Movie :
Recent Movies

kerala home tv show and news

Comedy Festival 2 Team Royal Challengers 2 10 2013 Mazhavil Manorama

{[['']]}

Comedy Festival 2 Team Trivandrum Stars 2 10 2013 Mazhavil Manorama

{[['']]}

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

15 കാരിയെ തടവിലിട്ടു, മര്‍ദിച്ചു, കുത്തി, നായകടിയേല്‍പ്പിച്ചു!

mangalam malayalam online newspaper
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ഒരു വീട്ടുജോലിക്കാരിയെ ഒരു വര്‍ഷത്തോളം തടവിലിട്ട്‌ മനുഷ്യത്വരഹിതമായ പീഡനത്തിനിരയാക്കിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്‌കുഞ്‌ജില്‍ ജോലിക്കുനിന്ന വീട്ടില്‍ വച്ച്‌ 15 കാരിയായ പെണ്‍കുട്ടിയെ അന്‍പതുകാരി വീട്ടുടമ മര്‍ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായകടിയേല്‍പ്പിക്കുകയും ചെയ്‌തുവെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.
അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച്‌ പോലീസെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അന്യായമായി തടവിലിട്ടതിനും പീഡിപ്പിച്ചതിനും വന്ദന ധിര്‍ എന്ന വീട്ടുടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. ഇവര്‍ നോയ്‌ഡയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്‌ഥയാണ്‌. അമ്മയ്‌ക്കൊപ്പമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്‌.
പോലീസ്‌ സംഘം നഗ്നയായ നിലയിലാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. നെറ്റിയില്‍ ഒരു വൃണവും ശരീരത്തിലുടനീളം നായകടിയേറ്റതിന്റെയും കുത്തേറ്റതിന്റെയും പാടുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ തലയോടിന്റെ ഒരു ഭാഗത്ത്‌ ക്ഷതമേറ്റിട്ടുണ്ട്‌ എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
ഝാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയെ അമ്മാവിയാണ്‌ വീട്ടുജോലിക്കായി ഒരു വര്‍ഷം മുന്‍പ്‌ ഡല്‍ഹിയിലെത്തിച്ചത്‌. അന്നുമുതല്‍ മിക്ക ദിവസവും പെണ്‍കുട്ടിക്ക്‌ മര്‍ദനമേല്‍ക്കുന്നുണ്ടായിരുന്നു. കത്തി ഉപയോഗിച്ച്‌ കുത്തുന്നതും നായയെ വിട്ട്‌ കടിപ്പിക്കുന്നതും വീട്ടമ്മയുടെ ക്രൂരവിനോദമായിരുന്നു. പെണ്‍കുട്ടിയുടെ ദീനരോദനം കേട്ട്‌ അയല്‍ക്കാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.
{[['']]}

ലോകത്തിലെ ആദ്യ 'ബേബി ഫാക്‌ടറി'

ലോകത്തിലെ ആദ്യ 'ബേബി ഫാക്‌ടറി'

mangalam malayalam online newspaper
ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കാര്യത്തില്‍ ലോകത്തെ വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ ഒരു 'ബേബി ഫാക്‌ടറി' കൂടി ഒരുങ്ങുന്നു. ഏഷ്യയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ കുട്ടികളില്ലാത്ത വിഷമം അനുഭവിക്കുന്ന അനേകര്‍ക്ക്‌ ആശ്വാസം നല്‍കിയേക്കുന്ന ഒരു സ്‌ഥാപനം ഗുജറാത്തിലെ ആനന്ദിലാണ്‌ വന്‍കിട രീതിയില്‍ ഒരുങ്ങുന്നത്‌.
നിലവില്‍ ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കൂട്ടായ്‌മയായ കേന്ദ്രത്തിന്റെ ഒരു വികസിത രൂപമായിരിക്കും ഇത്‌. വിദേശികള്‍ക്ക്‌ പുരുഷബീജം അയയ്‌ക്കാന്‍ കഴിയുന്ന ഒരു വണ്‍ സ്‌റ്റോപ്പ്‌ സറോഗസി ഷോപ്പ്‌ ഉള്‍പ്പെടെയാണ്‌ ഈ സ്‌ഥാപനം ഒരുങ്ങുന്നത്‌. മില്യണ്‍ ഡോളര്‍ ക്‌ളിനിക്കില്‍ സന്ദര്‍ശകരായ വിദേശ ദമ്പതികള്‍ക്കായി സെല്‍ഫ്‌ കേറ്ററിംഗ്‌ അപ്പാര്‍ട്ട്‌മെന്റ്‌, വാടക അമ്മമാര്‍ക്കുള്ള ഇടങ്ങള്‍, ഓഫീസുകള്‍, പ്രസവ മുറികള്‍, ഒരു ഐവിഎഫ്‌ വിഭാഗം, റസ്‌റ്റോറന്റ്‌, ഒരു ഗിഫ്‌റ്റ് ഷോപ്പ്‌ എന്നിവയെല്ലാം ക്‌ളിനിക്കിലുണ്ടാകും.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ദാരിദ്ര്യം അനുഭവിക്കുന്ന വാടക അമ്മമാര്‍ക്കും ഒരു പോലെ പ്രയോജനകരമാകുന്ന ഈ സ്‌റ്റേറ്റ്‌ ഓഫ്‌ ദി ആര്‍ട്‌ സെന്ററിന്‌ നൈനാ പട്ടേല്‍ എന്ന ലേഡി ഡോക്‌ടറുടെ കരങ്ങളാണ്‌. നിലവില്‍ ഇത്തരത്തില്‍ ഒരു ക്‌ളിനിക്ക്‌ നടത്തുന്ന നൈനാ പട്ടേലിന്റെ സ്‌ഥാപനത്തില്‍ വിദേശ ദമ്പതികള്‍ക്കായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന നൂറ്‌ കണക്കിന്‌ വാടക അമ്മമാരുണ്ട്‌. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക വീടുകളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നു. ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാര്‍ക്ക്‌ ഏകദേശം അഞ്ചു ലക്ഷം രൂപയോളം ലഭിക്കുമ്പോള്‍ ഏകദേശം 17 ലക്ഷത്തോളമാണ്‌ സ്‌ഥാപനം കുട്ടികളെ ആവശ്യമുള്ള വിദേശ ദമ്പതികളില്‍ നിന്നും ഈടാക്കുന്നത്‌. പണക്കാരായ ദമ്പതികള്‍ക്കായി 600 കുട്ടികളെ വരെ ഇവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്‌.
അതേസമയം സദാചാരവാദികളില്‍ നിന്നും വലിയ തോതിലുള്ള അപവാദത്തെയും അപമാനത്തെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചാണ്‌ ഡോ. പട്ടേല്‍ ഈ ജോലി ചെയ്യുന്നത്‌. തന്റെ സേവനങ്ങളെ ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയ്‌ക്ക് നല്‍കുന്ന ഉപകാരമായി വിലയിരുത്തുന്ന പട്ടേല്‍ അമ്മമാരെ വെച്ച്‌ പണമുണ്ടാക്കുന്നു എന്ന ആരോപണങ്ങളെയും തള്ളുന്നു. ഓരോ അമ്മമാരും ചെയ്യുന്നത്‌ ഓരോ ജോലിയാണെന്നും അതിനുള്ള പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
{[['']]}

super kids kutty pattallam

{[['']]}

Ival Yamuna 2-10-2013full epi Mazhavil Manorama TV Serial

{[['']]}

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

  1. Mo Zakhariya
വിവാഹബന്ധത്തിനു പുറത്തുള്ള എല്ലാ ഗര്‍ഭങ്ങളും നമ്മുടെ സമൂഹത്തില്‍ എന്നെന്നും ചോദ്യങ്ങളാണ്. ഗര്‍ഭിണിയാകാനും പ്രസവിക്കാനുമുള്ള ശേഷി സ്ത്രീക്കു മാത്രമുള്ളതാണെങ്കിലും ഏതൊക്കെ രീതിയിലുള്ള ഗര്‍ഭങ്ങളാണ് സ്വീകാര്യം എന്നു തീരുമാനിക്കുന്നത് സ്ത്രീകള്‍ക്ക് അത്രയൊന്നും നിര്‍ണയശേഷിയില്ലാത്ത സമൂഹമാണ്. അത്തരമൊരു സമൂഹത്തില്‍ വിവാഹബന്ധത്തിനു ബാഹ്യമായുണ്ടാകുന്ന നാലു ഗര്‍ഭങ്ങള്‍ (ഒന്നു വ്യാജമാണ്) ഒരു ഗൈനക്കോളജി ക്ലിനിക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' അവതരണരീതികൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയം. പരസ്പരബന്ധമില്ലാത്ത നാലുകഥകളെ കോര്‍ത്തിണക്കി മള്‍ട്ടിലീനിയര്‍ ആഖ്യാനം നിര്‍വഹിക്കുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' ഹൃദ്യവും, തീവ്രവുമായ പല രംഗങ്ങള്‍ കൊണ്ടു സമീപകാലത്തിറങ്ങിയ പല ന്യൂജനറേഷന്‍/ഓള്‍ഡ് ജനറേഷന്‍ വിവരക്കേടുകളെ അപേക്ഷിച്ച് വേറിട്ടുനില്‍ക്കുന്ന സിനിമാഅനുഭവം തന്നെയാണ്. എങ്കിലും മികച്ച ഒരു സിനിമ എന്ന തലത്തിലേക്ക് സഖറിയയ്‌ക്കോ ഗര്‍ഭിണികള്‍ക്കോ ഉയരാന്‍ കഴിയുന്നില്ല.സംഭാഷണങ്ങളിലെ അസാധാരണമായ കൃത്രിമത്വം (ചെറുകഥകളിലോ ബുദ്ധീജിവി സംവാദങ്ങളിലോ ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്ന വാചകമടി) പലപ്പോഴും സിനിമയെ അതിനാടകീയവും ചിലപ്പോഴെങ്കിലും അരോചകവുമാക്കുന്നു.
പിഴവില്ലാത്ത ഗൈനക്കോളജി വിദഗ്ധനാണ് ഡോ. സഖറിയ(ലാല്‍) ) ഗര്‍ഭഛിദ്രങ്ങള്‍ നടത്തില്ല എന്നുതുടങ്ങിയ ചില ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സഖറിയ. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള നാലു ഗര്‍ഭിണികളും അവരുമായുള്ള സഖറിയായുടെ ഇടപെടലുമാണ് സിനിമയുടെ പശ്ചാത്തലം. തന്നേക്കാള്‍ പ്രായമേറെയുള്ള ഭര്‍ത്താവുമായി അത്ര സുഖകരമല്ലാത്ത ദാമ്പത്യം പുലര്‍ത്തുന്നവളാണ് അനുരാധ. ഭര്‍ത്താവിന്റെ സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയാകുന്ന അനുരാധ (സാന്ദ്രാ തോമസ്), കാര്‍അപകടത്തില്‍പെട്ട ഭര്‍ത്താവിന് അധികം ആയുസില്ലെന്ന വിശ്വാസത്തില്‍ പ്രസവിക്കാന്‍ തീരുമാനിക്കുന്നു. കന്യാസ്ത്രീവേഷം ഉപേക്ഷിച്ച് സഭ വിട്ട് അന്‍പത്തിരണ്ടാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയാണ് സിസ്റ്റര്‍ ജാസ്മിന്‍ ജെന്നിഫര്‍( (ഗീത). പ്ലസ്ടു വിദ്യാര്‍ഥിനിയായ സൈറയാണു(സനുഷ)തന്റെ ദുരൂഹഗര്‍ഭ പരിചരണത്തിനും പ്രസവശേഷം കുട്ടിയെ ഏറ്റെടുക്കാനും സഖറിയയുടെ സഹായം തേടുന്ന മൂന്നാമത്തെയാള്‍. ഡോക്ടറുടെ ക്ലിനിക്കിലെ നഴ്‌സും കാസര്‍ഗോഡുകാരിയുമായ ഫാത്തിമ (റിമ കല്ലിങ്കല്‍)) നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാന്‍ ഗര്‍ഭിണിയായി വേഷം കെട്ടുന്നു. ഒരു പാടു പ്രസവങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഡോ. സഖറിയയ്ക്കും ഭാര്യ സൂസനും (ആശാ ശരത്) സ്വന്തം കുഞ്ഞുങ്ങളില്ല. വളരെ വിചിത്രമെന്നു പറയാം, സിനിമയില്‍ നാലു ഗര്‍ഭിണികളേക്കാളും മികച്ച അഭിനയം കാഴ്ചവച്ചത് ആശാ ശരത് ആണ്. അനുരാധയായി വരുന്ന സാന്ദ്രാ തോമസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. 'ഫ്രൈഡേ' എന്ന ചിത്രം നിര്‍മിച്ച് സിനിമയിലേക്കുവന്ന സാന്ദ്ര കുറഞ്ഞപക്ഷം സ്വന്തം സിനിമയിലെങ്കിലും അഭിനയിക്കാതിരിക്കുന്നതാവും ബുദ്ധി. സാന്ദ്രയുടെ ഉപരിപ്ലവമായ കഥാപാത്രവും പ്രകടനവും സിനിമയുടെ തുടക്കം മുതല്‍ കല്ലുകടിയാവുന്നുണ്ട്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്ന സനുഷയും തഥൈവ. ഗീതയുടെ ക്യാരക്ടര്‍ പ്രായമേറെ ചെന്ന് ഗര്‍ഭം ധരിച്ച ഭവാനിയമ്മ എന്ന ഭാഗ്യഹീനയായ അമ്മയെ ഓര്‍മിപ്പിക്കുന്നു. പല വാക്കുകളും പിടികിട്ടാത്ത കാസര്‍ഗോഡ് ഭാഷകൊണ്ടുള്ള റിമയുടെ പ്രകടനം ചില രംഗങ്ങളില്‍ ചിരിയും ചില രംഗങ്ങളില്‍ അസഹ്യതയും ഉണര്‍ത്തുന്നു.
നിര്‍മിതിയില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് രണ്ടാമത്തെ ചിത്രം മാത്രമൊരുക്കിയ അനീഷ് അന്‍വര്‍ എന്ന സംവിധായകന്‍. രചനയും അനീഷ് തന്നെ. പരസ്പരബന്ധമില്ലാത്ത കഥകളെ കോര്‍ത്തിണക്കാന്‍ അനീഷ് ഉപയോഗിക്കുന്ന കൗശലങ്ങളും ആഖ്യാനരീതികളും അഭിനന്ദനാര്‍ഹം. പി.പത്മരാജന്റെ 'മൂവന്തി' എന്ന കഥ ഉപയോഗിച്ച് ഗ്രാഫിക്‌സുകളിലൂടെ പറയുന്ന ക്ളൈമാക്‌സ് പരീക്ഷണരീതികൊണ്ട് ശ്രദ്ധേയം. വിഷ്ണു നാരായണന്റെ കാമറയാണു ഹൈലൈറ്റ്. പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന് വളരെ സുഖകരമായ ഒരു ഫീല്‍ സൃഷ്ടിക്കുന്നുണ്ട്. സംഗതി ന്യൂജനറേഷന്‍ ആയതുകൊണ്ട് ഗര്‍ഭകാലത്തിനിടയ്ക്കും 'കക്കൂസ് തമാശകള്‍' ഒഴിവാക്കാനാകാത്തത് ഓക്കാനം സൃഷ്ടിക്കുന്നുമുണ്ട്.
കുട്ടികളുണ്ടാകുന്നതാണ് എല്ലാ കുടുംബങ്ങളിലേയും ഏറ്റവും വലിയ ആഘോഷം എന്നാല്‍ കുടുംബം എന്ന വ്യവസ്ഥാപിത ചട്ടക്കൂടിനു പുറത്ത് ഗര്‍ഭിണിയാകുന്നവളെ അപമാനിതയാക്കാനേ സമൂഹം ശ്രമിക്കൂ. ഗര്‍ഭാവസ്ഥയുടെ ഈ ഇരുണ്ടമാനം തെരഞ്ഞെടുത്ത അനീഷിന്റെ സ്‌ക്രിപ്റ്റ് ധീരവും സ്ത്രീപക്ഷവുമാണ്. ബ്ലെസിയെപ്പോലെ ചുമ്മാ ബ്ലാ ബ്ലാ വാചകമടികളില്ലാതെ തന്നെ സ്ത്രീപക്ഷനിലപാടുകള്‍ (പുരുഷപക്ഷത്തിനിന്നുള്ളതാണെങ്കിലും) അവതരിപ്പിക്കാന്‍ സംവിധായകനാകുന്നുണ്ട്. ആളുകളെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ ഈ ഗര്‍ഭിണികള്‍ക്കു കുറവാണ്. എങ്കിലും പുതുതലമുറ സിനിമ എന്ന നിലയില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാവുന്നതാണ് അനീഷിന്റെ ഗര്‍ഭിണികള്‍.
വാല്‍ക്കഷണം: കുറഞ്ഞപക്ഷം നമ്മടെ കളിമണ്ണു കച്ചവടക്കാരന്‍ ബ്ലെസിയെങ്കിലും സഖറിയയുടെ ഗര്‍ഭിണികള്‍ കാണുന്നത് നന്നായിരിക്കും. കളിമണ്ണു വെറും കളിപ്പീരാണെന്നും വ്യാജഗര്‍ഭമാണെന്നും പറഞ്ഞവര്‍ അമ്മയെ വിലയില്ലാത്തവര്‍ ആണെന്നു പറഞ്ഞു നാടുനീളെ വിലപിച്ച ബെസ്ലി കാണണം ലേബര്‍ റൂമില്‍ കൊണ്ട് ഒളികാമറ വയ്ക്കാതെ പ്രസവവും ഗര്‍ഭാവസ്ഥയും എങ്ങനെ ചിത്രീകരിക്കാമെന്ന്. മാതൃത്വത്തെക്കുറിച്ചു വാചകമടിച്ച് ആള്‍ക്കാരെ വെറുപ്പിച്ച കളിമണ്ണിനെ അപേക്ഷിച്ച് വളരെ മികച്ച സിനിമ തന്നെയാണ് 'സഖറിയായുടെ ഗര്‍ഭിണികള്‍
{[['']]}

ഭൂമി തട്ടിപ്പുകേസില്‍ സലീംരാജിനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് പരാതിക്കാരന്‍ നാസറിന്റെ വെളിപ്പെടുത്തല്‍.

ഭൂമി തട്ടിപ്പുകേസില്‍ സലീംരാജിനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് പരാതിക്കാരന്‍ നാസറിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് സലീംരാജ് തന്നെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതായും നാസര്‍ ആരോപിച്ചു.
{[['']]}

ഇന്ത്യ-പാക് പ്രധാനമന്ത്രിതല ചര്‍ച്ചക്ക് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.

ഇന്ത്യ-പാക് പ്രധാനമന്ത്രിതല ചര്‍ച്ചക്ക് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നാല്‍പതോളം തീവ്രവാദികള്‍ നുഴഞ്ഞുകയരാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതോടെയാണ് രൂക്ഷമായ വെടിവെയ്പ്പ് ആരംഭിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസമായി വെടിവെയ്പ്പ് തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
{[['']]}

Taste Of Kerala - Crab Masala

{[['']]}

Taste Of Kerala - Fish Curry

{[['']]}

Kathayallithu Jeevitham - Lalitha Binu Clip -1/2/3

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger