Movie :
Recent Movies

kerala home tv show and news

Open House Restaurant Near Ayurveda College Junction - Super Chef today chilly chiken

Thumbnail
{[['']]}

ഭാര്യ കുതിരയെ ചുംബിച്ചു; ഭര്‍ത്താവ്‌ ബന്ധം വേര്‍പെടുത്തി...!

mangalam malayalam online newspaper
ഭാര്യ ചുംബിക്കുന്നത്‌ കണ്ടാല്‍ ആത്മാര്‍ത്ഥതയുള്ള ഏത്‌ ഭര്‍ത്താവിനാണ്‌ സഹിക്കാന്‍ കഴിയുക. എന്നാല്‍ സൗദി അറേബ്യയിലെ ഈ ഭര്‍ത്താവിന്റെ നടപടി അല്‍പ്പം കടുത്തതായി പോയി എന്ന്‌ പറയേണ്ടി വരും. ഭാര്യ ഒരു കുതിരയെ ചുംബിച്ചതിന്റെ പേരില്‍ ഭര്‍ത്താവ്‌ വിവാഹബന്ധം തന്നെ വേര്‍പെടുത്തിക്കളഞ്ഞു.
സൗദി അറേബ്യയിലെ സാദാ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ ഭാര്യ തന്റെ ഫാമിലെ കുതിരയെ ചുംബിക്കുന്ന ചിത്രമാണ്‌ ഭര്‍ത്താവിനെ ചൊടിപ്പിച്ചത്‌. റിയാദിലെ സ്വന്തം വീട്ടിലെ കുതിരയുമായി മൂക്കുരുമ്മുന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റ്‌ പേജില്‍ ഭാര്യ നല്‍കിയിരുന്നു. ഇത്‌ കണ്ടതോടെയാണ്‌ ഭര്‍ത്താവിന്‌ കലിയിളകിയത്‌.
അതേസമയം താന്‍ ചെയ്‌തതിലോ കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം സംഭവിച്ചതിലോ ഭാര്യയ്‌ക്ക് തെല്ലും കുണ്‌ഠിതമോ ഞെട്ടലോ ഇല്ല. മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാത്തവനുമായി പിരിയുന്നത്‌ തന്നെയാണ്‌ നല്ലതെന്ന്‌ പ്രതികരിക്കുക മാത്രമല്ല ചിത്രത്തേക്കുറിച്ച്‌ അഭിമാനം കൊള്ളാനും അവര്‍ തയ്യാറായി. അറേബ്യന്‍ കുതിരകളോടുള്ള തന്റെ പ്രേമം നാട്ടുകാര്‍ ഇതോടെ അറിഞ്ഞല്ലോ എന്നും അവര്‍ പറഞ്ഞു.
{[['']]}

HOMEODD NEWS നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

mangalam malayalam online newspaper
വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമാണ്‌ ഫോട്ടോ നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. വേദന നിറഞ്ഞ മുഖത്തോടെ യുവതി പുല്ലില്‍ കുത്തിയിരിക്കുന്നതും പൊക്കിള്‍ക്കൊടിയോടെ ചോരക്കുഞ്ഞ്‌ പുറത്തേക്ക്‌ വരുന്നതുമാണ്‌ ചിത്രത്തില്‍. മെക്‌സിക്കോയിലെ ഗിരിവര്‍ഗ്ഗ യുവതി 29 കാരി ഇര്‍മാ ലോപ്പസിനായിരുന്നു ആരോഗ്യ ജീവനക്കാരുടെ അവഗണനയെ തുടര്‍ന്ന്‌ ആശുപത്രിക്ക്‌ പുറത്ത്‌ പ്രസവിക്കേണ്ടി വന്നത്‌. ഒക്‌ടോബര്‍ 2 നായിരുന്നു സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന്‌ പരിശോധനയില്‍ മനസ്സിലാക്കിയെങ്കിലും ഭര്‍ത്താവിനെയും കൂട്ടി സാന്‍ ഫെലിപ്പേ ജലാപ്പ ഡേ ഡിയാസ്‌ ഗ്രാമത്തിലെ പ്രദേശിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇര്‍മയോട്‌ എട്ടു മാസമേ ആയിട്ടുള്ളെന്ന്‌ പറഞ്ഞ്‌ നഴ്‌സ് മടക്കി അയയക്കുകയായിരുന്നു.
മസാടെക്‌ വംശക്കാരും സ്‌പാനിഷ്‌ അത്ര പരിചയമില്ലാത്തതിനാലും എന്താണ്‌ നഴ്‌സ് പറഞ്ഞതെന്ന്‌ ഇവര്‍ക്ക്‌ മനസ്സിലായില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പുലര്‍ച്ചെ 7.30 യോടെ പ്രസവവേദനയുടെ ലക്ഷണം കാണിച്ചു തുടങ്ങിയ ഇര്‍മ ക്‌ളിനിക്കിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ പോയി ഇരിക്കുകയും സമീപത്തെ ഒരു ഭിത്തിയില്‍ പിടിച്ച്‌ ശ്രമം ആരംഭിക്കുകയുമായിരുന്നു. ഈ സമയത്ത്‌ നഴ്‌സിനെ സഹായത്തിന്‌ വിളിക്കാനായി ഭര്‍ത്താവ്‌ പോകുകയും ചെയ്‌തതിനാല്‍ പൂര്‍ണ്ണമായും ഒറ്റയ്‌ക്കായിരുന്നു ഇര്‍മ എല്ലാം ചെയ്‌തത്‌.
ഇര്‍മയുടെ അലര്‍ച്ച കേട്ട്‌ സമീപത്തു കൂടിയവരില്‍ ഒരാളായ എലോയ്‌ പച്ചേക്കോ ലോപ്പസ്‌ എന്നയാളാണ്‌ ഇര്‍മയുടെ ദൈന്യത പകര്‍ത്തിയത്‌. ഇയാള്‍ ഫോട്ടോ സമീപത്തെ ഒരു പത്ര പ്രവര്‍ത്തകന്‌ നല്‍കുകയും അയാള്‍ അത്‌ പല പത്രങ്ങള്‍ക്ക്‌ നല്‍കുകയുമായിരുന്നു. പിന്നീട്‌ ചിത്രം ഇന്റര്‍നെറ്റിലും വന്‍ ഹിറ്റായി. കാര്യം വിവാദമായതോടെ ഹെല്‍ത്ത്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ: അഡ്രിയാന്‍ ക്രൂസിനെയും മറ്റ്‌ ജീവനക്കാരെയും പുറത്താക്കുകയും ഫെഡറല്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിരിക്കുകയാണ്‌. അതേസമയം ഭാഷയാണ്‌ പ്രശ്‌നം ഉണ്ടാക്കിയതെന്നും മതിയായ സ്‌റ്റാഫുകള്‍ ഈ സമയത്ത്‌ ഇല്ലായിരുന്നെന്നുമാണ്‌ നഴ്‌സ് പറഞ്ഞത്‌.
{[['']]}

അന്ത്യം പ്രവചിക്കും മരണവാച്ച്‌!


mangalam malayalam online newspaper

മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കേണ്ട പ്രായമായിട്ടും അതൊന്നുമറിയാത്ത മട്ടില്‍ വിവാഹം ചെയ്യാതെയും ജോലി കണ്ടെത്തുകയും ചെയ്യാതെ കഴിയുന്ന എത്രയോ മടിയന്‍മാരും മടിച്ചികളുമുണ്ട്‌ ഈ ലോകത്ത്‌. ഇവരെ നേര്‍ദിശയില്‍ എത്തിക്കാന്‍ ഒരു വഴിയേ ഉളളൂ, 'മരണവാച്ച്‌' കെട്ടിക്കുക! എന്തു മാരണമാണ്‌ ഈ മരണവാച്ചെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
മരണവാച്ച്‌ എന്നാണ്‌ അറിയപ്പെടുന്നതെങ്കിലും ഇത്‌ കണ്ടുപിടിച്ച ഫ്രെഡ്രിക്ക്‌ കോള്‍ട്ടിംഗ്‌ 'ഹാപ്പിനെസ്‌ വാച്ച്‌' എന്നാണ്‌ വിളിക്കുന്നത്‌. കാരണം, നഷ്‌ടപ്പെടുന്ന ഓരോ ദിവസവും മണിക്കൂറും സെക്കന്‍ഡും ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന കാര്യം ഈ വാച്ച്‌ നന്നായി ഓര്‍മ്മിപ്പിക്കും. എന്നുമാത്രമല്ല, ചെയ്‌തു തീര്‍ക്കാനുളള കാര്യങ്ങള്‍ ശുഷ്‌കാന്തിയോടെ പൂര്‍ത്തിയാക്കാനും വാച്ച്‌ സഹായകമാവുമെന്നും കോള്‍ട്ടിംഗ്‌ കരുതുന്നു.
ഇനി മരണവാച്ച്‌ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം. ആദ്യം നിങ്ങളുടെ മെഡിക്കല്‍ ചരിത്രം, ഭാരം, ജീവിതശൈലി, ദുശീലങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ എന്നിവയെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്‌. ഇതെല്ലാം ഉപയോഗിച്ച്‌ നിങ്ങളുടെ ആയുസിന്റെ ദൈര്‍ഘ്യം കണക്കാക്കുന്നു. ഇതില്‍ നിന്ന്‌ വയസ്സ്‌ കുറച്ച്‌ ഇനി അവശേഷിക്കുന്ന കാലവും. എന്നാല്‍, കൗണ്ട്‌ ഡൗണ്‍ രീതിയിലായിരിക്കും വാച്ച്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്രയുമാവുമ്പോള്‍ ശേഷിക്കുന്ന കാലത്ത്‌ കടമകള്‍ നിര്‍വഹിക്കാന്‍ ആരും മടികാട്ടില്ലെന്നാണ്‌ നിര്‍മ്മാതാവിന്റെ കണക്കുകൂട്ടല്‍.
-  
{[['']]}

76 കാരിക്ക്‌ പീഡനം; മാനഭംഗത്തിന്‌ ശേഷം നഗ്നയാക്കി വഴിയില്‍ ഉപേക്ഷിച്ചു

mangalam malayalam online newspaper തൃശൂര്‍: തെല്ല്‌ ഇടവേളയ്‌ക്ക് ശേഷം കേരളം നരാധമന്‍മാരുടെ പിടിയിലേക്ക്‌ വീണ്ടും. തൃശൂരിലെ ഒല്ലൂരില്‍ വൃദ്ധ പീഡനത്തിന്‌ ഇരയായി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍. അഞ്ചേരി സ്വദേശിനിയായ 76 കാരിയാണ്‌ അബോധാവസ്‌ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്‌. ആശുപത്രി വൃത്തങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
ഇന്നലെ വൈകിട്ട്‌ ഏഴു മണിയോടെ ഇവര്‍ പീഡനത്തിനിരയായത്‌. മാനഭംഗപ്പെടുത്തിയ ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ നഗ്നയായി കിടന്ന ഇവരെ നാട്ടുകാര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട്‌ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ്‌ ഇവരുടെ സ്‌ഥിതി. പ്രതിയെന്ന്‌ സംശയിക്കപ്പെടുന്ന ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല. അബോധാവസ്‌ഥയിലാണ്‌ വൃദ്ധയുടെ സ്‌ഥിതി.
 
{[['']]}

മകളെ കടിച്ചുകൊന്ന്‌ ചോരയും മാംസവും ഭക്ഷിച്ചു!

 mangalam malayalam online newspaper
സിഡ്‌നി: പിഞ്ചു മകളെ കൊന്ന്‌ ചോരയും മാസവും ഭക്ഷിച്ച കുറ്റത്തിന്‌ പാപുവ ന്യൂ ഗുനിയയില്‍ ഒരാള്‍ അറസ്‌റ്റിലായി. ബുധനാഴ്‌ച ലേയ്‌ക്ക് സമീപമാണ്‌ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌.
അമ്മയും മൂന്നുവയസ്സുളള കുട്ടിയും പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്‌ അപ്രതീക്ഷിത സംഭവം അരങ്ങേറിയതെന്ന്‌ പ്രാദേശിക കൗണ്‍സിലര്‍ ജോണ്‍ കെറിയെ ഉദ്ധരിച്ച്‌ 'ദ പിഎന്‍ജി പോസ്‌റ്റ് കൊറിയര്‍' റിപ്പോര്‍ട്ടു ചെയ്യുന്നു. കുഞ്ഞിനെ തട്ടിയെടുത്ത്‌ പിതാവ്‌ അടുത്ത കുറ്റിക്കാട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.
സമീപപ്രദേശത്ത്‌ തെങ്ങിനു മുകളിലിരുന്ന യുവാക്കളാണ്‌ ഒരാള്‍ കുറ്റിക്കാട്ടിലിരുന്ന്‌ കുഞ്ഞിനെ കടിച്ചുകീറി തിന്നുന്നത്‌ കണ്ടത്‌. ഇവര്‍ ബഹളംവച്ചപ്പോള്‍ അലറിച്ചിരിച്ചുകൊണ്ട്‌ ഇയാള്‍ പ്രവൃത്തി തുടര്‍ന്നു. പക്ഷേ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും ഇയാള്‍ ഓടിക്കളഞ്ഞു.
കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തില്‍ കടിച്ച്‌ ചോര കുടിച്ച ഇയാള്‍ മാംസവും ഭക്ഷിക്കുന്നുണ്ടായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പുവ ന്യൂ ഗുനിയയില്‍ ദുര്‍മന്ത്രവാദവും നരഭോജനവും നടമാടുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴ്‌ പേരുടെ തലച്ചോര്‍ പച്ചയ്‌ക്ക് തിന്നുകയും ലൈംഗികാവയവം സൂപ്പു വച്ചു കഴിക്കുകയും ചെയ്‌ത കേസില്‍ നിരവധി പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.
{[['']]}

Mahabharatham : Episode 05 11-10-13


{[['']]}

കടയില്‍ നിന്ന് വാങ്ങിയ പ്‌ളം കേക്കില്‍ ചത്തപല്ലിയെ കണ്ടെത്തി. .

Thumbnail .
{[['']]}

Mathimakal - Mappilappattukal - Fasila

{[['']]}

kerala home tv shows: Halwa song from the movie Camel Safari

{[['']]}

Halwa song from the movie Camel Safari


Thumbnail
{[['']]}

സ്വയംനിയന്ത്രണ സ്റ്റീയറിങ്ങുമായി കാറുകള്‍ വരുന്നു














ഒരു വര്‍ഷത്തില്‍ എത്ര റോഡപകടങ്ങളാണ് ലോകമൊട്ടുക്ക് ഉണ്ടാവുന്നത്? ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് റോഡപകടങ്ങള്‍ കാരണം 12.4 ലക്ഷം ജീവനുകളാണ് പ്രതിവര്‍ഷം പൊലിയുന്നത്. 

ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എല്ലാ അപകടങ്ങളുമുണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും. ചില അപകടങ്ങളെങ്കിലും ഡ്രൈവറുടെയും കാല്‍നട യാത്രക്കാരന്റെയും ഭാഗ്യക്കേടുകൊണ്ട് സംഭവിക്കുന്നവയാണ്. ഒരു വളവില്‍ കാല്‍നട യാത്രക്കാരന്റെ അശ്രദ്ധമായ ഒരു ക്രോസിങ് അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരന്റെ അപകടകരമായ വട്ടം ചാടല്‍. ഇങ്ങനെ പല കാര്യങ്ങളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഡ്രൈവര്‍ എത്ര ശ്രദ്ധാലുവാണെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ പതറിപോവും. എന്നാല്‍, അപകടം മുന്നില്‍ക്കണ്ട് നിങ്ങളുടെ കാറിന്റെ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കിയാലോ. വന്യമാണ് സങ്കല്‍പ്പം; പക്ഷെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ജര്‍മനിയിലെ ചില വാഹന ഡിസൈനര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നത്. 

വന്‍കിട വാഹന നിര്‍മാണക്കമ്പനിയായ ഫോര്‍ഡ് അടക്കമുള്ള കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ഈ സങ്കേതം വികസിപിക്കുന്നത്. ഒബ്സ്റ്റാക്കിള്‍ അവോയിഡന്‍സ് സിസ്റ്റം എന്ന ഈ സംവിധാനം അപകടം മണത്തറിഞ്ഞ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം ചെയ്യുക. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ സ്റ്റിയറിങ് സ്വയം വെട്ടിതിരിഞ്ഞ് അപകടമൊഴിവാക്കും. ഡ്രൈവറില്ലാത്ത കാറുകളുടെ സങ്കേതം വികസിപ്പിക്കുന്നതിനും ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ഈ സംവിധാനത്തിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാര്‍ വിരല്‍ചൂണ്ടുന്നു. 

കാറിലെ ഒട്ടുമിക്ക സുരക്ഷാ സംവിധാനങ്ങളിലേത് പോലെ സെന്‍സറുകള്‍ തന്നെയാണ് ഇവിടെയും നിര്‍ണായക ജോലി ചെയ്യുന്നത്. കാറിന്റെ മുന്നിലെ ബമ്പര്‍ തൊട്ട് മുന്നോട്ടുള്ള 200 മീറ്ററാണ് വാഹനത്തില്‍ ഘടിപ്പിച്ച ഈ സുരക്ഷാഉപകരണം സ്‌കാന്‍ ചെയ്യുക. മൂന്ന് റഡാറുകളും അള്‍ട്രാ സോണിക് സെന്‍സറുകളും ക്യമറകളുമാണ് ഇതിന് സഹായിക്കുക. ഈ ദുരപരിധിക്കുള്ളില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള എന്തെങ്കിലും വസ്തു വരുന്ന പക്ഷം കാറിനുള്ളിലെ ഡിസ്‌പ്ലേയിലേക്ക് സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞൊടിയിടിയില്‍ കാറിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുകയും ഒരു കൂട്ടിയിടി ഒഴിവാക്കുന്നതിനായി സ്റ്റിയറിങ് വെട്ടിതിരിയുകയും ചെയ്യും. 

ഒരു ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഒരു ആംഗിളില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ പലപ്പോഴും വണ്ടികള്‍ക്ക് മുന്നിലേക്ക് വട്ടം ചാടാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്. ഫോര്‍ഡ് നിലവില്‍ നല്‍കുന്ന പല സുരക്ഷാ സംവിധാനങ്ങളുടെയും ചുവടുപിടിച്ചാണ് പുതിയ ഉപകരണവും വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ അശ്രദ്ധമായി ലയിന്‍ തെറ്റിച്ച് ഓടിക്കുന്നത് തടയാന്‍ കഴിയുന്ന മറ്റൊരു സംവിധാനം ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. കാറിന്റെ ടയറുകള്‍ സ്വയം ജെര്‍ക്ക് ചെയ്ത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായിരുന്നു അത്. പക്ഷെ 30 കിലോമീറ്റര്‍ സ്പീഡിന് താഴെ മാത്രമാണ് ഇത് സാധ്യമായിരുന്നത്. 

പക്ഷെ കാര്‍ 60 കിലോമീറ്റര്‍ സ്പീഡിന് മുകളില്‍ കുതിച്ചുപായുമ്പോള്‍ പോലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും. ഫോര്‍ഡിന് പുറമെ ബി.എം.ഡബ്ല്യു, ഫിയറ്റ്, ഡയിംലര്‍, വോള്‍വോ, ഫോക്‌സ് വാഗണ്‍ എന്നീ കമ്പനികളാണ് പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ചൈനീസ് കമ്പനിയായ ഗീലിക്ക് കീഴിലെ സൂപ്പര്‍ ബ്രാന്‍ഡായ വോള്‍വോ സ്വന്തമായി ഇത്തരം മറ്റൊരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പെഡസ്ട്രിയന്‍ സൈക്ലിസ്റ്റ് അലര്‍ട്ട് സിസ്റ്റം എന്നാണ് ഇതിന്റെ പേര്.
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger