Movie :
Recent Movies

kerala home tv show and news

Amala 3 10 2013 Mazhavil Manorama TV Serial

Kerala tv show and new sThumbnail


{[['']]}

Comedy Festival 2 Team Romans 3 10 2013 Part 1 Mazhavil Manorama

Kerala tv show and newsThumbnail 
{[['']]}

Star Ragging Show with Renjini Haridas 03 10 2013

Kerala tv show and news
{[['']]}

Isaac Newton S/O Philipose Malayalam Full Movie HD

Thumbnail
{[['']]}

കലങ്ങിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാം

ജയദേവ് മേനോന്‍തോമസ് ആകെ വിഷമത്തിലാണ്. ടാക്‌സി സര്‍വീസ് സംരംഭമായ ഗോ കാബിന്റെ ഉടമയാണിദ്ദേഹം. കഴിഞ്ഞ ആറുമാസമായി തോമസിന്റെ ടാക്‌സി സര്‍വീസിന്റെ യാത്ര പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ്. റോഡിനെ താറുമാറാക്കിയിരിക്കുന്ന വന്‍ കുഴികളോ അത് അടക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ നിലപാടോ അല്ല തോമസിനെ ഈ സ്ഥിതിയിലാക്കിയിരിക്കുന്നത്. മറിച്ച്, സ്ഥിരമായി യാത്രക്കായി കാര്‍ വിളിച്ചിരുന്ന സ്വന്തം ഇടപാടുകാര്‍ ഇപ്പോള്‍ വിളിക്കുന്നേയില്ല എന്നതാണ് പ്രശ്‌നം. കുമരകത്തെ റിസോര്‍ട്ട് ഉടമയാണ് കുമാര്‍. തന്റെ റിസോര്‍ട്ടിലെ മുറികള്‍ക്ക് വര്‍ഷം മുഴുവന്‍ ബുക്കിംഗുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന വ്യക്തി. ഇന്ന് കുമാറും ഒന്നും മിണ്ടുന്നില്ല. ടൂറിസ്റ്റ് സീസണ്‍ ആയിട്ടുപോലും ആഴ്ചയില്‍ എല്ലാ ദിവസവും ആളെ കിട്ടാനുള്ള വഴികള്‍ ആലോചിച്ച് ഉഴറുകയാണ് ഇദ്ദേഹവും. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നുവെന്ന് റീറ്റെയ്ല്‍ വ്യവസായമേഖല പരാതിപ്പെടുന്നു. ഓട്ടോമൊബീല്‍ ഡീലര്‍മാര്‍ പുതിയ വാങ്ങലുകാര്‍ക്കായി പരസ്പരം പോരടിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റും വില്ലയും വാങ്ങാന്‍ ഇടപാടുകാര്‍ താല്‍പ്പര്യം കാണിക്കാത്തത് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെ കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇതോടെ പദ്ധതികളും ഇഴയുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ പല സ്ഥാപനങ്ങളിലെയും സെയ്ല്‍സ് ടീമിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. ഭൂരിഭാഗം കോര്‍പ്പറേറ്റ് വാങ്ങലുകാരും വ്യക്തിഗത ഉപഭോക്താക്കളും അവശ്യ വസ്തുക്കള്‍ മാത്രമേ ഇപ്പോള്‍ വാങ്ങുന്നുള്ളൂ. നാണ്യപ്പെരുപ്പം വളരെയേറെ ഉയര്‍ന്നു നില്‍ക്കുന്ന, പ്രവചനാതീതമായ സാഹചര്യത്തില്‍ അത്ര ആവശ്യമില്ലാത്തവ വാങ്ങുന്നത് ഒഴിവാക്കുകയാണ്. അപ്പോള്‍ ഇങ്ങനെയുള്ള സങ്കീര്‍ണമായ വിപണിയില്‍ എങ്ങനെയൊരു സംരംഭകന്‍ തന്റെ ഉല്‍പ്പന്നം വിറ്റഴിക്കും? വിപണിയിലെ മാന്ദ്യം മറികടക്കാനുള്ള ഗെയിം പ്ലാന്‍ വല്ലതുമുണ്ടോ? ഇതാ ചില കാര്യങ്ങള്‍ഉപഭോക്താവിന്റെ മേലുള്ള ശ്രദ്ധ പാളരുത്അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളില്‍ കമ്പനികള്‍ പൊതുവേ ഉപഭോക്താക്കളെ അവഗണിക്കാറുണ്ട്. കാരണം അവര്‍ക്ക് യഥേഷ്ടം ഇപഭോക്താക്കളുണ്ട്. വളരെ മോശം സേവനമാകും ഒരുപക്ഷേ നല്‍കുക. എന്നാല്‍ മാന്ദ്യകാലഘട്ടത്തില്‍ സപ്ലയര്‍മാരും സേവനദാതാക്കളും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ഉപഭോക്താവ് എന്താണ് പറയുന്നതെന്ന് കേള്‍ക്കണം. പ്രത്യേകിച്ച് ഏറ്റവും വലിയ വിശ്വസ്തരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. എന്നിട്ട് അവര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ ശ്രമിക്കണം. വരുമാനം തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന ഇടപാടുകാരെ പിടിച്ചു നിര്‍ത്തണം. യഥാര്‍ത്ഥത്തില്‍ മാന്ദ്യകാലം ലോയല്‍റ്റി പദ്ധതികള്‍ അവതരിപ്പിക്കാന്‍ പറ്റിയ കാലം കൂടിയാണ്. ഇതിലൂടെ ഉപഭോക്താവിന് കൂടുതല്‍ മെച്ചം നല്‍കണം. സംരംഭകന് കൂടുതല്‍ ബിസിനസും കിട്ടും. നിലവിലുള്ള ഉപഭോക്താവ് മറ്റൊരു ഉപഭോക്താവിനെ കൂടി കൊണ്ടുവരുന്നതുപോലെ. സംരംഭത്തിന്റെ സല്‍പ്പേര് ബിസിനസാക്കി മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. കൂടുതല്‍ ഇടപാടുകാരെ കാണുകതീര്‍ച്ചയായും ഇത് കസേര വിട്ടെഴുന്നേറ്റ് പുറത്തു പോയി ജോലി ചെയ്യാനുള്ള സമയമാണ്. ഇടപാടുകാരെ തേടി അവരുടെ അടുത്തേക്ക് പോകുക. കൂടുതല്‍ ഇടപാടുകാരെ നേരില്‍ സന്ദര്‍ശിക്കുക. കൂടുതല്‍ പേരെ നിങ്ങളുടെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുക. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേര്‍ കാണട്ടെ. സംരംഭത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ മാത്രമല്ല എല്ലാവരും ഉല്‍പ്പന്നം വില്‍ക്കാനുള്ള മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. സെയ്ല്‍സ് വിഭാഗത്തിന് പുറത്തുള്ള ജീവനക്കാര്‍ക്കും ഉല്‍പ്പന്നശ്രേണിയെ കുറിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ പ്രത്യേക പരിശീലനം നല്‍കുക. ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെയ്ല്‍സ് ടീമിന് അറിവ് നല്‍കാന്‍ ഇവരോട് പറയുകയും ചെയ്യാം. അവശ്യവസ്തുക്കളുടെ ഗണത്തില്‍ പെടുകനിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് അത്യാന്താപേഷിതമാണെന്ന് തോന്നും വിധത്തിലുള്ള തീം വികസിപ്പിച്ചെടുത്തിട്ടുണ്ടോ? നിങ്ങളുടെ ഇടപാടുകാരുടെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിങ്ങളുടെ ഉല്‍പ്പന്നം ഇടം നേടിയിട്ടുണ്ടോ? ഉദാഹരണത്തിന് ഒരു ഹോളിഡേ റിസോര്‍ട്ടിനെ സെയ്ല്‍സ് കോണ്‍ഫറന്‍സിനുള്ള മികച്ച ഇടമായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുക അല്ലെങ്കില്‍ വിലയ്‌ക്കൊത്ത മൂല്യം നല്‍കുന്ന ഒരു ഇന്‍സെന്റീവായി അവതരിപ്പിക്കാന്‍ കഴിയുമോ? പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ സെയ്ല്‍സ് ടീമിനെ കൂടുതല്‍ പ്രചോദിപ്പിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ്. അത് മനസില്‍ കണ്ട് റിസോര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍ സ്ഥാപനത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. ഇടപാടുകാരെ വലിച്ചടുപ്പിക്കുകറെസ്റ്റോറന്റുകള്‍ക്കും റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇന്നത്തെ അല്ലെങ്കില്‍ ഈ ആഴ്ചയിലെ സവിശേഷതയായി ചിലതിനെ ഉയര്‍ത്തി കാണിച്ച് രംഗത്ത് വരാം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ആകര്‍ഷകമായ വിലയായിരിക്കും. ഒരുപക്ഷേ ഉല്‍പ്പാദന ചെലവോ നേരിയ മാര്‍ജിന്‍ മാത്രം എടുത്തുകൊണ്ടുള്ള വിലയോ മാത്രമായിരിക്കും ഇതിന് ഈടാക്കുക. പക്ഷേ ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഇവര്‍ തേടിയെത്തുന്ന ഉല്‍പ്പന്നത്തില്‍ സംതൃപ്തരായാല്‍ കൂടുതല്‍ ഉല്‍പ്പന്നം വാങ്ങിയെന്നിരിക്കും. അത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്ന് സാധാരണ മാര്‍ജിനുമെടുക്കാം. ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് വില്‍പ്പനക്കാര്‍ 'ഇന്ന് മാത്രം' എന്ന പേരില്‍ ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഏതെങ്കിലും ഉല്‍പ്പന്നം വാങ്ങണമെന്ന ആലോചനയുള്ള ഉപഭോക്താക്കളെ ഇത്തരം ഓഫറുകള്‍ തീരുമാനം വേഗത്തിലെടുക്കാന്‍ പ്രേരിപ്പിക്കും. അവരതിന് നിര്‍ബന്ധിതരാകാനും ഇത്തരം ഓഫറുകള്‍ സഹായിക്കും. ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യം കൂടി സൃഷ്ടിച്ചാല്‍ വില്‍പ്പന മെച്ചപ്പെടും. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകമികച്ച സെയ്ല്‍സ് പ്രൊഫഷണലുകളെ കണ്ടെത്തുക ഇക്കാലത്ത് പ്രയാസമാണ്. ഇനി കൂടെയുള്ളവരുടെ സേവനം ദീര്‍ഘകാലം ലഭിച്ചെന്നുമിരിക്കില്ല. പലരും കഠിനാധ്വാനം ചെയ്യാനും തയാറല്ല അതിനാല്‍ നിങ്ങളുടെ ഉല്‍പ്പന്നം/സേവനം വില്‍ക്കാന്‍ ഒരു ബദല്‍ രീതി കണ്ടെത്തുന്നത് നന്നായിരിക്കും. നാം നേരത്തെ കണ്ട റിസോര്‍ട്ട് ഉടമയ്ക്കും ടാക്‌സി സര്‍വീസ് ഉടമയ്ക്കും തമ്മില്‍ ധാരണയിലെത്തി പരസ്പരം വില്‍പ്പനയില്‍ സഹായിക്കാം. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബാങ്കുകള്‍ വില്‍ക്കുന്നുണ്ട്. റെസ്റ്റോറന്റുകള്‍ ബുക്കുകളും വസ്ത്രങ്ങളും ജൂവല്‍റികളും വില്‍ക്കുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ ബിസിനസിനെ പ്രമോട്ട് ചെയ്യുന്ന മറ്റൊരു പങ്കാളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികള്‍ തേടുക. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുള്ള സ്മാര്‍ട്ടായ, ഏറ്റവും ചെലവു ചുരുങ്ങിയ വഴിയാണിന്ന് ഇന്റര്‍നെറ്റ്. ആ മേഖലയില്‍ എന്താണ് നിങ്ങളുടെ തന്ത്രം?ഇന്റര്‍നെറ്റ് ലോകത്ത് നിങ്ങളുടെ സാന്നിധ്യം എത്രമാത്രം മികച്ചതാണ്? സാമ്പത്തികരംഗം മോശമാണെന്നത് വാസ്തവമാണ്. എന്നുവെച്ച് ഉപഭോക്താക്കളെല്ലാം അപ്രത്യക്ഷരായിട്ടില്ല. അവരെ കണ്ടെത്തുന്നത് കുറച്ച് പ്രയാസമാണെന്ന് മാത്രം. ഈ സാഹചര്യത്തില്‍ സംരംഭകന്‍ കുറച്ചു വിശാലമായി തന്നെ ഉപഭോക്താക്കള്‍ക്കായുള്ള വല വീശണം. അടിസ്ഥാന കാര്യങ്ങളില്‍ മുറുകെ പിടിക്കുക! ബിസിനസ് ലക്ഷ്യങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാനും നിങ്ങളുടെ കരുത്ത് പരീക്ഷണ വിധേയമാക്കാനും കൂടിയുള്ള സമയമാണ് മാന്ദ്യകാലം. നിങ്ങളുടെ സെയ്ല്‍സ് തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക. സെയ്ല്‍സ് ടീമിന്റെ വൈദഗ്ധ്യം തേച്ചുമിനുക്കി ലക്ഷ്യം നേടിയെടുക്കാന്‍ പ്രാപ്തമാക്കുക. കാരണം, സെയ്ല്‍സ് ടീം അവരുടെ കഴിവിന്റെ പരകോടിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.സെയ്ല്‍സ് കണ്‍സള്‍ട്ടന്റും ട്രെയ്‌നറുമാണ് ലേഖകന്‍.
{[['']]}

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

 

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്നു. മദ്യപാനം ആരോഗ്യവും പണവും അപഹരിക്കുകയാണെന്ന വാസ്തവം മലയാളി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്കുളള പ്രധാന കാരണം. അമിതമദ്യപാനികളില്‍ 2025 ശതമാനം പേര്‍ക്കും ഗുരുതര കരള്‍രോഗങ്ങള്‍ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. തുടക്കത്തില്‍ ഇത് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നു. ഇതു പിന്നീട് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് അഥവാ സിറോസിസ് എന്ന ഘട്ടത്തിലേക്കു കടക്കുന്നു.

കരള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണു ഫാറ്റി ലിവര്‍. തുടര്‍ന്നു നീര്‍ക്കെട്ട് വരുന്നതോടെ അത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. അതു ജീവനു തന്നെ ഭീഷണിയായി മാറാന്‍ സാധ്യതയേറെയാണ്.

വര്‍ഷങ്ങളായി തുടരുന്ന മദ്യപാനം കരള്‍ ചെറുതാകുന്നതിടയാക്കുന്നു. വിദൂരഭാവിയില്‍ അതു സിറോസിസിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നേക്കാം. വയറ്റില്‍ വെളളം കെട്ടുക, രക്തം ഛര്‍ദ്ദിക്കുക, കാലുകള്‍ വീര്‍ത്തുവരിക, ഓര്‍മശക്തിക്കുറവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഏറെ നാളുകളായുളള സിറോസിസ് കരളില്‍ അര്‍ബുദത്തിനിടയാക്കും.

മദ്യപാനം ഉപേക്ഷിക്കുകയാണെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗങ്ങളാണ് ഫാറ്റി ലിവറും തുടക്കത്തിലുളള സിറോസിസും. മദ്യപാനം ഉപേക്ഷിക്കുന്നതു രോഗവളര്‍ച്ച തടയുന്നതിനു സഹായകം.

കരള്‍രോഗം മദ്യപാനം മൂലമാണെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണം. ഇടയ്ക്കിടെയുളള ചെക്കപ്പുകളും തുടരണം. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ കരള്‍ മാറ്റിവയ്ക്കുക എന്നതു മാത്രമാണ് പോംവഴി.

ചെറുപ്പക്കാരുടെ ഇടയില്‍ മദ്യാസക്തി മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. വിവാഹിതരിലും ഉദ്യോഗസ്ഥരിലും മദ്യപാനശീലം കൂടിവരുന്നതായി ക്ലിനക്കല്‍ റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നു. ജോലിസമ്മര്‍ദം, കുടുംബപ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍... വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കും കുടിക്കാന്‍ കാരണങ്ങള്‍ ധാരാളം. പക്ഷേ, എല്ലാം അവസാനിക്കുന്നതു കരള്‍തകരാറിലാണെന്ന സത്യം തിരിച്ചറിയുന്നതു പലപ്പോഴും വൈകിയ വേളയിലായിരിക്കും. മദ്യം എന്ന മരകവിപത്തിനെതിരേ സ്കൂളുകളിലും കോളജുകളിലും അവബോധ ക്ലാസുകള്‍ നല്‌കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.
{[['']]}

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...


പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...



പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്രാര്‍ഥനയും.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഓടുന്ന ബസില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ജീവനുവേണ്ടി നാമോരുത്തരും പ്രാര്‍ഥിച്ചു. താലിബാന്‍ തോക്കിന് ഇരയായ മലാല എന്ന പെണ്‍കുട്ടിയ്ക്കുവേണ്ടിയും ലോകം പ്രാര്‍ഥിച്ചത് അടുത്തിടെയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി നമ്മെ വിട്ടുപോയെങ്കിലും രാജ്യത്തെ ഓരോ പെണ്‍കുട്ടിയിലും പ്രതീക്ഷയുടെ ജ്യോതി പടര്‍ത്തിയാണ് അവള്‍ കടന്നുപോയത്.

പ്രാര്‍ഥനയിലൂടെ കടന്നുപോകുന്ന ലോകത്തിലെ പുതുവിശേഷങ്ങളാണ് ഇത്തവണ പ്രതിപാദിക്കുന്നത്.

മലാലയുടെ പ്രാര്‍ഥന

പതിനഞ്ചുകാരി മലാല എന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി താലിബാന്റെ തോക്കിന്‍ കുഴലില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ ലോകത്തിന്റെ പ്രാര്‍ഥനയുടെ ഫലം നാമറിഞ്ഞതാണ്. ആശുപത്രിക്കിടക്കയില്‍നിന്ന് സ്കൂളിലേക്കു അവള്‍ വീണ്ടുമെത്തിയിരിക്കുന്നു. മലാലയുടെ പുതുവിശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

മലാല ജീവചരിത്രം രചിയ്ക്കുവാന്‍ തയാറെടുക്കുകയാണ്. 2012 ഒക്ടോബര്‍ ഒമ്പതിലെ ദുരന്തദിനത്തില്‍ തുടങ്ങുന്ന കുറിപ്പുകളിലേറെയും തന്റെ സ്കൂള്‍ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെക്കുറിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എഴുതുംമുമ്പേ ഹിറ്റായിമാറിയ ജീവചരിത്രം രണ്ടു മില്യണ്‍ ഡോളറിനാണ് പ്രസാധകര്‍ കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം എത്തിപ്പെടാത്ത ലോകത്തിലെ ഓരോ കോണിലുമുള്ള കുട്ടികള്‍ക്കാണ് മലാല പുസ്തകം സമര്‍പ്പിക്കുന്നത്. ഈവര്‍ഷം അവസാനം പുറത്തിറങ്ങുന്ന മലാലയുടെ ഈ ഉദ്യമത്തിനായി നമുക്കും പ്രാര്‍ഥിക്കാം.

നൃത്താഞ്ജലി

നൃത്തച്ചുവടുകളിലൂടെ പ്രാര്‍ഥനാഞ്ജലി അര്‍പ്പിക്കാനൊരുങ്ങുന്ന കൂട്ടരുടെ പുതുവിശേഷങ്ങളിലേക്കു കടക്കാം. കൂട്ടബലാല്‍സംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിക്കായാണ് ഈ നൃത്താഞ്ജലി. ഇസ്രായേല്‍ നൃത്താധ്യാപിക ഷാക്കെഡ് ദഗന്‍ നേതൃത്വം നല്കുന്ന അഞ്ചു രാജ്യങ്ങളിലെ കലാകാരന്മാരാണ് കലാപരിപാടികള്‍ക്കായി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

രാജ്യത്ത് വിവിധ കോളജുകളിലും തദ്ദേശീയരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. ഹിമാചല്‍ പ്രദേശിലെ ചല്ലാള്‍ ഗ്രാമത്തില്‍ രണ്ടുമാസം താമസിച്ച് ഇവര്‍ പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പ്രധാനമായും ഏഴു കലാകാരികളാണ് ഈ ട്രൂപ്പിലുള്ളത്. ഇതില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കലാകാരന്മാരുടെ കൂട്ടം തയാറായതോടെ പരിപാടിയുടെ സ്മരണാഞ്ജലിയും ഹിറ്റാകുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.

സ്‌കോട്‌ലന്‍ഡിലെ ഡല്‍ഹി!

ഡല്‍ഹി സംഭവം ലോകമാധ്യമങ്ങള്‍ ആഘോഷിച്ചപ്പോല്‍ സ്‌കോട്‌ലന്‍ഡിലും കഴിഞ്ഞദിവസം സമാനസംഭവം അരങ്ങേറി. ഇക്കഴിഞ്ഞ 22ന് ഓടുന്ന ഡബിള്‍ഡക്കര്‍ ബസിന്റെ മുകള്‍നിലയില്‍ പതിനാലുകാരി ക്രൂരമാനഭംഗത്തിന് ഇരയായി.

ഡല്‍ഹി സംഭവം ലോകം അറിഞ്ഞതുപോലെ ഇക്കാര്യം ആരുമറിയാതെ പോയെന്നുമാത്രം. ലോകമാധ്യമങ്ങള്‍ ഡല്‍ഹിക്കു നല്കിയ പ്രാധാന്യം എന്തുകൊണ്ടു സ്‌കോട്‌ലന്‍ഡിനു നല്കിയില്ലെന്നതാണ് മാധ്യമരംഗത്തെ ചര്‍ച്ചാവിശേഷം.

ഏപ്രിലിനും മുമ്പേ ഫൂളിഷ് പ്രാര്‍ഥന

വല്ലാത്തൊരു പ്രാര്‍ഥനയുടെ ഫലം കാത്തിരിക്കുകയാണ് റഷ്യയിലെ പോലീസുകാര്‍. ഏപ്രിലിനു മുമ്പേ തങ്ങളെ ഏപ്രില്‍ ഫൂളാക്കിയ കള്ളന്മാരെ കാണിച്ചുതരണമെന്നാണ് ഇവരുടെ പ്രാര്‍ഥന. മോഷണം നടന്നത് മോസ്‌കോയിലെ റെയില്‍പാളത്തിലാണ്.

രണ്ടുകിലോമീറ്ററോളം റെയില്‍പാളം തന്നെ മോഷണം പോയെന്നതാണ് പ്രാര്‍ഥനയ്ക്കു ബലംകൂട്ടുന്ന രസകരമായ വസ്തുത.
{[['']]}

ഞാന്‍ ശരിയാണോ?

ഞാന്‍ ശരിയാണോ?

 

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്‍ നമ്മെ തനി ബാലിശ സ്വഭാവമുള്ളവനായും അല്ലെങ്കില്‍ കര്‍ക്കശക്കാരനോ ബോറനോ ആയും സമൂഹം മുദ്രകുത്തും. ഇതുവരാതിരിക്കാന്‍ നാം ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട മധ്യസ്ഥനെയാണ് പക്വഭാവം എന്നു പറയുന്നത് (adultA).

പറഞ്ഞാല്‍ അതേപടി കേള്‍ക്കാനും തോന്നുന്നതു ചെയ്യാനുമുള്ള നമ്മുടെ പ്രവണതകളെ മറികടന്ന് സംഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കാനുള്ള കഴിവാണ് പക്വഭാവം. ഈ ഭാവം ശരിക്കു വളര്‍ന്നവരെയാണ് സമൂഹം പക്വതയുള്ളവരുടെ പട്ടികയില്‍ പെടുത്തുക. ജീവിതാനുഭങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനുള്ള വ്യക്തിത്വത്തിലെ ഒരു കംപ്യൂട്ടറാണ് പക്വഭാവം.
പിതൃഭാവത്തിലെയും ശിശുഭാവത്തിലെയും തള്ളേണ്ടതും കൊള്ളേണ്ടതുമായ വശങ്ങള്‍ തനിയേ കണെ്ടത്താന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് പക്വഭാവമാണ്. വ്യക്തിത്വത്തിലെ അപാകതകള്‍ നീക്കി വ്യക്തിത്വം നന്നാക്കുന്നതാണ് പക്വഭാവത്തിന്റെ ധര്‍മം. പിതൃഭാവത്തെയും ശിശുഭാവത്തെയും സംസ്കരിച്ച് ഉപയോഗിക്കാന്‍ പക്വഭാവം നന്നായി വളര്‍ന്നവര്‍ക്ക് സാധിക്കും.

ചിലവ്യക്തിത്വങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നത് ഈ മൂന്നു ഭാവങ്ങളും കൃത്യമായി ഉപയോഗിക്കുന്നതു മൂലമാണ്.

കളിക്കാനും ഉല്ലസിക്കാനും കാര്യങ്ങള്‍ ആസ്വദിക്കാനും ഒക്കെയുള്ള കഴിവ് ഒരാള്‍ക്കു നല്‍കുന്നത് ശിശുഭാവമാണ്. ഒപ്പം വാശി, സ്വാര്‍ഥത, ഔചിത്യമില്ലായ്മ, സമയോചിതമല്ലാത്ത പെരുമാറ്റം, യുക്തി രഹിതമായ ചിന്ത തുടങ്ങി ഒട്ടേറെ ദുര്‍ഗുണങ്ങളും ഈ ഭാവത്തിനുണ്ട്. നമ്മുടെ സ്വഭാവത്തിലെ ഈ ദുര്‍ഗുണങ്ങള്‍ മാറ്റുകയാണ് പക്വഭാവം ചെയ്യേണ്ടത്. ഇവ മാറുന്നതോടെ നമ്മിലെ ശിശുഭാവം ശുദ്ധമാകും.

നിര്‍ദേശങ്ങള്‍ നല്‍കുക, തീരുമാനങ്ങള്‍ എടുക്കുക, മൂല്യബോധം, ധാര്‍മികത, ഉത്കൃഷ്ഠമായ ചിന്ത, ദൈവവിശ്വാസം തുടങ്ങി ഒട്ടനവധി നന്മകള്‍ ഒരാളുടെ വ്യക്തിത്വത്തിന് നല്‍കുന്നത് പിതൃഭാവമാണ്. എന്നാല്‍ കോപം, അഹങ്കാരം, ആജ്ഞ, വഴക്ക്, ഞാനെന്ന ഭാവം, പരുക്കന്‍ മനോഭാവം, മറ്റുള്ളവരെ സദാസമയവും കുറ്റപ്പെടുത്തല്‍, മറ്റുള്ളവരെ വിധിക്കല്‍ തുടങ്ങി ഒട്ടനവധി തിന്മകളും പിതൃഭാവത്തിനുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണേ്ടാ എന്നുകണെ്ടത്താന്‍ നല്ല പക്വഭാവമുള്ളവര്‍ക്കാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നമ്മിലെ പിതൃഭാവത്തെ നന്നാക്കാം.

ഇനി നമ്മില്‍ ഒരോവികാരങ്ങള്‍ ഉണ്ടാകുമ്പോഴും അത് പ്രകടിപ്പിക്കുന്നതി നുമുമ്പ് അത് ഉചിതമാണോ എന്ന് നമ്മുടെ പക്വഭാവത്തോട് ചോദിക്കുക. രണ്ടു ഭാവങ്ങളും പക്വതയടെ ഭാവത്തിലൂടെ കടത്തിവിടുക. അപ്പോള്‍ സൗന്ദര്യം നിങ്ങളുടെ വ്യക്തിത്വത്തെ തേടി വരും.
{[['']]}

അകലെ നിന്നൊരു പാപ്പാ 7

ഒറ്റച്ചക്രമുള്ള വണ്ടി

 

അകലെ നിന്നൊരു പാപ്പാ 7

ഹിക്കേത്തിയര്‍ബക്മന്‍ ലബോറട്ടറിയില്‍ ഹോര്‍ഗെ ജോലി ചെയ്യുന്ന ഭക്ഷ്യ വിഭാഗത്തില്‍ ഒരിക്കലൊരു അബദ്ധമുണ്ടായപ്പോള്‍ അതു ഹോര്‍ഗെയുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നു മേലധികാരി വിലയിരുത്തി. ഹോര്‍ഗെ നിഷേധിച്ചില്ല. അതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടിട്ടും പ്രതിഷേധിച്ചില്ല.

ഒരു സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയെയും കൂട്ടി കാപ്പി കുടിക്കാന്‍ പോയി. കാപ്പി കുടിച്ചുകൊണ്ടിരിക്കേ സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയോടു ചോദിച്ചു: ""താനെന്താ കുറ്റം നിഷേധിക്കാതിരുന്നത്?''

""എന്തിനു നിഷേധിക്കണം?''

""കുറ്റം ചെയ്തതു താനല്ലല്ലോ.''

""ആരുടെയോ കൈയില്‍നിന്നൊരു അബദ്ധം വന്നു. അശ്രദ്ധകൊണ്ടുണ്ടായ അബദ്ധം. അതിനു മേലധികാരികള്‍ ശിക്ഷകൊടുക്കുകതന്നെ ചെയ്യും.''

""അതിനു താനെന്തിനു ശിക്ഷ തലയില്‍ കേറ്റണം?''

""അശ്രദ്ധ കാട്ടിയതു കുടുംബഭാരമുള്ള ആള്‍. ശിക്ഷിക്കപ്പെട്ടാല്‍ ശമ്പളം കുറയുകയും ചിലപ്പോള്‍ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയും ചെയ്യും. ഒരു കുടുംബമാണു ശിക്ഷിക്കപ്പെടുന്നത്. എനിക്കു കുടുംബഭാരമില്ല. ശമ്പളം കുറഞ്ഞാലും ഉദ്യോഗക്കയറ്റം കിട്ടിയില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. തന്നെയല്ല, അയാള്‍ക്കു കുടുംബത്തിലെ എന്തെങ്കിലും പ്രശ്‌നംമൂലമാകാം അശ്രദ്ധ സംഭവിച്ചത്,'' ഹോര്‍ഗെ പറഞ്ഞു.

""അതെ. ഭാര്യയ്ക്ക് അസുഖമായിരുന്നു. ഞാനന്ന് അസ്വസ്ഥനായിരുന്നു. അങ്ങനെ സംഭവിച്ചതാണ്,'' സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

""അങ്ങനെ എന്തെങ്കിലുമാകുമെന്ന് എനിക്കറിയാമായിരുന്നു.''

""അപ്പോള്‍... ഞാനാണു കുറ്റക്കാരനെന്നു തനിക്കറിയാമായിരുന്നു, അല്ലേ?''

""കുറ്റക്കാരനല്ല. അബദ്ധം പറ്റിയയാള്‍.''

""തന്നെപ്പോലൊരു പരോപകാരി!''

""പരമദ്രോഹിയെന്നും ആളുകള്‍ വിളിച്ചേക്കും. അതിനുള്ള കൈയിലിരിപ്പൊക്കെ എനിക്കുണ്ട്.''

""എന്താണത്?'' സഹപ്രവര്‍ത്തകന്‍ ചോദിച്ചു.

""കടുംപിടിത്തം. കാര്‍ക്കശ്യം.''

""തനിക്കു ഞാനെന്തു പ്രത്യുപകാരമാണു ചെയ്യേണ്ടത്?''

""ചെയ്യണം. ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് വാങ്ങിത്തരണം. ദാ, അവിടെയിരിക്കുന്ന ആ വല്യപ്പനും ഒരു ഗ്ലാസ്,'' അടുത്ത മേശയിലെ പാവപ്പെട്ട വൃദ്ധനെ ചൂണ്ടി ഹോര്‍ഗെ പറഞ്ഞു.

മൂന്നു ഗ്ലാസുകളില്‍ അര്‍ജന്റീനക്കാരുടെ ഇഷ്ടപാനീയം എത്തി. മൂന്നു ഹൃദയങ്ങള്‍ പോലെ. മെല്ലെമെല്ലെ അവര്‍ അതു സ്വന്തം നാവുകളില്‍പുരട്ടിക്കൊണ്ടിരുന്നു.

ചുവന്ന വീഞ്ഞുപോലെ അര്‍ജന്റീനക്കാരുടെ പ്രിയ ഭക്ഷണവിഭവമാണു മാട്ടിറച്ചി. അര്‍ജന്റീനയില്‍ ആദ്യം കുടിയേറിയ യൂറോപ്യന്മാര്‍ പലരും കന്നുകാലിവളര്‍ത്തലിലേക്കാണു തിരിഞ്ഞത്. ആയിരക്കണക്കിനു കന്നുകാലികള്‍ക്കു മേഞ്ഞുനടക്കാനാവുന്ന വിസ്തൃതമായ പുല്‍മേടുകള്‍ ആ നാട് പരിഷ്കൃത ലോകത്തിനുവേണ്ടി കരുതിവച്ചിരുന്നു. പരിഷ്കൃതര്‍ക്ക് അപരിഷ്കൃത ജീവിതത്തിനുള്ള സാഹചര്യങ്ങള്‍. പല പ്രദേശങ്ങളും ആദ്യകാലത്തു സര്‍ക്കാര്‍ നിയമങ്ങള്‍ക്കു കൈയെത്താത്തവയായിരുന്നു. അവിടെയൊക്കെ കാടിന്റെ നിയമങ്ങളാണു നിലനിന്നത്. പട്ടണങ്ങളിലെ നിയമങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ വിലപ്പോയില്ല. കന്നുകാലിവളര്‍ത്തല്‍ റാഞ്ചുകളുടെയും കൗബോയികളുടെയും സമ്പ്രദായത്തിലേക്കു വികസിച്ചപ്പോള്‍ റാഞ്ചുകളില്‍ നിയമമായതു ശരീരത്തിന്റെ കരുത്തും മനസിന്റെ തന്റേടവുമാണ്. അവ കൂടുതലുള്ളവര്‍ അധികാരികളും അവ കുറവായിരുന്നവര്‍ ഭരിക്കപ്പെടുന്നവരും ആയി.

റാഞ്ചുകളിലെ പ്രധാനഭക്ഷണം കന്നുകാലികളുടെ മാംസമായിരുന്നു. അര്‍ജന്റീനയുടെ മറ്റു ഭാഗങ്ങളിലേക്ക് ഭക്ഷണമാകാന്‍ പരുവപ്പെട്ടു കന്നുകാലികള്‍ റാഞ്ചുകളില്‍നിന്നു പൊയ്‌ക്കൊണ്ടുമിരുന്നു. അങ്ങനെ വളര്‍ന്ന മാട്ടിറച്ചി പ്രിയം പിന്നീട് എല്ലാക്കാലത്തും അര്‍ജന്റീനക്കാരില്‍ നിലനിന്നു. പരിഷ്കൃതമായ കുടുംബഭക്ഷണമേശകളിലും റെസ്റ്ററന്റുകളിലും ബീഫിന്റെ വിവിധ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അവര്‍ അര്‍ജന്റീനയുടെ പാരമ്പര്യം രുചിക്കുകയായിരുന്നു.

അര്‍ജന്റീനക്കാരനാണെങ്കില്‍ റെഡ് വൈനും ബീഫും കഴിക്കണമെന്നൊരു നാട്ടുനടപ്പുതന്നെ നിലനിന്നിരുന്നതിനാല്‍ ഹോര്‍ഗെ വല്ലപ്പോഴും ആ രുചികള്‍ ആസ്വദിച്ചു. ഭക്ഷണത്തോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു അമ്മയോടൊപ്പം കൂടി. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തശേഷം അതു കഴിക്കാതിരിക്കുകയെന്നതും ഹോര്‍ഗെയ്ക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അങ്ങനെ അസീസിയിലെ ഫ്രാന്‍സിസിനെ ത്യാഗത്തില്‍ വിദൂരമായെങ്കിലും അനുകരിക്കാന്‍ കഴിയുന്നതില്‍ ഹോര്‍ഗെ രഹസ്യമായി സന്തോഷിച്ചു.

ഫുട്‌ബോളിനോടും ടാംഗോയോടുമുള്ള തന്റെ അഭിനിവേശം നിയന്ത്രിക്കാന്‍ ഹോര്‍ഗെ ശ്രമിച്ചുകൊണ്ടിരുന്നു. ഫ്‌ളോറസിന്റെ മുഴുവന്‍ ആവേശമുണര്‍ത്തിയ ചില ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഹോര്‍ഗെ എത്താതിരുന്നതു കൂട്ടുകാരുടെ ആവേശത്തെ നനച്ചു കളഞ്ഞു. ടാംഗോ നൃത്തങ്ങള്‍ക്കും ഹോര്‍ഗെ എത്തുന്നതു ചുരുക്കമായി. എന്നാല്‍, ടാംഗോ സംഗീതത്തില്‍ ഹോര്‍ഗെയ്ക്ക് അഭിനിവേശം കുറഞ്ഞില്ല. അര്‍ജന്റീനയുടെയും ഉറുഗ്വേയുടെയും പാരമ്പര്യസംഗീതമായ മിലോംഗയും ഹോര്‍ഗെയ്ക്കു പ്രിയമായിരുന്നു.

അങ്ങനെയിരിക്കേ ഹോര്‍ഗെയ്ക്കു പനിയും ചുമയും പിടിപെട്ടു. പുലര്‍കാലത്തെ മഞ്ഞിലൂടെയുള്ള യാത്രയാകാം കാരണം. ആദ്യമൊന്നും അസുഖം കാര്യമാക്കിയില്ല. എന്നാല്‍, പെട്ടെന്നു രോഗം കലശലായി.

കടുത്ത ന്യൂമോണിയയാണെന്നു ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. അതിനുള്ള മരുന്നുകള്‍ നല്‍കിയിട്ടും രോഗത്തിനു കുറവുണ്ടായില്ല. ശ്വാസോച്ഛ്വാസം വളരെ ആയാസകരമായി.

താന്‍ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു ഹോര്‍ഗെയ്ക്കു തോന്നി. എല്ലാ ജീവിതങ്ങളും ഒഴുകുന്നതു മരണത്തിലേക്കാണ്. സാധാരണവേഗത്തില്‍ ഒഴുകുമ്പോള്‍ ഒഴുകുന്നതായി തോന്നുകയേ ഇല്ല. ഒഴുക്കിന്റെ വേഗം വര്‍ധിക്കുമ്പോഴാണ് ഒഴുക്കിനെക്കുറിച്ചുള്ള അവബോധം ഉണരുന്നത്. ഇപ്പോള്‍ തന്റെ ഒഴുക്ക് അതിവേഗത്തിലാണ്. മലയിറങ്ങുന്ന അരുവിയുടേതുപോലെ. അന്ത്യത്തിലേക്കുള്ള വീഴ്ച ഇനി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ജീവിതത്തെക്കുറിച്ചു മനസില്‍ വരച്ചുകൊണ്ടിരുന്ന ഒരു ചിത്രമുണ്ട്. ഇനി അതിനൊരു പ്രസക്തിയുമില്ല. വാസ്തവത്തില്‍, താനെന്തിനു ചിത്രം വരച്ചു? പൂവ് എന്തെന്നറിയാത്തവന്‍ പൂവിന്റെ ചിത്രം വരയ്ക്കുന്നതുപോലെയല്ലേ താന്‍ ചെയ്തത്? ഒരു ഇതള്‍ കാണുമ്പോഴേക്കും ഒരു പൂവിനെ കാണുന്നതായി ഭാവിക്കുന്നു, പൂവിന്റെ ചിത്രം വരയ്ക്കാന്‍ ഉദ്യമിക്കുന്നു. ആ ചിത്രത്തെക്കുറിച്ച് അഭിമാനിക്കുന്നു. അതു മനസില്‍വച്ചു ജീവിക്കുന്നു. ചിത്രം തീര്‍ത്തും അപൂര്‍ണമാണെന്നതു മാത്രമല്ല, പൂവിന്റെ സുഗന്ധം വരയ്ക്കാന്‍ തനിക്കൊരിക്കലും ആവില്ല എന്നുപോലും തിരിച്ചറിയുന്നില്ല.

ഡോക്ടര്‍മാര്‍ ഹോര്‍ഗെയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. വലത്തേ ശ്വാസകോശത്തില്‍ പല സിസ്റ്റുകള്‍ ഉള്ളതായി അവര്‍ കണ്ടു. ശസ്ത്രക്രിയ ചെയ്യുകയേ നിര്‍വാഹമുള്ളൂ. വലത്തേ ശ്വാസകോശത്തിന്റെ സിംഹഭാഗവും മുറിച്ചു നീക്കേണ്ടിവന്നേക്കും.

മാരിയോ ബെര്‍ഗോളിയോയ്ക്കും റെജീനയ്ക്കും പരിഭ്രമമായി. ശ്വാസകോശത്തിന്റെ ഏറിയ പങ്കും മുറിച്ചുകളയുക എന്നുവച്ചാല്‍? ആ ശസ്ത്രക്രിയയെ തങ്ങളുടെ മകന്‍ അതിജീവിക്കുമോ? പക്ഷേ ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായിരിക്കുമെന്ന് അവര്‍ ഉറപ്പു പറയുന്നതുമില്ല. ഒരു ശ്വാസകോശവുമായി എങ്ങനെ, എത്രനാള്‍ ജീവിക്കും?

പക്ഷേ, ശസ്ത്രക്രിയ നടക്കട്ടെയെന്നു ഹോര്‍ഗെ തീരുമാനിച്ചു. താന്‍ ജീവിക്കണോ മരിക്കണോയെന്നു ദൈവം തീരുമാനിക്കട്ടെ.

ശസ്ത്രക്രിയ നടന്നു. ശ്വാസകോശങ്ങളിലൊന്നിന്റെ മുക്കാല്‍ പങ്കും ഹോര്‍ഗെയോടു വിട പറഞ്ഞു.

ഇനി ഹോര്‍ഗെ ജീവിക്കുമോയെന്നതുകണ്ടറിയുക മാത്രം. കുറെ മരുന്നുകള്‍ നിശ്ചയിക്കുകയും ഹോര്‍ഗെയുടെ ശരീരത്തിലും അതിനു ചുറ്റുമായും കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തശേഷം ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു.

മനുഷ്യനും അവന്റെ ശാസ്ത്രങ്ങളും സാങ്കേതിക വിദ്യകളും ഒരതിര്‍ത്തിരേഖവരെ മാത്രം പോകുന്നു. പിന്നെയെല്ലാം ചെയ്യുന്നതു ദൈവമാണ്.

അപ്പോള്‍, രസതന്ത്രത്തെയും ഊര്‍ജതന്ത്രത്തെയും മറ്റെല്ലാ ശാസ്ത്രങ്ങളെയുംകാള്‍ വലിയ ശാസ്ത്രം ദൈവശാസ്ത്രമാണെന്നു വരുന്നു.

ഹോര്‍ഗെയുടെ സഹോദരങ്ങളും മാതാപിതാക്കളും ആ മെലിഞ്ഞ നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നതു നോക്കി ഇരുന്നു. അതിന്റെ താളത്തില്‍ എന്തെങ്കിലും മാറ്റം തോന്നിയാല്‍ അവര്‍ക്കു ഭയമാകും.

സന്ദര്‍ശകരില്‍ പലരും ഹോര്‍ഗെയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. രോഗം മാറുമെന്നും ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണെ്ടന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍കളി പുനരാരംഭിക്കാമെന്നുമൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഹോര്‍ഗെയ്ക്ക് അസ്വസ്ഥതയാണു തോന്നിയത്. എന്നാല്‍, ഒരു കന്യാസ്ത്രീ ഹോര്‍ഗെയോടു പറഞ്ഞത്, ""നീയിപ്പോള്‍ വേദനയിലൂടെ യേശുവിനെ അനുകരിക്കുകയാണ്'' എന്നാണ്. അതു കേട്ടപ്പോള്‍ ഹോര്‍ഗെയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അല്ല, ആനന്ദം.

അതോടെ ഹോര്‍ഗെയുടെ ശാരീരിക സ്ഥിതിയില്‍ മാറ്റം കണ്ടു.

ദൈവം നിശ്ചയിച്ചതു ഹോര്‍ഗെ ജീവിക്കണമെന്നാണ്. നെഞ്ച് അതിന്റെ ക്രമത്തിലേക്ക്, താളത്തിലേക്ക്, വന്നു. എന്തൊരാശ്വാസം! എന്തൊരു സുഖം!

അസുഖം മാറിക്കിട്ടുന്നതാണ് ഏറ്റവും വലിയ സുഖം.

ഒരു ശ്വാസകോശം കൊണ്ടു ഹോര്‍ഗെയ്ക്ക് ഈ ലോകത്തില്‍ പിടിച്ചുനില്‍ക്കാം.

കൂട്ടുകാര്‍ ചോദിച്ചു: ""ഇപ്പോള്‍ എങ്ങനെയുണ്ട?'' ""ഇത്രയും കാലം രണ്ടു ചക്രമുള്ള സൈക്കിള്‍ ചവിട്ടി. ഇനി ഒറ്റച്ചക്രവണ്ടി ചവിട്ടി നോക്കാം. ഇതു ധാരാളമെന്നു തോന്നുന്നു,'' ഹോര്‍ഗെ പറഞ്ഞു.

ഡോക്ടര്‍മാര്‍ മുന്നറിയിപ്പു കൊടുത്തു, സൂക്ഷിക്കണം. ആകെയുള്ള ഒരു ശ്വാസകോശത്തിന് ഒരസുഖവും ബാധിക്കാതെ നോക്കണം.
{[['']]}

മഅദനിക്കെതിരേ കേരളത്തില്‍ വധശ്രമക്കേസ്‌

മഅദനിക്കെതിരേ കേരളത്തില്‍ വധശ്രമക്കേസ്‌

mangalam malayalam online newspaper
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്‍കി കൊലയാളിയെ അയച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. എറണാകുളം അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരം വധഭീഷണി, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തതെന്നറിയുന്നു. കൊലപാതകത്തിന്‌ ചുമതലപ്പെടുത്തിയ മാറാട്‌ അഷ്‌റഫ്‌ എന്നയാളെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്‌.
തീവ്രവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ ചോദ്യം ചെയ്‌ത മുഹമ്മദ്‌ എന്നയാള്‍ നല്‍കിയ മൊഴിയാണ്‌ ഈ വധശ്രമത്തിലേക്ക്‌ വിരല്‍ചൂണ്ടിയത്‌. പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫിന്‌ മഅദനി പണം നല്‍കിയെന്നാണ്‌ മുഹമ്മദിന്റെ മൊഴി. ഇതനുസരിച്ച്‌ പരമേശ്വരനെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ അഷ്‌റഫ്‌ കന്യാകുമാരിയില്‍ പോയെങ്കിലും ഉദ്യമം വിജയിച്ചില്ലെന്നും മൊഴിയിലുണ്ട്‌. 1998 ലാണ്‌ കേസിനാസ്‌പദമായ സംഭവം.
കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയിരുന്നില്ല. അതീവ ഗൗരവതരമായ ഈ മൊഴിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചിയിലെ അയോധ്യാ പ്രസ്‌ മാനേജര്‍ ടി.ജി. മോഹന്‍ദാസ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌േേട്രറ്റ്‌ കോടതിയെ സമീപിക്കുകയായിരുന്നു. സി.ജെ.എമ്മിന്റെ നിര്‍ദേശപ്രകാരം കേസ്‌ പരിഗണിച്ച എ.സി.ജെ.എം കോടതിയാണ്‌ കേസെടുത്ത്‌ അന്വേഷിക്കാന്‍ നോര്‍ത്ത്‌ പോലീസിനു നിര്‍ദേശം നല്‍കിയത്‌. കേസെടുത്തെങ്കിലും പോലീസ്‌ ഇക്കാര്യം അതീവ രഹസ്യമാക്കിവച്ചി
രിക്കുകയാണ്‌.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയാണ്‌ മാറാട്‌ അഷ്‌റഫ്‌. മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍ അഷ്‌റഫും പിന്നീട്‌ പോലീസിനോട്‌ സമ്മതിച്ചതായി സൂചനയുണ്ട്‌.
1998 ല്‍ നടന്ന സംഭവമായതിനാല്‍ കേസന്വേഷണം കോഴിക്കോട്ടേക്കു തന്നെ മാറ്റിയേക്കുമെന്നാണ്‌ അറിയുന്നത്‌. ബംഗളുരു സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയായ അബ്‌ദുള്‍ നാസര്‍ മഅദനി ഇപ്പോള്‍ ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ്‌. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന്‌ കണ്ടാല്‍ ഈ കേസില്‍ കേരളാ പോലീസിന്‌ മഅദനിയെ ചോദ്യം ചെയേ്ണ്ടിേവരും. ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ അതീവ ശ്രദ്ധയോടെയും രഹസ്യമായും കേസ്‌ കൈകാര്യം ചെയ്യണമെന്നാണ്‌ പോലീസ്‌ ആസ്‌ഥാനത്തു നിന്നും നോര്‍ത്ത്‌ പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
{[['']]}

John Abraham Onam Special Interview 16 9 2013 Mazh…

{[['']]}

Ival Yamuna 2-10-2013full epi Mazhavil Manorama TV Serial

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger