Movie :
Recent Movies

kerala home tv show and news

Junior Indian Voice Mazhavil Manorama


{[['']]}

Super Kids, 30 09 2013,


{[['']]}

Amala 1 10 2013 full Mazhavil Manorama TV Serial


{[['']]}

ഇരുപതിലധികം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍

ഇരുപതിലധികം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍  

mangalam malayalam online newspaper
പേരാമ്പ്ര(കോഴിക്കോട്‌): ഇരുപതിലേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍.
കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനും സി.പി.എം. അധ്യാപകസംഘടനയായ കെ.എസ്‌.ടി.എയുടെ പ്രവര്‍ത്തകനുമായ ആവള മലയില്‍ ജമാലുദ്ദീ(42)നെയാണ്‌ പേരാമ്പ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജമാലുദ്ദീനെ കോഴിക്കോട്‌ ഡി.ഡി.ഇ. സസ്‌പെന്‍ഡ്‌ ചെയ്‌തു.
പേരാമ്പ്രയിലെ പ്രമുഖ സി.പി.എം. നേതാവിന്റെ സഹോദരനാണ്‌ ഇയാള്‍. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങാന്‍ ശ്രമിച്ച ജമാലുദ്ദീനെ ഇന്നലെ രാവിലെ ആറുമണിയോടെ പേരാമ്പ്ര ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു ജില്ലാ ജയിലേക്കു മാറ്റി.
സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനികളാണു പീഡനത്തിനിരയായത്‌. തുടര്‍ച്ചയായി പീഡനത്തിനിരയായ കുട്ടി സ്‌കൂള്‍ ജാഗ്രതാസമിതി കണ്‍വീനറായ അധ്യാപികയെ കരഞ്ഞുകൊണ്ടു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ മറ്റു വിദ്യാര്‍ഥിനികള്‍ക്കു നേരെയുണ്ടായ അതിക്രമവും പുറത്തറിഞ്ഞു. പ്രധാനാധ്യാപകനെ വിവരം അറിയിച്ചു ജമാലുദ്ദീനോടു കാര്യങ്ങള്‍ തിരക്കിയെങ്കിലും തനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറി.
അധ്യാപകനെ അറസ്‌റ്റ്‌ ചെയ്ായത്തതില്‍ പ്രതിഷേധിച്ച്‌ സ്‌കൂള്‍ പി.ടി.എയും ജാഗ്രതാ സമിതിയും ബി.ജെ.പി, യൂത്ത്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. രക്ഷിതാക്കള്‍ ഇന്നലെ പ്രധാനാധ്യാപകനെ തടഞ്ഞുവയ്‌ക്കുക കൂടി ചെയ്‌തതോടെ സ്‌കൂള്‍ പരിസരത്ത്‌ സംഘര്‍ഷാവസ്‌ഥയായി. പോലീസ്‌ സംഭവസ്‌ഥലത്തെത്തി രക്ഷിതാക്കളെ ലാത്തിവീശി പിരിച്ചുവിടുകയായിരുന്നു. സംഭവം പ്രധാനാധ്യാപകനും പി.ടി.എ. പ്രസിഡന്റും നേരത്തെ അറിഞ്ഞിട്ടും മൂടിവച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
{[['']]}

8 Year Old Boy Marries 61 Year Old Woman; vedio

8 Year Old Boy Marries 61 Year Old Woman

{[['']]}

ഫായിസിന്റെ സ്വര്‍ണക്കടത്തിന്‌ മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യസുധാകറും

ഫായിസിന്റെ സ്വര്‍ണക്കടത്തിന്‌ മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യസുധാകറും

mangalam malayalam online newspaper
കോട്ടയം: മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യ സുധാകറിനെയും ഒരു മലയാളി നടി ഉള്‍പ്പടെയുള്ള മോഡലുകളെയും ഉപയോഗിച്ചു ഫായിസ്‌ സ്വര്‍ണം കടത്തിയതായി സൂചന. ശ്രവ്യ അടക്കമുള്ള മോഡലുകളുമായി ഫായിസ്‌ നിരവധി യാത്രകള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചു.
വിമാനത്താവളങ്ങളിലെ പരിശോധന ലഘൂകരിക്കാന്‍ മോഡലുകളുടെയും ചലച്ചിത്ര താരങ്ങളുടെയും പ്രശസ്‌തി ഉപയോഗിക്കുകയായിരുന്നു. ഫായിസ്‌ അറസ്‌റ്റിലാകുന്നതിനു മുമ്പും ശ്രവ്യയെ വിളിച്ചതായി ഫോണ്‍വിളിപ്പട്ടികയില്‍നിന്നു വ്യക്‌തമായിട്ടുണ്ട്‌. മോഡലുകള്‍ക്കൊപ്പം ധാരാളം യാത്രചെയ്യുകയും അവര്‍ക്കു സഞ്ചരിക്കാന്‍ ആഡംബരവാഹനങ്ങള്‍ വിട്ടുകൊടുക്കുകയും സല്‍കാരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതു ഫായിസിന്റെ പതിവായിരുന്നു. ഉന്നതരെ ഒപ്പം നിര്‍ത്താന്‍ ഇവരെ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്‌.
ശ്രവ്യയുമായി ഫായിസിനു അടുത്ത ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ ക്ലബുകളിലെ സ്‌ഥിരം സന്ദര്‍ശകരായിരുന്നു ഇരുവരും. ശ്രവ്യ ബംഗളുരുവില്‍ എത്തുമ്പോഴെല്ലാം സഞ്ചരിച്ചിരുന്നത്‌ ഫായിസിന്റെ ബി.എം.ഡബ്ല്യൂ കാറിലായിരുന്നു. കഴിഞ്ഞ പതിനൊന്നിനു ശ്രവ്യയുടെ പിറന്നാളിനു ഫായിസ്‌ ബംഗളുരുവില്‍ സല്‍ക്കാരമൊരുക്കി.
അന്വേഷണം ആരംഭിച്ചതോടെ ശ്രവ്യ ഫോണ്‍ നമ്പരുകള്‍ മാറിയിട്ടുണ്ട്‌. ഫായിസിന്റെ ആഢംബരവാഹനങ്ങളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ശ്രവ്യ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, അന്വേഷണം ശക്‌തമായതോടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ തന്നെ അവര്‍ നീക്കി. ശ്രവ്യയും അറിയപ്പെടുന്ന മോഡലുകളും ഫായിസിന്റെ ചെലവില്‍ നിരവധി യാത്രകളാണു നടത്തിയത്‌. ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശ്രവ്യയെ ചോദ്യംചെയ്യാനും നീക്കമുണ്ട്‌.
നിരവധി മലയാളി നടികളുമായി ഫായിസിനു ബന്ധമുണ്ടെങ്കിലും ഒരു നടിയുമായി നാലു തവണയാണു വിദേശയാത്ര നടത്തിയത്‌. ഫായിസ്‌ നല്‍കിയ വിമാന ടിക്കറ്റുകള്‍ ഉപയോഗിച്ചും ഈ നടി യാത്രചെയ്‌തതായി വിവരമുണ്ട്‌. ഫായിസ്‌ ഒപ്പമില്ലാതെയായിരുന്നു ഈ യാത്രകള്‍. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചലചിത്രരംഗത്തെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫായിസ്‌ ഗള്‍ഫ്‌ ഷോകള്‍ക്കെത്തുന്ന താരങ്ങളില്‍ ചിലരെ ഉപയോഗിച്ചു സ്വര്‍ണക്കടത്തു നടത്തി എന്ന സംശയവും ശക്‌തമാണ്‌.
{[['']]}

ഭാര്യ ലെസ്‌ബിയന്‍, ഭര്‍ത്താവ്‌ ട്രാന്‍സ്‌ജെന്‍ഡര്‍!

ഭാര്യ ലെസ്‌ബിയന്‍, ഭര്‍ത്താവ്‌ ട്രാന്‍സ്‌ജെന്‍ഡര്‍!

കാലിഫോര്‍ണിയക്കാരിയായ കാത്തി തന്റെ ഭര്‍ത്താവിനുമുന്നില്‍ വളരെ സങ്കോചത്തോടെയാണ്‌ ഒരു കുറ്റസമ്മതം നടത്തിയത്‌-താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന്‌! എന്നാല്‍, ഭര്‍ത്താവ്‌ ഡേവിഡ്‌ ഒരു സ്‌ത്രീയായി മാറി അവരെ ശരിക്കും ഞെട്ടിച്ചു! വിവാഹം കഴിഞ്ഞ്‌ 20 വര്‍ഷത്തിനു ശേഷമായിരുന്നു ഇവരുടെ ഏറ്റുപറച്ചിലും ലിംഗമാറ്റവും എന്നതാണ്‌ ഏറ്റവും വിചിത്രമായ സംഗതി.
തനിക്ക്‌ പുരുഷന്‍മാരോടാണ്‌ ആകര്‍ഷണമെന്ന്‌ നാല്‌ വര്‍ഷം മുന്‍പാണ്‌ ഡേവിഡ്‌ തിരിച്ചറിഞ്ഞത്‌. ഇക്കാര്യം ഭാര്യയോട്‌ എങ്ങനെ പറയുമെന്ന്‌ ആലോചിച്ച്‌ വിഷമിക്കുമ്പോഴാണ്‌ അവര്‍ തന്നെ കുമ്പസാരവുമായി മുന്നോട്ടു വന്നത്‌. തനിക്ക്‌ സ്‌ത്രീകളെ ഡേറ്റു ചെയ്യാനാണ്‌ ഇഷ്‌ടമെന്ന്‌ കാത്തി പറഞ്ഞപ്പോള്‍ താനും ഒരു സ്വവര്‍ഗാനുരാഗിയാണെന്ന്‌ മറുപടി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞവര്‍ഷമാണ്‌ താന്‍ സ്വവര്‍ഗാനുരാഗിയല്ല, ഒരു സ്‌ത്രീയാണെന്ന്‌ ഡേവിഡിന്‌ തോന്നിയത്‌. അങ്ങനെ പതുക്കെ ഡേവിഡ്‌ ഡാനിയല്ലേ എന്ന സ്‌ത്രീയായി രൂപാന്തരം പ്രാപിക്കുകയും ചെയ്‌തു. എന്നാല്‍, കഴിഞ്ഞ 50 വര്‍ഷക്കാലത്തെ പോലെ താന്‍ മറ്റൊരാളായി ഭാവിക്കുകയല്ല, താന്‍ യഥാര്‍ഥത്തില്‍ ഒരു സ്‌ത്രീയാണെന്നാണ്‌ ഡാനിയല്ലേ പറയുന്നത്‌!
കാത്തിയും ഡേവിഡും വെവ്വേറെയാണ്‌ താമസിക്കുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല.
-  
{[['']]}

Oru Penninte Kadha 1 10 2013 Part 3 Mazhavil Manorama TV Serial


{[['']]}

Kutty Pattalam surya tv


{[['']]}

Pattu Saree 1 10 2013 full Mazhavil Manorama TV Serial

{[['']]}

വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെ്ന്ന ആവശ്യം

വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെ്ന്ന ആവശ്യം പൊളിറ്റ് ബ്യൂറോ കമ്മീഷന് മുന്നിലും ആവര്‍ത്തിച്ച് സി.പിഐ(എം) സംസ്ഥാന കമ്മിറ്റി.കമ്മീഷന്‍ മുന്‍പാകെ അഭിപ്രായം പറഞ്ഞ 59 പേരില്‍ 51 പേരും വി.എസിനെതിരായ നിലപാടെടുത്തപ്പോള്‍ 8 പേര്‍ അദ്ദേഹത്തോടൊപ്പം നിന്നു. വി.എസ് സ്വന്തം നിലപാടുമാത്രമാണ് ശരിയെന്ന് സ്ഥാപിക്കാനാണ് ഔദ്യോഗിക പക്ഷം ശ്രമിച്ചത്.എന്നാല്‍ വി.എസിനെ പ്രകോപിപ്പിക്കുന്ന സംസ്ഥാന നേതൃത്വമാണ് തിരുത്തേണ്ടെതെന്നായിരുന്നു വി.എസ് അനുകൂലികളുടെ നിലപാട്.കമ്മീഷന്റെ സംസ്ഥാനത്തെ നടപടികള്‍ പൂര്‍ത്തിയായെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പിബി അംഗം എസ്.രാമചന്ദ്രന്‍പിളള അറിയിച്ചു.
{[['']]}

ഭാര്യയെവഞ്ചിച്ചു, മാപ്പു ലഭിക്കാന്‍ 10,000 ലൈക്ക്‌ വേണം!

ഭാര്യയെവഞ്ചിച്ചു, മാപ്പു ലഭിക്കാന്‍ 10,000 ലൈക്ക്‌ വേണം!

ഫേസ്‌ബുക്കിന്റെ ഒരു പവറേ. സൗഹൃദം പങ്കുവയ്‌ക്കാനും മറ്റുളളവര്‍ അംഗീകരിച്ചാലുമില്ലെങ്കിലും സ്വന്തം അഭിപ്രായം വച്ചു താങ്ങാനും ചിത്രങ്ങളും വീഡിയോയും മറ്റും ഷെയറുചെയ്യാനും മാത്രമാണോ ഈ സൈറ്റ്‌. അല്ലെന്ന്‌ ഇവാന്‍ ലൂയിസും ഭാര്യ സോന്യാ ഗോറും തെളിയിക്കുന്നു.ഇവാനും സോന്യയും വിവാഹിതരായത്‌ 2010 ല്‍ ആണ്‌. എന്നാല്‍, ഇവാന്റെ പരസ്‌ത്രീ ബന്ധം കാരണം 10 മാസത്തിനു ശേഷം സോന്യ പിണങ്ങിപ്പിരിഞ്ഞു. ഇവാന്‍ കുറച്ചുകാലം കൂടി തന്റെ ചുറ്റിക്കളിയുമായി നടന്നു. എന്നാല്‍, പിന്നീട്‌'നല്ലകുട്ടി'യാവണമെന്ന ആശ ഇവാനില്‍ രൂഢമൂലമായി. തന്റെ തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ്‌ സോന്യയെ അനുനയിപ്പിക്കാന്‍ ശ്രമവും ആരംഭിച്ചു. എന്നാല്‍, പറ്റാവുന്ന എല്ലാകാര്യവും ചെയ്‌തിട്ടും അവര്‍ തിരിഞ്ഞുനോക്കിയില്ല!ഇനി ഫേസ്‌ബുക്കിലൂടെ പരസ്യമായി കുറ്റസമ്മതം നടത്തി ഭാര്യയെ സ്വന്തമാക്കാനാണ്‌ ഇവാന്റെ ശ്രമം. 'ഞാന്‍ എന്റെ ഭാര്യയെ വഞ്ചിച്ചു' എന്നും തന്റെ രഹസ്യക്കാരി വൃത്തികെട്ടവളായിരുന്നുവെന്നും എഴുതിയ കടലാസും പിടിച്ചു നില്‍ക്കുന്ന തന്റെ ഫോട്ടോ ഇവാന്‍ ഫേസ്‌ബുക്കിലിട്ടു. പോസ്‌റ്റിന്‌ 10,000 ലൈക്ക്‌ ലഭിച്ചാല്‍ മാത്രമേ സോന്യ തന്നെ സ്വീകരിക്കുകയുളളൂ എന്നാണ്‌ ഇവാന്‍ പറയുന്നത്‌!എന്തായാലും ഇവാന്റെ അപേക്ഷ അനുഭാവത്തോടെയാണ്‌ ഫേസ്‌ബുക്ക്‌ സമൂഹം കാണുന്നത്‌. എന്നാല്‍, വിമര്‍ശനവും കുറവല്ല. തുറന്നു പറയാനുളള ചങ്കൂറ്റം കാട്ടിയതിന്‌ ചിലര്‍ ഇവാനെ അഭിനന്ദിക്കുമ്പോള്‍ രഹസ്യക്കാരി വൃത്തികെട്ടവളാണെന്ന്‌ ഇപ്പോഴാണോ അറിഞ്ഞതെന്ന്‌ മറ്റുചിലര്‍ വിമര്‍ശിക്കുന്നു.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger