരിയ്ക്കും എന്നും. നമ്മള്‍ മൂവരും ഒരുമിച്ച് കണ്ടാല്‍ തെറ്റിദ്ധാരണമാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.



Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger