പൂര്‍ണമായും തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ മന്ദിരം റഷ്യയില്‍. റഷ്യയിലെ 150 വര്‍ഷം പഴക്കമുളള ഓര്‍ത്തഡോക്‌സ് പളളിമന്ദിരമാണ് അടിമുടി തടിച്ചന്തവുമായി തലയുയര്‍ത്തി നില്‍ക്കുന്നത്. നട്ടും ബോള്‍ട്ടും വരെ തടിയില്‍ തീര്‍ത്തതെന്നു കൂടി പറഞ്ഞാല്‍ വാര്‍ത്തയുടെ കൗതുകച്ചന്തമേറും ലോകത്തെ ഏറ്റവും പൊക്കമേറിയ തടിനിര്‍മിതിയാണിത്. പൊക്കം 123 അടി(37.5 മീറ്റര്‍) പളളിയുടെ ചട്ടക്കൂടു മുതല്‍ ആണി വരെ എല്ലാം തടിമയം. പടിഞ്ഞാറന്‍ റഷ്യയില്‍ കിസി ദ്വീപിലാണ് കിസി പോഗോസ്റ്റ് ചര്‍ച്ച്. തടിയില്‍ തീര്‍ത്ത നിരവധി താഴികക്കുടങ്ങള്‍. ഫിന്‍ലന്‍ഡ് റഷ്യ അതിര്‍ത്തിയില്‍നിന്ന് 150 മൈല്‍ അകലെയാണ് കിസി പോഗോസ്റ്റ്. 150 വര്‍ഷത്തിനിടെ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ മിനുക്കുപണികള്‍ നടന്നിട്ടില്ല.<r> പതിനെട്ടാം നൂറ്റാണ്ടിലാണ് പളളി സമുച്ചയം പണിതീര്‍ത്തത്. 1862 ല്‍ മണിമേടയുടെ പണി പൂര്‍ത്തിയായി. കപ്പോള എന്നറിയപ്പെടുന്ന 22 താഴികക്കുടങ്ങളാണ് പളളിമന്ദിരത്തിലുളളത്. പളളിയുടെ ഉള്‍ത്തളങ്ങളില്‍ മതപരമായ 102 അടയാളങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പളളിമണി സ്ഥാപിച്ചിരിക്കുന്ന ഗോപുരം നിര്‍മിച്ചത് സൈസോജ് ഓസിപോവ് എന്ന ശില്പിയാണ്. യുനസ്‌കോ 1990 ല്‍ കിസി പോഗോസ്റ്റ് ചര്‍ച്ചിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. |
{[['']]}