Movie :
Recent Movies

kerala home tv show and news

Nammal Thammil I നമ്മൾ തമ്മിൽ - ഈറ്റില്ലമറിയാത്ത പേറ്റ്നോവു…ഈറ്റില്ലമറിയാത്ത പേറ്റ്നോവുകൾ


{[['']]}

Thattiyum Muttiyum തട്ടിം മുട്ടിം 28-9-2013 Full Mazhavil Manorama

Thattiyum Muttiyum തട്ടിം മുട്ടിം 28-9-2013 Full Mazhavil Manorama
{[['']]}

Veruthe Alla Bharya Season 3 28-9-2013 Part-1/2 Mazhavil Manorama


{[['']]}

വാനോളം പുകഴ്‌ത്തി ചെന്നിത്തല; ലീഗും ഐ ഗ്രൂപ്പും അടുക്കുന്നു

വാനോളം പുകഴ്‌ത്തി ചെന്നിത്തല; ലീഗും ഐ ഗ്രൂപ്പും അടുക്കുന്നു

കോഴിക്കോട്‌: മുസ്ലിംലീഗിനെതിരായ രമേശ്‌ ചെന്നിത്തലയുടെ വിവാദ പ്രസംഗത്തിന്റെ കയ്‌പേറിയ ഓര്‍മകള്‍ മറന്ന്‌ ഐ ഗ്രൂപ്പും ലീഗും വീണ്ടും അടുക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്ടുനടന്ന സി.കെ.ജി. അനുസ്‌മരണച്ചടങ്ങില്‍ ലീഗിനെതിരേ നിശിത വിമര്‍ശനം അഴിച്ചുവിട്ട ചെന്നിത്തല കോഴിക്കോട്ടെ വേദിയില്‍ തന്നെ ഇന്നലെ മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി.
സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ ലീഗുമായുള്ള സൗഹൃദം വീണ്ടെടുക്കുന്നതിലൂടെ ചെന്നിത്തല എ ഗ്രൂപ്പിനെയാണു ലക്ഷ്യമിടുന്നതെന്നു വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുയുദ്ധം യു.ഡി.എഫിനു ഭീഷണിയാകുന്നെന്ന പരാതിയുമായി നേരത്തെ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ സമീപിച്ചപ്പോഴൊക്കെയും അവഗണനയാണു ലീഗ്‌ നേരിട്ടിരുന്നത്‌. എന്നാല്‍ സോണിയയുടെ കേരള സന്ദര്‍ശനത്തോടെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ ലീഗുമായി അടുക്കുന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്‌. സോണിയയുടെ സന്ദര്‍ശനം സംബന്ധിച്ച തിരക്കുകള്‍ക്കിടയിലും ചെന്നിത്തല കോഴിക്കോട്ട്‌ എത്തിയതു ലീഗുമായുള്ള സൗഹൃദം മാത്രം ലക്ഷ്യമിട്ടാണെന്നാണ്‌ ഐ ഗ്രൂപ്പ്‌ നല്‍കുന്ന സൂചന. ഈ നീക്കത്തിലൂടെ ഐ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തടഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച്‌ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ യൂത്ത്‌ ലീഗ്‌ കോഴിക്കോട്ടു സംഘടിപ്പിച്ച സി.എച്ച്‌. അനുസ്‌മരണച്ചടങ്ങില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിച്ചെങ്കിലും തത്വത്തില്‍ ഐ ഗ്രൂപ്പ്‌-ലീഗ്‌ മഞ്ഞുരുകലിനാണു വേദിയായത്‌. യു.ഡി.എഫ്‌. എന്ന കപ്പല്‍ മുങ്ങില്ലെന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും അവശ്യസമയത്ത്‌ ലീഗും കോണ്‍ഗ്രസും ഒന്നാകുമെന്നും സി.എച്ച്‌. അനുസ്‌മരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നായിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. എല്ലാ പ്രശ്‌നത്തിലും ഒരേ അഭിപ്രായം ഉണ്ടാവണമെന്നില്ല.
ലീഗിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. യു.ഡി.എഫിനു ശക്‌തിപകരുന്ന തരത്തിലാണു കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ യു.ഡി.എഫിലെ അവിഭാജ്യഘടകമെന്നാണു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ രമേശ്‌ ചെന്നിത്തല വിശേഷിപ്പിച്ചത്‌. യു.ഡി.എഫില്‍ എന്തു പ്രതിസന്ധിയുണ്ടാവുമ്പോഴും ലീഗ്‌ മധ്യവര്‍ത്തിയുടെ റോളാണു വഹിക്കാറുള്ളത്‌.
ലീഗ്‌ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകളെ സ്വാഗതംചെയ്‌ത ചെന്നിത്തല തെരഞ്ഞെടുപ്പിനെ ഇരുകക്ഷികളും ഒറ്റക്കെട്ടായി നേരിടുമെന്നും വ്യക്‌തമാക്കി. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ്‌ അംഗീകരിക്കില്ല. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണു ലീഗ്‌ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇതു നല്ലതാണ്‌. കോണ്‍ഗ്രസും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
{[['']]}

വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

mangalam malayalam online newspaper
കൊച്ചി: തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്‌ അഭ്യൂഹം. പ്രതിപക്ഷ നേതാവ്‌ പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളും ഒഴിയുമെന്നാണ്‌ സൂചന. ഇതോടൊപ്പം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കെതിരേ വി.എസ്‌. വിവാദ ബോംബുകള്‍ പൊട്ടിക്കുമെന്നും പറയുന്നു. ഇതിനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുകയാണത്രേ. ഒക്‌ടോബര്‍ 20-നാണ്‌ അച്യുതാനന്ദന്റെ 90-ാം ജന്മദിനം.
അഭ്യൂഹങ്ങള്‍ ശരിയായി വന്നാല്‍ കേരള രാഷ്‌ട്രീയം മാറിമറിയും. ലോക്‌സഭാ തെരഞ്ഞെടുപ്പുചിത്രവും വ്യത്യസ്‌തമാകും. നിയമസഭാകക്ഷി നേതാവാണെങ്കിലും പാര്‍ട്ടിയില്‍ വി.എസിന്റെ വാക്കുകള്‍ക്ക്‌ ഏറെക്കാലമായി പ്രസക്‌തി കുറഞ്ഞുവരികയാണ്‌. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക്‌ എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളെ പാര്‍ട്ടി തന്നെ പുറത്താക്കുകയും ചെയ്‌തു. ഇതോടെ വി.എസ്‌. ചിറകരിയപ്പെട്ട അവസ്‌ഥയിലാണ്‌.
കഴിഞ്ഞ ദിവസങ്ങളില്‍ പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അച്യുതാനന്ദനെ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ടു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കാനാകില്ലെന്ന്‌ കമ്മിഷന്‍ തുടര്‍ന്ന്‌ വി.എസിനു മുന്നറിയിപ്പുനല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്കും കസേര തെറിപ്പിക്കലിനും കാത്തുനില്‍ക്കാതെ വിരമിക്കാന്‍ വി.എസ്‌. തീരുമാനിച്ചെന്നാണ്‌ അണിയറ സംസാരം. നവതിവേള തന്നെ ഇതിനായി തെരഞ്ഞെടുേത്തക്കും. ഇതോടൊപ്പമുള്ള വെളിപ്പെടുത്തലുകള്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കുള്ള ശക്‌തമായ പ്രഹരം തന്നെയായിരിക്കുമെന്നാണ്‌ അഭ്യൂഹം. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വി.എസ്‌ ക്യാമ്പ്‌ തയാറായിട്ടില്ല.
{[['']]}

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം ചീറ്റി

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം ചീറ്റി

ശ്രീഹരി രാമകൃഷ്‌ണന്‍

mangalam malayalam online newspaper
കൊച്ചി: വിവാദഭൂപടത്തില്‍ സ്വര്‍ണക്കടത്തുകേസ്‌ വെട്ടിത്തിളങ്ങിയതോടെ സോളാര്‍ തട്ടിപ്പു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ ചീറ്റിപ്പോയി.
സമരത്തേക്കാള്‍ സമരസത്തിന്റെ പാതയിലായ പ്രതിപക്ഷവും പുതിയ സാഹചര്യത്തില്‍ സോളാറിനെ ബോധപൂര്‍വം വിസ്‌മരിച്ചു. സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം കൊട്ടിഘോഷിച്ചു നടത്തിയ സെക്രട്ടേറിയറ്റ്‌ ഉപരോധം പിന്‍വലിച്ചിട്ട്‌ ഇപ്പോള്‍ ഒന്നരമാസമായി. ജുഡീഷ്യല്‍ അന്വേഷണം എന്ന ഏക കച്ചിത്തുരുമ്പില്‍ പിടിച്ചാണ്‌ ഉപരോധം പൊടുന്നനെ അവസാനിപ്പിച്ചത്‌. അണികളില്‍നിന്ന്‌ ഏറെ പഴികേട്ട തീരുമാനമായിരുന്നു ഇത്‌. തുടര്‍ന്ന്‌ രണ്ടാഴ്‌ചയോളം സമയമെടുത്താണ്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചത്‌.
ഇതു കിട്ടിയാലുടന്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്ക്‌. ഒരു മാസം പിന്നിട്ടെങ്കിലും പല മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇടതുപക്ഷത്തു നിന്ന്‌ ഇതിനായി ശക്‌തമായ സമ്മര്‍ദം ഉണ്ടായതുമില്ല. ഇതിനിടെ, കഴിഞ്ഞമാസം അവസാനമാണ്‌ അന്വേഷണത്തിനു സിറ്റിംഗ്‌ ജഡ്‌ജിയെ നല്‍കില്ലെന്ന്‌ ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്‌. തീരുമാനം പുന:പരിശോധിക്കാനായി രണ്ടുദിവസത്തിനുശേഷം സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്‌ വീണ്ടുംകത്തയച്ചിരുന്നു. 25 ദിവസം കഴിഞ്ഞിട്ടും ഇതേക്കുറിച്ചാരും വ്യാകുലപ്പെട്ടിട്ടില്ല.
സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ എന്തുവേണമെന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രോഗി ഇച്‌ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന നിലയില്‍ത്തന്നെയാണു കാര്യങ്ങള്‍. സ്വര്‍ണക്കടത്തു കേസ്‌ കത്തിയതോടെ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന സംഭവംതന്നെ വിസ്‌മൃതിയിലാണ്‌. ഇടതു തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സി.പി.എം ഇപ്പോള്‍ പി.ബി. കമ്മീഷന്റെ സന്ദര്‍ശനത്തിരക്കിലുമാണ്‌.
{[['']]}

Pattu Saree 27-9-2013 Part-1, 2, 3 Mazhavil Manorama TV Serial


{[['']]}

Veruthe Alla Bharya Season 3 27-9-2013 Part-1 2 3 Mazhavil Manorama


{[['']]}

വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്..എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല.

എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല

 

  1. Deepa Rahul Easwer
  2. Malayali house
  3. Rahul Easwer
Deepa Rahul easwer
വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്....

? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു.

അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ് തോന്നിയത്. കാരണം നമ്മള്‍ വീട്ടില്‍ പെരുമാറുന്നതുപോലെയല്ല വെളിയിലുള്ളവരോട് പെരുമാറുന്നത്. അവരോട് സംസാരിക്കുന്ന രീതിയിലല്ല കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ ഒരിക്കലും ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ നമ്മള്‍ കാമറയ്ക്ക് മുന്നിലാണെന്ന് ഓര്‍ക്കുകയുള്ളൂ. കുറച്ച് കഴിയുമ്പോള്‍ കാമറയുടെ കാര്യം തന്നെ മറന്നു പോകും. എന്റെ വീട്ടിലും കൂട്ടുകാര്‍ക്കുമിടയില്‍ പെരുമാറുന്നതു പോലെയാണ് ഇവിടെയും പെരുമാറിയിരിക്കുന്നത്.

? മലയാളി ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ രാഹുലിന്റെ ഇമേജിന് കോട്ടം സംഭവിച്ചല്ലോ.

പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലരീതിയിലാണ് പെരുമാറിയത്. ഒരു പാട് ചീത്ത പറഞ്ഞവരും കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഇവരെല്ലാം മറന്നു പോയ ഒരു കാര്യമാണ് ഇതൊരു റിയാലിറ്റി ഷോ ആണെന്നുള്ളത്. ഇതില്‍ റിയാലിറ്റിയും ഉണ്ട്, ഷോയും ഉണ്ട്. അതുകൊണ്ടാണല്ലോ ഇതിനെ റിയാലിറ്റി ഷോ എന്നു പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഷോ നടക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് ഈ ഷോ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ധാരാളം പേര്‍ ഇഷ്ടപ്പെട്ടു. ഈ പരിപാടി വന്നതോടെ ചാനല്‍ റേറ്റിങ് കൂടി എന്നാണ് അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് രാഷ്ട്രീയക്കാരനാണ്, അദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഈ പരിപാടി ഇഷ്ടമല്ലെങ്കിലും കാണും. കാരണം നിങ്ങള്‍ അവിടെ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കും അറിയണ്ടെ എന്ന്. പിന്നെ പ്രദീപ് ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു,'' നീ ഈ വേദി നന്നായി ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ശ്രേഷ്ഠന്റെ ഇമേജ് ഉണ്ടാക്കി എടുക്കാമായിരുന്നു''എന്ന്. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരനായ യുവാവ് മാത്രമാണ്. ജീവിതത്തില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താനും ചര്‍ച്ചകളില്‍ സംസാരിക്കാനും പോയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എപ്പോഴും പ്രഭാഷണം പറഞ്ഞു നടക്കാന്‍ കഴിയില്ലല്ലോ. ഏകദേശം 2500 മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ജീവിച്ചു. അതില്‍ 100 മണിക്കൂര്‍ മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്.

? രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത്.

മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ നൂറു വര്‍ഷം മുമ്പ് സംസ്‌കാരം എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് സംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. 'മലയാളി ഹൗസ്' എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇംഗ്ലീഷും ആണല്ലോ.

? രാഹുല്‍ ഒരു പെണ്‍ കോന്തനാണോ.

പെണ്‍കോന്തനെന്നും ആണ്‍കോന്തനെന്നും വിളിച്ചവര്‍ ഉണ്ട്. അതിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ ആരോടും പരദൂഷണം പറയാനോ കുറ്റം പറയാനോ പോകാത്തതുകൊണ്ടായിരിക്കും. അവിടെയുള്ള എല്ലാവരും ഒരു കുറ്റമായി പറയുന്ന കാര്യമാണ് ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നമ്മള്‍ ഒരു ഗ്ലാസില്‍ പകുതി വെള്ളമെടുത്താല്‍ സാധാരണ എല്ലാവരും പറയും ഗ്ലാസ് പകുതി നിറഞ്ഞതാണ്, അല്ലെങ്കില്‍ പകുതി ഒഴിഞ്ഞതാണ് എന്ന്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അത് പകുതി നിറയ്ക്കാനുള്ളതാണ്. അതുപോലെ ആള്‍ക്കാരുടെ പോസിറ്റീവിനെ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. ഈ ഷോയില്‍ ഏറ്റവും കുറച്ച് ആള്‍ക്കാരെ കുറ്റം പറഞ്ഞതും പരദൂഷണം പറഞ്ഞ വ്യക്തിയും ഞാനാണ്. ജനങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഇഷ്ടം കിട്ടിയത് എന്റെ ഈ സ്വഭാവം കണ്ടിട്ടായിരിക്കും.

? മലയാളി ഹൗസില്‍ ഫസ്റ്റ് കിട്ടാന്‍ ഇതാണോ കാര്യം.

ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഞാന്‍ വിജയിച്ചത്. ഞാന്‍ കാരണം ആരും വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാള്‍ എങ്കിലും വേണം . ചിലപ്പോള്‍ അതുകൊണ്ടാകും എനിക്ക് ഫസ്റ്റ് കിട്ടിയത്.

? എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നത് രാഹുലിന്റെ

 തന്ത്രമാണെന്ന അഭിപ്രായം ഉണ്ടല്ലോ.
ഒരിക്കലുമല്ല. എനിക്ക് കൂടുതല്‍ അടുപ്പമുള്ള കുറച്ച് ആള്‍ക്കാര്‍ ആയിരുന്നു അക്ഷിത, റോസിന്‍, സ്‌നേഹ എന്നിവര്‍. സ്‌നേഹ എന്റെ സമപ്രായക്കാരിയാണ്. പക്ഷേ മാതൃഭാവമുള്ള വ്യക്തിയാണ്. സ്‌നേഹ ചോറ് വാരിത്തരാറുണ്ട്. വിളമ്പിത്തരാറുണ്ട്. ആ സ്‌നേഹമൊന്നും ഒരിക്കലും തന്ത്രമായിരുന്നില്ല. അവിടെ 51 ശതമാനം ജീവിതവും 49 ശതമാനം ഗെയിമും ആയിരുന്നു.

? മലയാളി ഹൗസില്‍ രാഹുലിന് അപ്രിയം തോന്നിയ വ്യക്തി ആരാണ്.

അങ്ങനെ ഒരാളെ പറയാന്‍ കഴിയില്ല. ഒരു ഉദാഹരണം, തിങ്കളിനെക്കുറിച്ച് പറഞ്ഞാല്‍ അവളുടെ തുറന്നടിച്ചുള്ള സംസാരം കേട്ടാല്‍ ചില സമയങ്ങളില്‍ നമുക്ക് ദേഷ്യം വരും. മറ്റു ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. ദീപയ്ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു തിങ്കള്‍. റോസിന്‍ സംസാരിക്കണ്ട അവസരങ്ങളില്‍ സംസാരിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. സ്‌നേഹയുടെ വ്യക്തിത്വത്തില്‍ പലപ്പോഴും ഒരു ആര്‍ദ്രതയും ഇഷ്ടവും തോന്നാറുണ്ട്.

? ഷോ യുടെ അവസാനം പ്രദീപിന് രാഹുലിനോട് വിരോധം ഉണ്ടായിരുന്നല്ലോ.

ഷോ യില്‍ പങ്കെടുക്കുന്നതിന് മുമ്പേ പ്രദീപ് ചേട്ടനോട് എനിക്ക് ബഹുമാനമായിരുന്നു. പിന്നീട് അത് ഇഷ്ടമായി മാറി. അവിടെ അദ്ദേഹം തന്റെ വ്യക്തി ജീവിതം തുറന്നു കാണിക്കാനുള്ള ധൈര്യം കാണിച്ചു. പ്രദീപ് ചേട്ടന് എന്നോട് വിരോധം ഉള്ളതായി എനിക്ക് അറിയില്ല.

? മലയാളി ഹൗസില്‍ കണ്ട രാഹുലാണോ റിയല്‍ രാഹുല്‍.

മനുഷ്യന്റെ സ്വഭാവം മഴവില്ലുപോലെയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ മനുഷ്യനും നല്ലതും ചീത്തയുമായ സ്വഭാവങ്ങള്‍ ഉണ്ട്. ഗാന്ധിജി പറഞ്ഞതുപോലെ ''ഏഴ് അന്ധന്‍മാര്‍ ആനയെ തൊടുമ്പോള്‍ ഏഴ് ആയി തോന്നും എന്ന്. ഒരാള്‍ വാലില്‍ പിടിക്കുമ്പോള്‍ മെലിഞ്ഞതായും, കാലില്‍ പിടിക്കുമ്പോള്‍ വണ്ണമുള്ളതായും തോന്നും''. അതുപോലെ ഓരോ എപ്പിസോഡുകളിലും ഓരോ ഇമേജിലാണ് നമ്മളെ കാണിക്കുന്നത്. എന്റെ എല്ലാ സ്വഭാവങ്ങളും ഈ ഷോ യില്‍ ഉണ്ടായിരുന്നു.

? റോസിനും രാഹുലും തമ്മിലുള്ള ബന്ധത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതായി തോന്നിയോ.

ഷോ കഴിഞ്ഞപ്പോഴാണ് എനിക്ക് അത് മനസിലായത്. അതൊക്കെ ഓരോരുത്തരുടെകാഴ്ചപ്പാടാണ്. കേരളത്തിലുള്ളവര്‍ ഒരു ആണും പെണ്ണും സുഹൃത്തുക്കളായി കഴിയാന്‍ അനുവദിക്കില്ല. എന്നാല്‍ വരുന്ന തലമുറ കുറച്ചൂടി പ്രാക്ടിക്കലാണ്. കാരണം എനിക്ക് വോട്ട് ചെയ്തതില്‍ കൂടുതല്‍ ആള്‍ക്കാരും 30 വയസിന് താഴെയുള്ളവരും വീട്ടമ്മമാരും ആണ്. അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണല്ലോ അത്.

ഈ നേരമത്രയും രാഹുലിന്റെ വര്‍ത്തമാനങ്ങള്‍ കൗതുകത്തോടെകേട്ടിരിക്കുകയായിരുന്നു ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ ദീപ.
? രാഹുല്‍ വെളിയിലിറങ്ങിയപ്പോള്‍ ദീപയ്ക്ക് എന്തു തോന്നി.

രാഹൂല്‍ ചേട്ടന്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചു. എന്നോട് സംസാരിക്കാന്‍ തുടങ്ങിയത് ഹൈദരബാദിലെ ഒരു പത്ര റിപ്പോര്‍ട്ടര്‍ ആണെന്ന് പറഞ്ഞാണ്. ശബ്ദം മാറ്റി സംസാരിച്ചതുകൊണ്ട് ഞാന്‍ സത്യമാണെന്നാ വിചാരിച്ചത്. എന്നോട് പറഞ്ഞു,'' മലയാളി ഹൗസിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, താങ്കളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും മതി'' എന്ന്. ഞാന്‍ പറഞ്ഞു അതൊരു ഷോയാണ്. എന്റെ ഭര്‍ത്താവ് അതില്‍ നന്നായി പങ്കെടുത്തു. അടുത്ത ചോദ്യം'' അപ്പോള്‍ രാഹുല്‍ അവിടെ ചെയ്ത കാര്യങ്ങളെല്ലാം മാപ്പ് കൊടുക്കാന്‍ പറ്റിയതാണല്ലേ?'' ഞാന്‍ പറഞ്ഞു ''അതെ''. അതുകേട്ടപ്പോള്‍ രാഹൂല്‍ ചേട്ടന്‍ ഒര്‍ജിനല്‍ ശബ്ദത്തില്‍ പറഞ്ഞു ''ഭാഗ്യം, എന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന്.'' മൂന്നുമാസം കൂടി സംസാരിച്ചപ്പോള്‍ ആദ്യം കരയാനാണ് തോന്നിയത്. പരിചയപ്പെട്ട ദിവസം മുതല്‍ ആദ്യമായിട്ടാണ് ഇത്രയും നാള്‍ സംസാരിക്കാതിരുന്നത്. അപ്പോഴുള്ള അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല.

? മലയാളി ഹൗസില്‍ രാഹുലിന്റെ പെരുമാറ്റത്തെ ദീപ എങ്ങനെ വിലയിരുത്തുന്നു.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ളത് രാഹുല്‍ ഈശ്വറിന്റെ ഒരു മുഖം മാത്രമാണ്. എല്ലാ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന സീരിയസായ രാഹുലിനെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഞാന്‍ രാഹുല്‍ ചേട്ടന്റെ സുഹൃത്തായിരുന്നു, പ്രണയിനി ആയിരുന്നു, ഇപ്പോള്‍ ഭാര്യയുമാണ്. എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ രാഹുല്‍ ചേട്ടനെ. ചേട്ടന്റെ മുഖത്തു നോക്കിയാല്‍ മനസില്‍ എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയും. ചേട്ടന്‍ വീട്ടിലും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു ഷോക്കായിരുന്നില്ല. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് രാഹുല്‍ ചേട്ടന്‍ എന്റെ മകനാണെന്ന്. അത്ര കുട്ടിത്തമുള്ള ഒരു മനസും രാഹുല്‍ ചേട്ടനുണ്ട്. പ്രേഷകര്‍ പലതും പറയുന്നുണ്ടായിരുന്നു, അത് ആ ഒരു ഇമേജില്‍ ആരും രാഹുലേട്ടനെ കണ്ടിട്ടില്ലാത്തതു കൊണ്ടാണ്.

? നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നല്ലേ.

അതെ, വര്‍ഷങ്ങളോളം പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ എല്ലാം തരണം ചെയ്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. എല്ലാവരുടേയും അനുഗ്രഹത്തോടെആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു കല്ല്യാണം.

? രാഹുല്‍ റോസിന്‍ ബന്ധത്തെ ദീപ എങ്ങനെ കാണുന്നു.

എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം. രാഹുല്‍ ചേട്ടന്‍ അത്രയും നിഷ്‌കളങ്കനായതുകൊണ്ടാണല്ലോ കാമറയ്ക്ക് മുന്നില്‍ അങ്ങനെയെല്ലാം പെരുമാറിയത്. കാരണം ചേട്ടന്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്. മറ്റൊരാളെ പ്രണയിക്കണമെങ്കില്‍ അതിന് മലയാളി ഹൗസില്‍ മുപ്പത് കാമറകള്‍ക്ക് മുന്നില്‍ പോകണ്ട കാര്യമില്ലല്ലോ? രാഹുല്‍ ചേട്ടനും റോസിനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈ ഒരു കാര്യം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതില്‍ അതിശയമൊന്നുമില്ല.
- See more at: http://www.mangalam.com/mangalam-varika/98538?page=0,1#sthash.vaGPEjcm.dpuf
{[['']]}

എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല>>>>തമിഴ്‌നാട്ടില്‍ ഇളയ ദളപതിയാണ് നടന്‍ വിജയ്

എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല

 

  1. Vijay
Vijay
തമിഴ്‌നാട്ടില്‍ ഇളയ ദളപതിയാണ് നടന്‍ വിജയ്. ആട്ടവും പാട്ടും തീപറക്കുന്ന സംഘട്ടന രംഗങ്ങളും പ്രതീക്ഷിച്ച് തന്റെ സിനിമയ്ക്കു കയറുന്ന ആരാധകരെ വിജയ് ഒരിക്കലും നിരാശരാക്കാറില്ല. അതുതന്നെയാണ് തമിഴ്‌നാടിനൊപ്പം കൊച്ചു കേരളത്തിലും വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവാന്‍ കാരണം.
ഏറ്റവും പുതിയ വിജയ് ചിത്രമായ 'തലൈവാ' മികച്ച അഭിപ്രായമാണ് ദക്ഷിണേന്ത്യയിലാകെ നേടിയത്.ഓണ്‍ ലൈന്‍ അഭിമുഖത്തില്‍ സിനിമയേയും ജീവിതത്തേയും കുറിച്ച് വിജയ് മനസു തുറക്കുന്നു.

? എല്ലാ പ്രായത്തിലും വിഭാഗത്തിലും പെട്ട ആരാധകള്‍ താങ്കള്‍ക്കുണ്ടല്ലോ

ഞാന്‍ സ്വപ്നംപോലും കാണാതിരുന്ന ഭാഗ്യമാണിത്. സിനിമയില്‍ വരുന്ന കാലത്ത് എന്റെ പ്രതീക്ഷകളൊക്കെ വളരെ ചെറുതായിരുന്നു. നല്ല സംവിധായകരില്‍നിന്നും ഓരോ സമയത്തും നല്ല ചിത്രങ്ങളിലൂടെ ബ്രേക്കുകള്‍ കിട്ടിയതാണ് എന്റെ കരിയറിലെ ഭാഗ്യം.

? ഒരേ സ്‌റ്റൈലിലുള്ള കച്ചവട സിനിമകളിലാണല്ലോ വിജയ് പതിവായി അഭിനയിക്കുന്നത്. എന്തുകൊണ്ടു മാറി ചിന്തിക്കുന്നില്ല.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് . പക്ഷേ എന്റെ ആരാധകരുടെ താല്‍പര്യങ്ങളാണ് പ്രധാനം. പതിവു രീതികളില്‍ ചെറിയ മാറ്റം വരുത്തിനോക്കിയാല്‍ പോലും അവര്‍ പ്രതികരിക്കും. അവരുടെ ആഗ്രഹം ഞാന്‍ ഈ സ്‌റ്റൈലില്‍തന്നെ തുടരണമെന്നാണ്. അവര്‍ എന്റെ സിനിമയില്‍ പ്രതീക്ഷിക്കുന്നത് ആക്ഷനും സെന്റിമെന്‍സും കോമഡിയുമൊക്കെയാണ്.

? നിര്‍മാതാക്കളെ പലരേയും വിജയ് സാമ്പത്തികമായി സഹായിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്

സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം സിനിമാരംഗത്ത് പതിവാണ്. നമ്മള്‍ സഹകരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിന് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ മാറിനില്‍ക്കാനാവില്ല. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ സ്വന്തം സംരംഭങ്ങളായാണ് കരുതാറ്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ നിര്‍മാണത്തില്‍ തടസമുണ്ടാവുമെന്നു തോന്നിയ ഘട്ടങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

? ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തില്‍ അമ്മ ശോഭയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം

ഹ്യദ്യമായിരുന്നു. അമ്മ-മകന്‍ കണ്‍സപ്റ്റിലുള്ള ഒരു പരസ്യമായിരുന്നു അത്. പരസ്യ ഏജന്‍സിക്കാരാണ് അതില്‍ എന്റെ അമ്മകൂടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നു പറഞ്ഞത്. പക്ഷേ അമ്മയ്ക്ക് ആദ്യം ഒട്ടും താല്‍പര്യമില്ലായിരുന്നു. പിന്നീട് സമ്മതിച്ചു. ആ പരസ്യത്തിന്റെ സന്ദേശം കൈമാറാന്‍ അതിലും നല്ലൊരു ആശയം വേറെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നീട് അമ്മ അതു ചിത്രീകരിച്ച ഏജന്‍സിക്കാരെ വിളിച്ച് നന്ദി പറഞ്ഞതായി ഞാന്‍ അറിഞ്ഞു. എത്രയോ കാലങ്ങള്‍ക്കുശേഷം എന്നെ അമ്മയുടെ മടിയില്‍ കിടത്തിക്കൊടുത്തതിലായിരുന്നു അമ്മയ്ക്കു സന്തോഷം.

? മികച്ച ഡാന്‍സറാണു വിജയ്. എങ്ങിനെയാണ് നൃത്തരംഗത്തെ പുത്തന്‍ പ്രവണതകള്‍ വിജയ് സ്വായത്തമാക്കുന്നത്.

എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടാല്‍ ഞാനത് അപ്പോഴേ നോട്ടുചെയ്യും. എന്നിട്ട് നൃത്ത സംവിധായകരോടു പറയും. ഞങ്ങളതു വര്‍ക്കുചെയ്തു പരിഷ്‌കരിക്കും. എന്നിട്ടാണു സിനിമയിലെ ഗാനരംഗങ്ങളില്‍ അതെങ്ങനെ ഉപയോഗിക്കാമെന്നു തീരുമാനിക്കുക.

? ആരാധകരായ ചെറുപ്പക്കാര്‍ക്ക് 'അണ്ണന്‍' ആണു വിജയ്. ആ വിളി കേള്‍ക്കുമ്പോള്‍ എന്താണു തോന്നുക

അതൊരു സുഖമുള്ള വിളിയാണ്. ജ്യേഷ്ഠസഹോദരനോടുള്ള ബന്ധം നമുക്ക് വളരെ പ്രധാനമല്ലേ. സിനിമയിലെ ടീനേജ് കാമുകന്‍ എന്ന ഇമേജ് മാറാന്‍ അതു സഹായിച്ചു.

? ഷൂട്ടിംഗിന്റെ ഭാഗമായി താങ്കള്‍ക്ക് പലപ്പോഴും കുടുംബത്തില്‍നിന്ന് അകന്നുകഴിയേണ്ടിവരുമല്ലോ? ഇങ്ങനെ നഷ്ടമാവുന്ന കുടുംബ നിമിഷങ്ങള്‍ എങ്ങിനെ വീണ്ടെടുക്കും.

ഞാന്‍ ഷൂട്ടിംഗിനുവേണ്ടി വെളിയിലായിരിക്കുന്ന സമയത്ത് അവധികിട്ടുമ്പോളെല്ലാം കുടുംബത്തെ അവിടേക്കു വിളിക്കും. ഹൈദരാബാദിലോ ബംഗളുരുവിലോ ആണെങ്കില്‍ അവര്‍ക്ക് വരാന്‍ ഉത്സാഹമാണ്. പക്ഷേ പൊള്ളാച്ചിയിലോ കാരൈക്കുടിയിലോ ആണ് ഷൂട്ടിംഗ് എങ്കില്‍ അവര്‍ക്ക് യാതൊരു താല്‍പര്യവും കാണില്ല.

? ഒന്നു റിലാക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ വിജയ് എന്താണു ചെയ്യുന്നത്.

കുടുംബം, കുട്ടികള്‍, കൂട്ടുകാര്‍. അവരൊക്കെയാണ് എനിക്ക് റിലാക്‌സ്‌ചെയ്യാനുള്ള കാര്യങ്ങള്‍. അവര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ ഇഷ്ടമാണ്. മകന്‍ എട്ടാം ക്‌ളാസിലും മകള്‍ മൂന്നിലുമാണ് പഠിക്കുന്നത്.

? ഭാര്യയ്ക്ക് ഇഷ്ടമല്ലാത്ത താങ്കളുടെ പ്രത്യേകതകള്‍

അവള്‍ പറയുന്നത് എന്റെ ഉള്ളില്‍ സ്‌നേഹം ഉണ്ടെങ്കിലും അതു പ്രകടിപ്പിക്കാന്‍ അറിയില്ലെന്നാണ്. ദേഷ്യം വരുമ്പോള്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുന്ന സ്വഭാവവും അവള്‍ക്ക് ഇഷ്ടമല്ല.

? വിജയ്‌യുടെ സൗഹൃദങ്ങള്‍

കുറഞ്ഞത് ഒരാളെങ്കിലും ആത്മാര്‍ഥ സുഹൃത്തായി ഇല്ലാത്തൊരാള്‍ മനുഷ്യനല്ല എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അങ്ങനെ കുറച്ച് ആത്മാര്‍ഥ സൗഹൃദങ്ങളുണ്ട്. അവരുടെ വിമര്‍ശനങ്ങളും വിലയിരുത്തലുകളും കൃത്യമായിരിക്കും. പലപ്പോഴും സിനിമയുടെ പ്രിവ്യൂകളില്‍ പലരും വന്നു പുകഴ്ത്തുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യും. പക്ഷേ എന്റെ ചങ്ങാതിമാര്‍ അങ്ങനെയൊന്നുമല്ല. ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ അവര്‍ തുറന്നു പറയും. എന്റെ സ്‌റ്റൈലിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും അവരാണത് പറയുക. അതു കറക്റ്റായിരിക്കും.

? താങ്കളുടെ എതിരാളി ആരാണ്, അജിത്താണോ

അജിത്ത് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ പരസ്പരം വീടുകള്‍ സ്ന്ദര്‍ശിക്കുന്നതു പതിവാണ്. ഞങ്ങളുടെ കുട്ടികളുടെ സ്‌കൂളും ഒന്നാണ്. ഞങ്ങളുടെ സിനിമകള്‍ മാത്രമേ പരസ്പരം മത്സരിക്കാറുള്ളൂ. ആരോഗ്യകരമായ മത്സരം നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

? മറ്റാരുടെയെങ്കിലും സിനിമ കണ്ടപ്പോള്‍ അതു താന്‍ ചെയ്തിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ

അങ്ങിനെ ഒരു സിനിമയാണ് ദൂള്‍. അതിന്റെ കഥ സംവിധായകന്‍ ധരണി ആദ്യം എന്നോടാണു പറഞ്ഞത്. പക്ഷേ കേട്ടപ്പോള്‍ എനിക്കതു ചെയ്യണമെന്നു തോന്നിയില്ല. പിന്നീടാണ് വിക്രമിനെ വെച്ച് സിനിമയാക്കിയത്. പടം കണ്ടുകഴിഞ്ഞപ്പോള്‍ അതു ഞാന്‍ ചെയ്യാതിരുന്നത് വലിയ നഷ്ടമാെയന്നു തോന്നി. ഞാന്‍ ആദ്യം കേട്ട കഥയില്‍നിന്ന് ഒരുപാടുമാറ്റം സിനിമയില്‍ വരുത്തിയിരുന്നു.

? 39 വയസായിട്ടും കാഴ്ചയില്‍ പതിനെട്ടുകാരനായിരിക്കുന്നതിന്റെ രഹസ്യം

കുറഞ്ഞത് ഏഴു മണിക്കൂറേങ്കിലും ഞാന്‍ ഉറങ്ങും. ദിവസവും എട്ടു ഗ്‌ളാസ് വെള്ളം കുടിക്കും. വ്യായാമം മുടക്കാറില്ല. ദിവസം മുഴുവന്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കുന്ന ടൈപ്പല്ല ഞാന്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുവാന്‍ ആവശ്യമായ വ്യായാമങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. വെയില്‍ അധികം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കും. ആഹാരം വളരെ ബാലന്‍സ്ഡ് ആണ്. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പ്രതിഫലിക്കും.

? ലോകത്തിലെ അതി സുന്ദരികള്‍ എന്നു താങ്കള്‍ കരുതുന്ന അഞ്ചു സ്ത്രീകള്‍ ആരെല്ലാം

എന്റെ ഭാര്യ സംഗീത, എന്റെ അമ്മ ശോഭ, ആഞ്ചലീന ജോളി, സിമ്രാന്‍, മാധുരി ദീക്ഷിത്.
കടപ്പാട്-ഇന്റര്‍നെറ്റ് സൈറ്റുകള്‍
{[['']]}

മന്ത്രിസഭയില്‍ ചാരനുണ്ടെന്ന്‌ പി സി ജോര്‍ജ്‌; ആരെന്ന്‌ അറിയാമെന്ന്‌ തിരുവഞ്ചൂര്‍ -

മന്ത്രിസഭയില്‍ ചാരനുണ്ടെന്ന്‌ പി സി ജോര്‍ജ്‌; ആരെന്ന്‌ അറിയാമെന്ന്‌ തിരുവഞ്ചൂര്‍

1തിരുവനന്തപുരം: ഡാറ്റാസെന്റര്‍ കൈമാറ്റം സംബന്ധിച്ച കേസ്‌ സിബിഐക്ക്‌ വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം യുഡിഎഫില്‍ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. സര്‍ക്കാര്‍ നിലപാടിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ തുറന്നടിച്ചു. കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന്‌ ചോര്‍ത്തി നല്‍കിയത്‌ മന്ത്രി സഭയിലെ ഒരു ചാരനാണെന്നും ജോര്‍ജ്‌ ആരോപിച്ചു.ഏതു മന്ത്രിയെയാണ് ലക്ഷയമിടുന്നതെന്ന് പറയാന്‍ ചീഫ്‌ വിപ്പ്‌ ആദ്യം തയ്യാറായി​െ​ല്ലങ്കിലും പിന്നീട് ആഭ്യന്തരമന്ത്രി അറിയാതെ വിവരങ്ങള്‍ ചോരില്ല എന്ന് വ്യക്തമാക്കി. എന്നാല്‍, താനല്ല ചാരപ്പണി നടത്തുന്നതെന്നും ചാരപ്പണി നടത്തുന്നത്‌ ആരെന്ന്‌ ജനത്തിന്‌ അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. ജോര്‍ജ്‌ ഇന്നു പറയുന്നതായിരിക്കില്ല നാളെ പറയുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.സിപിഎമ്മിനെ സഹായിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നാണ്‌ കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്‌. സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നതാണ്‌ യുഡിഎഫ്‌ തീരുമാനം. നിലപാടുമാറ്റം കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുമെന്നും മുരളി വ്യക്‌തമാക്കി. അതേസമയം, കെപിസിസി അധ്യക്ഷന്‍ രമേശ്​ ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.സര്‍ക്കാര്‍ തീരുമാനം വരും മുന്‍പ്‌ കേസ്‌ സിബിഐക്ക്‌ കൈമാറിയെന്ന്‌ എജി കോടതിയില്‍ പറഞ്ഞത്‌ വിമര്‍ശനത്തിനു കാരണമായിരുന്നു. അതേസമയം, തന്നെ രക്ഷിക്കാനല്ല വിമര്‍ശനവിധേയനായ എജിയെ രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതെന്നാണ്‌ ടി ജി നന്ദകുമാറിന്റെ പ്രതികരണം. കേസ്‌ സിബിഐക്ക്‌ കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ തീരുമാനിക്കാത്ത കാര്യം എങ്ങനെയാണ്‌ ചോര്‍ത്തുന്നതെന്നും നന്ദകുമാര്‍ ചോദിച്ചു.- Se
{[['']]}

Mammootty Speaks about കുഞ്ന്നെന്തന്‍റ് കട Malayalam Movie.mp4

Mammootty Speaks about കുഞ്ന്നെന്തന്‍റ് കട Malayalam Movie.mp4
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger