Movie :
Recent Movies

kerala home tv show and news

ചൈനയില്‍ ഒന്നില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ നല്‍കിയത് 16,890 കോടി

ചൈനയില്‍ ഒന്നില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ നല്‍കിയത് 16,890 കോടിഃ
ബെയ്ജിങ്: ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി ചൈനയില്‍ കുടുംബാസൂത്രണ നിയമം ലംഘിച്ചവരില്‍നിന്ന് ഈ വര്‍ഷം 270 കോടി ഡോളര്‍ (ഏകദേശം 16,890 കോടി രൂപ) പിഴ ഈടാക്കി. ചൈനയുടെ കുടുംബാസൂത്രണ നയത്തെ എതിര്‍ക്കുന്ന അഭിഭാഷകനായ വു യൗഷൂയി 19 പ്രവിശ്യകളില്‍ നിന്നായി ശേഖരിച്ചതാണ് ഈ വിവരം. 12 പ്രവിശ്യകളുടെ വിവരം ലഭ്യമായിട്ടില്ല.2010-ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം 1.181 ആണ് ചൈനയിലെ ജനനനിരക്ക്. ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമീണ മേഖലയില്‍ ജനന നിരക്ക് കൂടുതലാണ്. അതിനാല്‍ ദരിദ്രജനവിഭാഗങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പിഴ ഈടാക്കുന്നതെന്നാണ് വു യൗഷൂയിയുടെ വിമര്‍ശം.

{[['']]}

2013അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥT- T T+വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 12.01 ന് അടച്ചുപൂട്ടല്‍ അറിയിപ്പ് വന്നു. ബജറ്റ് പാസാകാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് അമേരിക്കയെ തള്ളിയിട്ടത്. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരും. 17 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും. പൊതുചിലവുകള്‍ വെട്ടിക്കുറയ്ക്കും. ഏറ്റവും ഒടുവില്‍ 1996 ലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്. സര്‍ക്കാറിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ബജറ്റിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്ക് അംഗങ്ങളും തമ്മിലുണ്ടായ ഭിന്നത തന്നെയാണ് 1996 ലും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയെച്ചൊല്ലിയാണ് പ്രധാന ഭിന്നത. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതോടെ പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍മേഖലയിലുള്ള സകല സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. എട്ടുലക്ഷത്തിലേറെ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍പ്പോകേണ്ടിവരും. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ ജോലിയില്‍പ്രവേശിച്ചാലും അവധിയിലായിരുന്ന കാലത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. അടിയന്തര ജോലികള്‍ ചെയ്യേണ്ട ഫെഡറല്‍ ജീവനക്കാരൊഴികെയുള്ളവരോടും അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കി.ആരോഗ്യരക്ഷാനിയമം നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് നീട്ടിവെക്കുകയോ പദ്ധതിതന്നെ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ അനുകൂലിക്കാമെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയുടെ നിലപാട്. ആരോഗ്യരക്ഷാപദ്ധതി ഒരുവര്‍ഷം വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധിസഭ വോട്ടുചെയ്തുകഴിഞ്ഞു. 2010-ല്‍ പാസാക്കിയതും യു.എസ്. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതുമായ നിയമത്തിന്റെ ഭൂരിഭാഗവും ചൊവ്വാഴ്ച നടപ്പില്‍ വരേണ്ടതാണ്. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക്കന്‍മാര്‍ അത് വൈകിപ്പിച്ച് വോട്ടുചെയ്തത്. ആരോഗ്യരക്ഷാ പദ്ധതിക്ക് പത്തുവര്‍ഷത്തേക്ക് 3000 കോടി ഡോളര്‍ (1.9 ലക്ഷം കോടിരൂപ) വകയിരുത്താനുള്ള നീക്കത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍മാര്‍ വോട്ടുചെയ്യുകയും ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ സെനറ്റര്‍മാര്‍ രമ്യതയിലെത്താനുള്ള സാധ്യത കുറവാണെന്ന് വ്യക്തമായി.'ഒബാമകെയര്‍' എന്നറിയപ്പെടുന്ന ആരോഗ്യരക്ഷാ പദ്ധതി വൈകിപ്പിക്കുന്ന ഏത് ബില്ലിനെയും വീറ്റോ ചെയ്യുമെന്നാണ് ഒബാമയുടെ ഭീഷണി. ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് അത് ലഭ്യമാക്കാന്‍വേണ്ടിയുള്ളതാണ് 'ഒബാമകെയര്‍'. ഒബാമയുടെ ഭീഷണി വകവെക്കാതെയാണ് ജനപ്രതിനിധി സഭ ബില്‍ ഒരുവര്‍ഷത്തേക്ക് വൈകിപ്പിക്കാന്‍ അനുമതി നല്‍കിയത്.സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍, അത് അടുത്ത വലിയ രാഷ്ട്രീയപ്രതിസന്ധിക്കിടയാക്കും. യു.എസിന്റെ കടമെടുക്കല്‍പരിധി ഉയര്‍ത്തുന്ന ബില്ലിനെച്ചൊല്ലിയും റിപ്പബ്ലിക്കന്‍മാരും സര്‍ക്കാറുംതമ്മില്‍ ഭിന്നതയിലാണ്. അതിനാല്‍, സര്‍ക്കാര്‍സംവിധാനങ്ങളുടെ നടത്തിപ്പിന് കടമെടുക്കാനുള്ള ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടും. ഒക്ടോബര്‍ മധ്യത്തോടെ 16.7 ലക്ഷം കോടി ഡോളര്‍ (1045.25 ലക്ഷം കോടിരൂപ) നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.എസ്. സമ്പദ്‌വ്യവസ്ഥയെയും ആഗോള ഓഹരിവിപണിയെയും അത് പ്രതികൂലമായി ബാധിക്കും.സമാനമായ പ്രതിസന്ധി 2011-ലും യു.എസ്. അഭിമുഖീകരിച്ചിരുന്നു. കടമെടുക്കലിനുള്ള സമയപരിധി തീരുന്നതിന്റെ തലേന്നാളാണ് ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും യോജിപ്പിലെത്തിയത്.അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ ദേശീയോദ്യാനങ്ങളും വാഷിങ്ടണിലെ സ്മിത്‌സോണിയന്‍ മ്യൂസിയം ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടിവരും. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ചെക്കുകള്‍ വൈകും. വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പാസാക്കുന്നതും തടസ്സപ്പെടും. പ്രതിരോധവകുപ്പില്‍ പട്ടാളയൂണിഫോമിട്ട് ജോലിചെയ്യുന്ന എല്ലാവരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇവിടെ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് ശമ്പളമില്ലാ അവധിയില്‍പോകേണ്ടിവരും. ഈ വകുപ്പില്‍മാത്രം നാല് ലക്ഷം ജീവനക്കാര്‍ക്ക് തത്ക്കാലത്തേക്ക് പണിയില്ലാതാകും. വാണിജ്യവകുപ്പില്‍ 30,000 പേര്‍ക്കും ഊര്‍ജവകുപ്പില്‍ 12,700 പേര്‍ക്കും ഗതാഗത വകുപ്പില്‍ 18,481 പേര്‍ക്കും താത്ക്കാലികമായി ജോലിപോകും.1995 ഡിസംബര്‍ ആറുമുതല്‍ 1996 ജനവരി ആറുവരെയാണ് യു.എസില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. ബില്‍ക്ലിന്‍റന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സര്‍ക്കാറും റിപ്പബ്ലിക്കന്‍മാരുംതമ്മില്‍ ബജറ്റിനെച്ചൊല്ലിയുണ്ടായ ഭിന്നതയാണ് ഇതിന് വഴിവെച്ചത്. തങ്ങള്‍ നിര്‍ദേശിക്കുന്ന ബജറ്റ് ക്ലിന്‍റണ്‍ അംഗീകരിക്കണമെന്നായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ നിലപാട്. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇരുവിഭാഗവും രഞ്ജപ്പിലെത്തിയത്.

{[['']]}

ആ പ്രാര്‍ഥന എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചു മഞ്ജു വാര്യര്‍ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന മഞ്ജു വാര്യര്‍ സ്വപ്‌നം പോലുള്ള ആ അനുഭവത്തെക്കുറിച്ച് എഴുതുന്നുഇത് നിയോഗമാകാം; അല്ലെങ്കില്‍ ഒരു നിമിത്തമാകാം. രണ്ടായാലും സംഭവിക്കേണ്ടത് സംഭവിച്ചല്ലേ പറ്റൂ! പതിനാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തോടെ സിനിമയോടു വിടപറയുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന്. കടന്നുപോയ ഒരു വ്യാഴവട്ടക്കാലത്തിലേറെ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കഴിഞ്ഞു. അക്കാലത്ത് ഒരുപക്ഷേ, സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്തേക്കാളും കൂടുതല്‍ സ്‌നേഹം എന്നെ വളര്‍ത്തിയ പ്രേക്ഷകര്‍ എനിക്കുമേല്‍ ചൊരിഞ്ഞില്ലേ എന്നുവരെ തോന്നിയിട്ടുണ്ട്. എല്ലാവരും എന്റെ തിരിച്ചുവരവിനാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. അത് സത്യമായിരുന്നെന്ന് ഇപ്പോള്‍ ഞാനറിയുന്നു. ആ പ്രാര്‍ത്ഥന തന്നെയാകാം വീണ്ടും എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനോടൊപ്പമുള്ള പരസ്യചിത്രത്തിലഭിനയിച്ചത് ഇപ്പോഴും ഒരു വിസ്മയമായി തോന്നുന്നു. നാളെ വീണ്ടും ഞാന്‍ മൂവി ക്യാമറയ്ക്കു മുന്നിലെത്തിയേക്കാം എന്ന കാര്യം ഉറപ്പായിരുന്നു. ആ വിശ്വാസത്തിലേക്കാണ് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ എന്ന മഹാനടന്റെ ശബ്ദം ഫോണിലൂടെ എനിക്കരികിലേക്ക് ഒഴുകിയെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രത്തെപ്പറ്റി സംസാരിക്കാന്‍ ആന്റണിച്ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) പുള്ളിലെ വീട്ടില്‍ വന്നപ്പോഴാണ് ഫോണില്‍ ലാലേട്ടനെ വിളിച്ചുതന്നത്. 'മഞ്ജുവിന് എല്ലാമിപ്പോള്‍ ഒരു നിമിത്തംപോലെ തോന്നുന്നില്ലേ'? ലാലേട്ടന്റെ ഈ വാക്കുകളെന്നെ സിനിമയോട് വിട പറഞ്ഞ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.'സമ്മര്‍ ഇന്‍ ബെത്‌ലഹേമി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിയേട്ടനും സിബി സാറും ഒരുക്കുന്ന 'ഉസ്താദില്‍' അഭിനയിക്കാനുള്ള ക്ഷണവുമായെത്തുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴേക്കും വിവാഹിതയായ എനിക്ക് ആ പ്രൊജക്ടില്‍നിന്നു മാത്രമല്ല മലയാള സിനിമയില്‍നിന്നുതന്നെ മാറിനില്‍ക്കേണ്ടതായി വന്നു. അന്ന് രഞ്ജിയേട്ടന്റെ രചനയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതെങ്കില്‍, ഇന്ന് ലാലേട്ടന്റെ നായികയായി രഞ്ജിയേട്ടന്റെ സിനിമയിലൂടെ തിരിച്ചുവരാനാകുന്നത് ഒരപൂര്‍വ്വഭാഗ്യം തന്നെയല്ലേ?എന്റെ വിവാഹശേഷം വളരെ അപൂര്‍വമായി മാത്രമേ ലാലേട്ടനെ കണ്ടിട്ടുള്ളൂ. പലപ്പോഴും പല പ്രോഗ്രാമുകള്‍ക്കിടയില്‍വെച്ച്. ഒരിക്കല്‍ പരിചയപ്പെട്ടവരുടെ മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒരു മാജിക്. അതിപ്പോഴും ലാലേട്ടനിലുണ്ട്. വളരെ ചെറിയ വേഷമാണെങ്കില്‍ പോലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് ഏതൊരാര്‍ട്ടിസ്റ്റിന്റെയും ഭാഗ്യമാണ്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍, അഭിനയത്തെ അദ്ദേഹം സമീപിച്ച രീതിയിലൂടെ അറിയാന്‍ കഴിഞ്ഞ നടനപാഠങ്ങള്‍, സൗഹൃദത്തിലൂടെ പകര്‍ന്നുനല്‍കിയ പ്രചോദനങ്ങള്‍...മറക്കാനാകില്ല. വീണ്ടും ഒരു സ്വപ്‌നത്തിലെന്ന പോലെ ക്യാമറയ്ക്ക് മുന്നിലേക്ക് ഞാന്‍ കടന്നുചെല്ലുമ്പോള്‍ ആര്‍ക്കൊപ്പമാണ് നടിക്കുന്നതെന്ന ചോദ്യം ഒരാത്മഗതം പോലെ എന്നില്‍ വന്ന് നിറയുന്നു. അഭിനയത്തിലും ജീവിതത്തിലും വിസ്മയം എന്ന പദം ഒരുപാടൊരുപാട് പറയുകയും പറയിപ്പിക്കുകയും ചെയ്ത നടനാണ് ലാലേട്ടന്‍. അദ്ദേഹത്തിനൊപ്പമുള്ള സിനിമയിലെ എന്റെ രണ്ടാം വരവും ഒരു വിസ്മയമായി ഞാന്‍ കാണുന്നു.

ആ പ്രാര്‍ഥന എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചു മഞ്ജു വാര്യര്‍ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന മഞ്ജു വാര്യര്‍ സ്വപ്‌നം പോലുള്ള ആ അനുഭവത്തെക്കുറിച്ച് എഴുതുന്നുഇത് നിയോഗമാകാം; അല്ലെങ്കില്‍ ഒരു നിമിത്തമാകാം. രണ്ടായാലും സംഭവിക്കേണ്ടത് സംഭവിച്ചല്ലേ പറ്റൂ! പതിനാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തോടെ സിനിമയോടു വിടപറയുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന്. കടന്നുപോയ ഒരു വ്യാഴവട്ടക്കാലത്തിലേറെ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കഴിഞ്ഞു. അക്കാലത്ത് ഒരുപക്ഷേ, സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്തേക്കാളും കൂടുതല്‍ സ്‌നേഹം എന്നെ വളര്‍ത്തിയ പ്രേക്ഷകര്‍ എനിക്കുമേല്‍ ചൊരിഞ്ഞില്ലേ എന്നുവരെ തോന്നിയിട്ടുണ്ട്. എല്ലാവരും എന്റെ തിരിച്ചുവരവിനാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. അത് സത്യമായിരുന്നെന്ന് ഇപ്പോള്‍ ഞാനറിയുന്നു. ആ പ്രാര്‍ത്ഥന തന്നെയാകാം വീണ്ടും എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനോടൊപ്പമുള്ള പരസ്യചിത്രത്തിലഭിനയിച്ചത് ഇപ്പോഴും ഒരു വിസ്മയമായി തോന്നുന്നു. നാളെ വീണ്ടും ഞാന്‍ മൂവി ക്യാമറയ്ക്കു മുന്നിലെത്തിയേക്കാം എന്ന കാര്യം ഉറപ്പായിരുന്നു. ആ വിശ്വാസത്തിലേക്കാണ് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ എന്ന മഹാനടന്റെ ശബ്ദം ഫോണിലൂടെ എനിക്കരികിലേക്ക് ഒഴുകിയെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രത്തെപ്പറ്റി സംസാരിക്കാന്‍ ആന്റണിച്ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) പുള്ളിലെ വീട്ടില്‍ വന്നപ്പോഴാണ് ഫോണില്‍ ലാലേട്ടനെ വിളിച്ചുതന്നത്. 'മഞ്ജുവിന് എല്ലാമിപ്പോള്‍ ഒരു നിമിത്തംപോലെ തോന്നുന്നില്ലേ'? ലാലേട്ടന്റെ ഈ വാക്കുകളെന്നെ സിനിമയോട് വിട പറഞ്ഞ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.'സമ്മര്‍ ഇന്‍ ബെത്‌ലഹേമി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിയേട്ടനും സിബി സാറും ഒരുക്കുന്ന 'ഉസ്താദില്‍' അഭിനയിക്കാനുള്ള ക്ഷണവുമായെത്തുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴേക്കും വിവാഹിതയായ എനിക്ക് ആ പ്രൊജക്ടില്‍നിന്നു മാത്രമല്ല മലയാള സിനിമയില്‍നിന്നുതന്നെ മാറിനില്‍ക്കേണ്ടതായി വന്നു. അന്ന് രഞ്ജിയേട്ടന്റെ രചനയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതെങ്കില്‍, ഇന്ന് ലാലേട്ടന്റെ നായികയായി രഞ്ജിയേട്ടന്റെ സിനിമയിലൂടെ തിരിച്ചുവരാനാകുന്നത് ഒരപൂര്‍വ്വഭാഗ്യം തന്നെയല്ലേ?എന്റെ വിവാഹശേഷം വളരെ അപൂര്‍വമായി മാത്രമേ ലാലേട്ടനെ കണ്ടിട്ടുള്ളൂ. പലപ്പോഴും പല പ്രോഗ്രാമുകള്‍ക്കിടയില്‍വെച്ച്. ഒരിക്കല്‍ പരിചയപ്പെട്ടവരുടെ മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒരു മാജിക്. അതിപ്പോഴും ലാലേട്ടനിലുണ്ട്. വളരെ ചെറിയ വേഷമാണെങ്കില്‍ പോലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് ഏതൊരാര്‍ട്ടിസ്റ്റിന്റെയും ഭാഗ്യമാണ്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍, അഭിനയത്തെ അദ്ദേഹം സമീപിച്ച രീതിയിലൂടെ അറിയാന്‍ കഴിഞ്ഞ നടനപാഠങ്ങള്‍, സൗഹൃദത്തിലൂടെ പകര്‍ന്നുനല്‍കി

{[['']]}

തിരുവനന്തപുരത്ത്‌ മത്സരിക്കാമോ?-മോഡിക്ക്‌ തരൂരിന്റെ വെല്ലുവിളി -

തിരുവനന്തപുരത്ത്‌ മത്സരിക്കാമോ?-

NEWSമോഡിക്ക്‌ തരൂരിന്റെ വെല്ലുവിളി


തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ ഒരുക്കമാണോയെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിക്ക്‌ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത്‌ മത്സരിച്ചാല്‍ മോഡിക്ക്‌ വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു.
മോഡി തിരുവനന്തപുരത്ത്‌ മത്സരിക്കാനൊരുങ്ങുന്നുവെന്ന്‌ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടുവെന്നും അങ്ങനെയെങ്കില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്നുമാണ്‌ തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചത്‌. മോഡി തിരുവനന്തപുരത്ത്‌ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌ 'മംഗളം' ദിനപത്രമായിരുന്നു.
വാര്‍ത്തയുടെ ലിങ്ക്‌ താഴെ കൊടുത്തിരിക്കുന്നു.
{[['']]}

മഞ്ജുവി​ന്റെ തിരിച്ചുവരവ് നമ്മോടു പറയുന്നത്

Manju Warrierമഞ്ജുവി​ന്റെ തിരിച്ചുവരവ് നമ്മോടു പറയുന്നത്

ചില യാത്രകളുണ്ട് , പ്രിയപ്പെട്ട പലതും നഷ്ടമാക്കി അന്നുവരെയുണ്ടായിരുന്ന സൂര്യപ്രഭയെ ഒന്നുമല്ലാതെയാക്കി, അതുവരെ നോക്കിനിന്നിരുന്നവരുടെ മുന്നില്‍നിന്നും കാണാമറയത്തേയ്ക്കുള്ള ചില യാത്രകള്‍.. ഒരുപക്ഷേ അത്തരം യാത്രകള്‍ ചിലരുടെ സ്വകാര്യതകള്‍ ആയിരിക്കാം, ആയിരിക്കണം, സമൂഹത്തിന്, കുറ്റപ്പെടുത്താന്‍ അവകാശമില്ല. സ്വരം നന്നായിരുന്നപ്പോഴേ പാട്ടു നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് , ചില സിനിമകളിലെ പാട്ടുകേട്ട് യേശുദാസിനെ ഓര്‍ത്തു പറയാറുണ്ട്, എന്നാല്‍ അക്കാര്യത്തില്‍ മിടുക്കിയാണ്, മഞ്ജുവാരിയര്‍ എന്ന അഭിനയ പ്രതിഭ.
1995 ല്‍ സാക്ഷ്യം എന്ന മുരളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ മാത്രമഭിനയിച്ച് നടന്‍ ദിലീപിനൊപ്പം വിവാദമുണ്ടാക്കിയ വിവാഹത്തിലേര്‍പ്പെട്ട് ഒടുവില്‍ മലയാള സിനിമയില്‍ നിന്നു പടിയിറങ്ങുമ്പോള്‍ ഇനിയീ നടിയ്ക്ക് മറ്റൊരു പടികയറ്റം ഉണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല. പക്ഷേ അവരുടെതന്നെ സിനിമയായ 'ദില്ലിവാലാ രാജകുമാരന്‍' അനുസ്മരിക്കപ്പെടുന്നു, മുടങ്ങിപ്പോയ പടികയറ്റം വീണ്ടുമുണ്ടാകുന്നു. ആളൊഴിഞ്ഞ രാജകുമാരിപ്പട്ടം ഇപ്പൊഴും ഏകാന്ത ധ്യാനത്തിലമര്‍ന്നു കിടക്കുന്നു.
മലയാള സിനിമ ഇന്ന് വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്, നവതലമുറ സിനിമകളില്‍ നായകനോ, നായികയ്‌ക്കോ പ്രാധാന്യമില്ലാതെ കയ്യടി വാങ്ങി കൂട്ടുന്നത് സംവിധായകനും തിരക്കഥാകൃത്തും മാത്രമാണ്. സിനിമ എന്നും ഇവരുടെ മാത്രമാണെന്ന് ഈ പുത്തന്‍ ട്രെന്‍ഡ് വീണ്ടും ഉറപ്പിക്കുന്നു. കുറച്ചെങ്കിലും അഭിനേതാക്കളെ പൊലിപ്പിക്കുന്നുണ്ടെങ്കില്‍ അത് നായകനേയോ കോമഡി താരങ്ങളെയോ മാത്രമാണ്, ഇങ്ങനെയുള്ള മലയാള സിനിമയില്‍ മഞ്ജുവാരിയരുടെ മടങ്ങി വരവ് എവിടെയായിരിക്കും? അതിന്, എത്ര ആയുസ്സുണ്ടാകും?
അഭിയനത്തില്‍ ശോഭനയോളം, ഉര്‍വ്വശിയോളം ഒക്കെ മികച്ച നടിയാണവര്‍. ശോഭനയും ഉര്‍വ്വശിയും അഭിനയപ്രാധാന്യമുള്ള കഥകള്‍ മാത്രം തിരഞ്ഞു പിടിച്ച് ഇടയ്ക്കു കേരളത്തില്‍വന്ന് അഭിനയിച്ചിട്ടു പോകുന്നു. പക്ഷേ അവരാരും മാദ്ധ്യമ ഭീകരത അനുഭവിച്ചിട്ടുള്ളവരല്ല.
മഞ്ജുവിന്റെ പേര്, മാസങ്ങളായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞോടുന്നു. അമിതാഭ് ബച്ചനൊപ്പമുള്ള മടങ്ങി വരവ് മലയാളികള്‍ ആഘോഷിച്ചു എന്നു തന്നെ പറയാം. അതിനേക്കളേറെ നമ്മള്‍ ആഘോഷിച്ചത് ദിലീപും മഞ്ജുവും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തയായിരുന്നു. മറ്റുള്ളവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് അമിതമായി ഉറ്റുനോക്കുന്ന മലയാളിയുടെ തനതുസ്വഭാവം അവരുടെ ജീവിതത്തിലേയ്ക്കും ഇറങ്ങിച്ചെന്നു. ആ അവസ്ഥയില്‍ മഞ്ജുവിന്റെ തിരിച്ചുവരവ് പ്രേക്ഷകരുടെ കൂടെ ആവശ്യമായിരുന്നു. കല്യാണ്‍ ജുവലറിയുടെ പുതിയ പരസ്യത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്ന വാര്‍ത്ത ഒട്ടൊരു സാഡിസത്തോടെയാണ്, മലയാളി കേട്ടതെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പരസ്യം ഇറങ്ങിയ ദിവസത്തെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സുകളൊക്കെ ആ പരസ്യത്തിനെതിരായിരുന്നു. മഞ്ജുവില്‍നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന മട്ട്. അതിനുമപ്പുറം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാചകങ്ങള്‍ . ഇതിലും ഭേദം പരോപകാരം ചെയ്യുന്ന ദിലീപിന്റെ കല്യാണ്‍ ജുവലറി
പരസ്യമാണെന്ന് ഉയര്‍ന്നും മറഞ്ഞും കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ . ഇവിടെ ആര്‍ക്കാണ്, തെറ്റു പറ്റിയത്?
ആവശ്യമില്ലാഞ്ഞിട്ടും സ്വന്തം മടങ്ങി വരവിനെ ഇത്ര കണ്ട് ആഘോഷിച്ച മഞ്ജുവിനോ?
മലയാളിയുടെ സാഡിസ്റ്റ് സ്വഭാവം എന്തേ അവരെപോലെ ഒരു സ്ത്രീ തിരിച്ചറിയാതെ പോയി?
മഞ്ജുവിന്റെ മടങ്ങി വരവ്, വെറുമൊരു പരസ്യത്തിനുവേണ്ടി മാത്രമുള്ളതല്ലെന്ന് അനുമാനിക്കാം. അഭിനയപ്രാധാന്യമുള്ള ഒരു വേഷത്തില്‍ അവരെ നാമൊക്കെ ഇപ്പോഴും പ്രതീക്ഷിക്കുകയും ചെയ്യുന്നു. മലയാളത്തില്‍ ആ നായികാ വസന്തം വീണ്ടും വരട്ടെ. അടിഞ്ഞുകൂടി കിടക്കുന്ന നായക ധാര്‍ഷ്ട്യത്തെ തച്ചുടയ്ക്കാന്‍ അതാവശ്യവുമാണ്. പക്ഷേ പണ്ട് സ്വരം നന്നായിരുന്നപ്പോള്‍ പാട്ടുനിര്‍ത്തിയ ആര്‍ജ്ജവത്തെ മറക്കാതിരുന്നാല്‍ മലയാളിയുടെ ഇതിലും ക്രൂരമായ മറ്റൊരു മുഖം കാണാതെയിരിക്കാം. ശോഭനയും മറ്റും ചെയ്യുന്നതുപോലെ അഭിനയപ്രാധാന്യമുള്ള നല്ല സിനിമകള്‍ക്കുവേണ്ടി കാത്തിരിക്കാം. ഒരുകാലത്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പഴയ വികൃതിക്കുട്ടി, നദിയാമൊയ്തു തിരിച്ചു വന്നു, ഇത്ര വലിയ വാര്‍ത്ത ആയിരുന്നില്ലെങ്കിലും അതൊരു തുടക്കമയിരുന്നു, 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി', നായികാപ്രാധാന്യമുള്ള വേഷം. പക്ഷേ മലയാളത്തിലേയ്ക്ക് ചുവടുവച്ചപ്പോള്‍ രണ്ടാം വരവ് പതറിപ്പോയി. മമ്മൂട്ടിയുടെ ഒപ്പമുള്ള ഡബിള്‍സും ന്യൂ ജനറേഷന്‍ പിള്ളേര്‍ക്കൊപ്പമുള്ള സെവന്‍സും അത്ര വിജയമായില്ല, മാത്രമല്ല ഡബിള്‍സിലെ വേഷം അത്ര ഉഷാറുമായില്ല. ഇതൊരുപക്ഷേ ഒരു മുന്‍കാലനായികയുടെ മാത്രം ദുര്യോഗമായിരിക്കം.
നായകന്റെ എന്നും മധുരപ്പതിനാറിലിരിക്കുന്ന മുഖവും നായികയുടെ പ്രായത്തിനൊത്ത മാറ്റമുള്ള മുഖവും വ്യത്യാസമുണ്ട്. വിവാഹത്തിനു ശേഷമുള്ള തിരിച്ചു വരവിലുണ്ടായ ദു:ഖപൂര്‍ണമായ അനുഭവം നായികയായിരുന്ന നവ്യ നായര്‍ പറഞ്ഞത് മറക്കുന്നില്ല. അന്‍പതു വയസ്സിനു മുകളിലുള്ള നായകന്‍മാര്‍ക്കാണെങ്കിലും പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ നായികമാരാകുമ്പോള്‍ അവിടെ നായകപ്രാധാന്യമുള്ള ഒരു സിനിമയ്ക്കു തന്നെയാകും പ്രാധാന്യം. ഇങ്ങനെയൊക്കെയുള്ള ഒരു ലോകത്തേയ്ക്കാണ്, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും മഞ്ജുവാരിയര്‍ കടന്നു വരുന്നത്. അവരുടെ സ്വകാര്യ ജീവിതം സ്വകാര്യതയായി തന്നെ ഇരിക്കട്ടെ. പക്ഷേ അഭിനയ ജീവിതത്തിന്റെ ഏടുകള്‍ തുറന്നു കിടക്കുന്നു ഇനിയും. ഇത്ര വലിയ പരസ്യത്തിന്റെ അകമ്പടിയില്ലാതെ തന്നെ പ്രതിഭ തെളിയിക്കാന്‍ ശേഷിയുള്ളവരാണവര്‍. . പ്രശംസകരുടെ മായാലോകത്തുനിന്ന് വിടുതല്‍നേടി കഴിവു തെളിയിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കു ലഭിക്കട്ടെ. അതിരറ്റ പ്രശംസ നശിപ്പിക്കുന്നത് ഒരുവന്റെ കഴിവിനെയാണെന്ന സ്വയംബോധം നശിക്കാതെ നല്ലനല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇനിയും മലയാളിയുടെ മനസ്സുകവരാന്‍ മഞ്ജുവിനാകട്ടെ. അല്ലാതെ കല്യാണ്‍ ജുവലറിയുടെ പരസ്യംപോലെ സ്വയം പൊങ്ങുന്ന പരസ്യമുഹൂര്‍ത്തങ്ങള്‍ ഉപേക്ഷിക്കാതെ സിനിമാ ലോകത്ത് തുടര്‍ന്നാല്‍ ഇന്ന് ഉയര്‍ത്തിക്കൊണ്ടു നടക്കുന്ന ഈ മലയാളി തന്നെ അതേ പോലെ താഴെയിടും. അതൊരു മാനുഷ സ്വഭാവമാണ്.
മഞ്ജുവിന്, ആശംസകള്‍
{[['']]}

ന്യൂ ജനറേഷന്‍ വിപ്ലവം

ന്യൂ ജനറേഷന്‍ വിപ്ലവം

 ന്യൂ ജനറേഷന്‍ വിപ്ലവം

View Comments
mangalam malayalam online newspaper
ന്യൂജനറേഷന്‍ എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പരിഹാസച്ചുവ മാധ്യമങ്ങള്‍ പലപ്പോഴും എടുത്തുകാണിക്കുമ്പോള്‍ എന്തോ ഒരു സങ്കടം തോന്നും. കാലങ്ങളായി ഇവിടെ ഉണ്ടായിരുന്നതാണെങ്കിലും ന്യൂ ജനറേഷനില്‍പ്പെട്ടതാണ് ആ വാക്ക് എന്നതാവാം കാരണം. ന്യൂ ജനറേഷന്‍ എന്ന പദം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സിനിമാ ഫീല്‍ഡിലാണ്, പുതിയ ട്രെന്‍ഡുകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തനായി ഒരു സഹൃദയന്റെ ബോധത്തില്‍നിന്ന് ഉതിര്‍ന്ന ഇടിവെട്ട് പ്രയോഗം. ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് വാതില്‍ തുറന്നുവന്നെന്നു വിശ്വസിക്കുന്ന ന്യൂ ജനറേഷന്‍ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ ഒരു സിനിമാ സംസ്‌കാരമാണോ?
മലയാളിയുടെ കപടസദാചാര ബോധങ്ങളിലേയ്ക്ക് കണ്ണുതുറന്നിരിക്കുന്ന ഓരോ സിനിമാരചയിതാവിനും പറയാനുണ്ടാവുക, അത്തരം കഥകള്‍ തന്നെയാകും. അതില്‍ അശ്ലീലമുണ്ടാകാം, അസാധാരണ പ്രണയങ്ങളുണ്ടാകാം, തെറിവിളികളുണ്ടാകം, മനുഷ്യനെ ചുറ്റിപറ്റിയുള്ള എന്തുമുണ്ടാകാം. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കലയാണെങ്കിലും സാഹിത്യമാണെങ്കിലും കാലഘട്ടത്തിന്റെ കയ്യൊപ്പ് അതില്‍ പതിഞ്ഞിരിക്കും.
സാഹിത്യക്ലാസ്സില്‍വച്ച് വിവര്‍ത്തന ഭാഷയുടെ അതിരുകളേയും അരികുകളുടെ മൂര്‍ച്ചയേയും കുറിച്ച് പഠിപ്പിക്കുമ്പോളാണ്, ഒ വി വിജയന്റെ 'ധര്‍മ്മപുരാണം' ഇടയില്‍വന്നുപെട്ടത്.
ആ ദേവസ്പര്‍ശത്തിന്റെ അറിവ് നല്‍കിയ ആനന്ദത്തില്‍ സസ്യവും മൃഗവും കാത്തിരുന്നെങ്കിലും ധര്‍മ്മപുരിയുടെ ഭരണാധികാരിയായ പ്രജാപതിയെ നക്ഷത്രങ്ങളുടെ ഈ സൂചന അസ്വസ്ഥനാക്കി.ഭയം അയാളുടെ കുടലുകളെ ഞെരിച്ചതോടെ 'പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി'. (ധര്‍മ്മപുരാണം)
പൊതുവേ പറച്ചിലിലും കേള്‍വിയിലും അസ്വസ്ഥത ഉളവാക്കുന്ന ചില പദപ്രയോഗങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും വിവര്‍ത്തനത്തില്‍ അനുരൂപമായ വാക്കിന്, ബുദ്ധിമുട്ടും. ഒ. വി വിജയനെക്കുറിച്ച് സാഹിത്യത്തില്‍ രണ്ടു വാക്കില്ല, പക്ഷേ ധര്‍മ്മപുരാണം എന്ന ന്യൂജനറേഷന്‍ നോവലിനെ വായനക്കാര്‍ എങ്ങനെയാണു കണ്ടത്? കല കലയും സാഹിത്യം സാഹിത്യവുമായി മാത്രമായിരുന്നാല്‍ എങ്ങനെ ഇതിനെ ജീവിതവുമായി ബന്ധിപ്പിക്കും. ദൈനംദിനജീവിതത്തിന്റെ പരിചിത ഗന്ധങ്ങളില്ലാതെ ഇവിടെ ഒരിക്കലും നല്ല സാഹിത്യവും സിനിമയും ഉണ്ടായിട്ടില്ല.
കക്കൂസ് ഫലിതങ്ങളും നിലവിട്ട ലൈംഗികതയും ഇന്നത്തെ സിനിമകളുടെ ട്രെന്‍ഡ് ആയി മാറുന്നു, അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകന്റെ മനസ്സറിഞ്ഞ് അത്തരം സിനിമകളൊരുക്കുന്നവരെ എന്തിന് അപഹസിക്കണം? ലൈംഗികമായ അരാജകത്വം അതിന്റെ എല്ലാ തീവ്രതകളോടെയും ഇവിടെ എന്നുമുണ്ടായിരുന്നു, പക്ഷേ കാലം മാറിയതനുസരിച്ച് അവയ്ക്ക് ചില വേഷപ്പകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഐ ഫോണും യൂട്യൂബും ഹിറ്റാകുന്നത് പോണ്‍ വീഡിയോയുമുള്ളതുകൊണ്ടുതന്നെയാണ്. അടുത്ത കൂട്ടുകാരിയുടെ അല്ലെങ്കില്‍ സ്വന്തം അമ്മയുടെവരെ ക്ലിപ്പിങ്ങ്‌സ് കാണാനുള്ള മാനസിക നിലവാരം 'ആര്‍ജ്ജിച്ചെടുത്ത' നമ്മുടെ സദാചാരവിദ്വാന്‍മാര്‍തന്നെ ഇതൊക്കെ കാട്ടുന്ന സിനിമകളെ പരിഹസിക്കുന്നതു കാണുമ്പോള്‍ എന്താ തോന്നുക!!!
കാലഘട്ടത്തിന്റെ വക്താക്കളാണ്, ഓരോ സിനിമകളും, ഓരോ സംവിധായകരും, ഒരോ എഴുത്തുകാരും. അങ്ങനെ അല്ലാതാകാന്‍ അവര്‍ക്ക് കഴിയില്ല, കാരണം തങ്ങളുടെ സര്‍ഗ്ഗസൃഷ്ടി മറ്റുള്ളവരാല്‍ വായിക്കപ്പെടണമെന്നും അഭിപ്രായം സ്വരൂപിക്കണമെന്നും ഉള്ള തീവ്രമായ അഭിലാഷം ഇവര്‍ക്കോരോരുത്തര്‍ക്കുമുണ്ട്. ഇത് എന്നത്തേയും മനശാസ്ത്രമാണ്. ജീവിതത്തിലെ അസാമാന്യമായ ഒരു സംഭവത്തെ ധീരമായി പറഞ്ഞുവച്ചരിക്കുന്നത് കാണാം 'പി പദ്മരാജന്റെ 'നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ ' എന്ന സിനിമയില്‍ .
നായികമാര്‍ റേപ്പ് ചെയ്യപ്പെടുക എന്നത് മലയാള സിനിമയില്‍ സാധാരണ നടപ്പുള്ള കാര്യമല്ല, ഒരുപക്ഷേ പെട്ടുപോയാലും വില്ലനെ ഇടിച്ചിട്ട് പ്രിയ നായികയെ രക്ഷപ്പെടുത്താന്‍ വീരനായകനുണ്ടാകും. പദ്മരാജന്റെ നായകന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും അവളെ ജീവിക്കാന്‍ ഒപ്പംകൊണ്ടു പോകുന്നു. സോളമന്‍ എന്ന ഈ കഥാപാത്രം ഒരു ന്യൂജനറേഷന്‍ കഥാപാത്രമായിരുന്നില്ലേ? അസാമാന്യമായ ഈ പൊളിച്ചെഴുത്തിലൂടെ അന്നത്തെ സദാചാരവാദികളുടെ മനസ്സിലും പദ്മരാജന്‍ നിറച്ചു വച്ചത് ഈ ന്യൂജനറേഷന്‍ വിപ്ലവമല്ലേ?
'എന്റെ കഥ'യിലൂടെ ഒരു പെണ്ണിന്റെ മോഹങ്ങളും പ്രണയവും കാമനകളും മാധവിക്കുട്ടി തുറന്നെഴുതിയപ്പോഴും അതൊരു ന്യൂജനറേഷന്‍ വര്‍ക്കായിരുന്നു. രസകരമായൊരു കാര്യം ഓര്‍മ്മ വരുന്നു, ഒരിക്കലൊരു കഥയെഴുതി പ്രസിദ്ധീകരണത്തിനായി അയച്ചു കൊടുത്തത്, പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞശേഷം പത്രാധിപരുടെ അഭിപ്രായം ഇങ്ങനെ,
'പ്രണയമൊക്കെ കാലഹരണപ്പെട്ടു, കുറച്ച് ലൈംഗികതയും, അരാജകത്വവുമൊക്കെ ഉള്‍ക്കൊള്ളിച്ച് ഒരു കഥയെഴുതൂ, ഇതിലും ക്ലിക്കാകും', അതു സത്യമായിരിക്കാം, വായനക്കാരുടെ രുചിഭേദങ്ങള്‍ പത്രാധിപര്‍ക്ക് അറിയാതെ വരില്ലല്ലോ.
മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ കാലമെന്നു വിളിക്കപ്പെടുന്ന ഒരന്തരീക്ഷം ഉണ്ടായതില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണ്. അദ്ദേഹത്തിന്റെ 'കൃഷ്ണനും രാധയ്ക്കും' ശേഷം മലയാള സിനിമയുടെ തലവര തന്നെയാണു മാറിയത്. പിന്നാലെയെത്തിയ 22 ഫീമെയില്‍ കോട്ടയവും, ചാപ്പാക്കുരിശും മാറ്റത്തിന്റെ മണിമുഴക്കി. ലിപ് ലോക്ക് കിസ്സിങ്ങ് സീനുകള്‍ ഇവിടെ ആര്‍ക്കും ഒരു വിഷയമല്ലാതായി, അല്ലെങ്കിലും ഒരു ക്ലിക്കകലെ അത്തരം നിരവധി സീനുകള്‍ ഉള്ള ഈ കാലത്ത് ഒരു ചുംബനസീന്‍ വിവാദമാകേണ്ട കാര്യമില്ല. പ്രേക്ഷകനെ പാടേ ഇളക്കി മറിച്ച റിയാലിറ്റി ഷോ 'മലയാളി ഹൌസ്' അവസാനിച്ചിട്ടും ഇപ്പോഴും
ആ ഷോ ഉയര്‍ത്തിയ തരംഗം അവസാനിച്ചിട്ടില്ല. സ്വന്തം മുഖം കണ്ണാടിയില്‍ കണ്ടാലും നമ്മള്‍ മലയാളികള്‍ക്ക് അതംഗീകരിക്കാന്‍ പ്രയാസമാണ്. നല്ലൊരു ശതമാനം ഇതൊക്കെ കണ്ട് ആസ്വദിക്കുമ്പോള്‍, കണ്ണുരുട്ടി ഇറങ്ങുന്ന സദാചാര പോലീസിനെ വെറുതേ വിട്ടേക്കുക. ലോകം മാറിയതനുസരിച്ച് മാറാനാവാത്ത ചില ജീവിതങ്ങളെന്ന പരിഗണന അവര്‍ക്കു നല്‍കാം.
ന്യൂജനറേഷന്‍ ഇവിടെ എന്നുമുണ്ടാകും. മാറുന്ന കാലത്തിന്റെ മനസ്സിനെ കയ്യിലെടുത്തു പിടിച്ച് എഴുത്തുകളും സിനിമകളും ഇനിയും പിറക്കട്ടെ. അത് കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. എന്തായാലും 'ന്യൂജനറേഷന്‍' എന്ന ഇടിവെട്ടു പേര്, ഇരിക്കട്ടെ, ഒന്നുമല്ലെങ്കിലും അതിന്റെ എങ്കിലും പേറ്റെന്റ്, നമ്മള്‍ക്കല്ലേ

{[['']]}

Ival Yamuna 30 9 2013 full epi Mazhavil Manorama TV Serial


{[['']]}

Comedy Festival 2 Team Grand Masters 30 9 2013 Mazhavil Manorama


{[['']]}

മദ്യപാനം ചോദ്യം ചെയ്‌ത ചെറുമകന്റെ കൈതല്ലിയൊടിച്ചു: അപ്പൂപ്പന്‍ ഒളിവില്‍

mangalam malayalam online newspaper

മദ്യപാനം ചോദ്യം ചെയ്‌ത ചെറുമകന്റെ കൈതല്ലിയൊടിച്ചു: അപ്പൂപ്പന്‍ ഒളിവില്‍

mangalam malayalam online newspaper
പാലോട്‌: സുഹൃത്തുക്കളോടൊപ്പം വീട്ടിനുള്ളിലിരുന്ന്‌ മദ്യപിച്ച്‌ ബഹളം വച്ചത്‌ ചോദ്യം ചെയ്‌ത പതിനാലുകാരനെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ്‌ വലതുകൈ അടിച്ചൊടിച്ചു. ഇടിഞ്ഞാര്‍ മൈലാടുംകുന്ന്‌ കോളനി വിട്ടിക്കാവ്‌ തടത്തരികത്തുവീട്ടില്‍ സന്ദീപി(14)നെയാണ്‌ മര്‍ദ്ദിച്ചവശനാക്കി കൈ അടിച്ചൊടിച്ചത്‌. ശനിയാഴ്‌ച ഉച്ചയോടെ ഇടിഞ്ഞാറിലെ കയറ്റിറക്കു തൊഴിലാളിയായ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ്‌ രാജേന്ദ്രന്‍ സുഹൃത്തുക്കളേയും കൂട്ടി വീട്ടിലെത്തി മദ്യപിച്ച്‌ ബഹളംവച്ചു.
ഇതുകണ്ട്‌ സഹികെട്ട സന്ദീപ്‌ ചോദ്യം ചെയ്യുകയും മദ്യപാനം തടയാന്‍ ശ്രമിക്കുകയും ചെയ്‌തു. മദ്യ ലഹരിയിലായിരുന്ന രാജേന്ദ്രന്‍ വയറ്റില്‍ ചവിട്ടി തള്ളിയിട്ടശേഷം തടിക്കഷണം കൊണ്ട്‌ ശരീരമാസകലം അടിച്ചു. ഇതിനിടെ അടിയേറ്റ്‌ വലതുകൈയും ഒടിഞ്ഞു. സന്ദീപിന്റെ നിലവിളികെട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ അടിയില്‍ നിന്നും രക്ഷപ്പെടുത്തി പാലോട്‌ ഗവ.ആശുപത്രിലെത്തിച്ചത്‌. അവിടെ നിന്നും നെടുമങ്ങാട്‌ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ കാണി എച്ച്‌.എസില്‍ ആറാം ക്ലാസുവരെ പഠിച്ച സന്ദീപിന്‌ തുടര്‍ന്ന്‌ പഠിക്കാന്‍ കഴിയാതെ പഠനം നിര്‍ത്തി.
പിതാവ്‌ നേരത്തെ ഉപേക്ഷിച്ചു പോയി. മാതാവ്‌ മിനി കൊട്ടാരക്കരയിലാണ്‌ ജോലി ചെയ്യുന്നത്‌. അമ്മൂമ്മയായ വസന്തയോടൊപ്പമാണ്‌ സന്ദീപ്‌ താമസിച്ചു വരുന്നത്‌. രാജേന്ദ്രന്‍ നേരത്തെ നിരവധി പ്രാവശ്യം മദ്യപിച്ചെത്തി സന്ദീപിനെ ഭീകരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി ദേഹത്ത്‌ പൊള്ളിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ പാലോട്‌ പോലീസ്‌ കേസെടുത്ത്‌ എസ്‌.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണ്‌.
-  
{[['']]}

Bharthakkanmarude Sradhakku Grandfinale asianet tv

Thumbnail

{[['']]}

Pattu Saree 30 9 2013 TV Serial


{[['']]}

Amala 30 9 2013 full Mazhavil Manorama TV Serial


{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger