ബെര്‍ലിന്‍: മധുവിധു ആഘോഷിച്ച് തിരിച്ചുവരുമ്പോള്‍ ഭര്‍ത്താവ് ഭാര്യ മറന്ന് വച്ചാല്‍ എന്ത് സംഭവിക്കും? പണ്ടൊക്കെയാണെങ്കില്‍ പാവം ഭാര്യ പേടിച്ച് കരഞ്ഞ് ഭര്‍ത്താവിനെ കാത്തിരിക്കും. പുതിയ കാലത്താണെങ്കില്‍ ഇതുമാത്രം മതിയാകും ഒരു വിവാഹ മോചനത്തിന്.
സംഭവം ഒരു കഥയൊന്നുമല്ല. നടന്ന കാര്യമാണ്. അങ്ങ് ജര്‍മനിയില്‍. വിവാഹം കഴിഞ്ഞ് ഫ്രാന്‍സില്‍ മധുവിധു ആഘോഷിച്ച് മടങ്ങുകയായിരുന്ന ജര്‍മന്‍ ദമ്പതികള്‍ക്കാണ് ഇങ്ങനെ ഒരു അക്കിടി പറ്റിയത്.
ഫ്രാന്‍സില്‍ നിന്ന് ബര്‍ലിനിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. ബാദ് ഹെര്‍സ്ഫീല്‍ഡ് എന്ന നഗരത്തില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കാറില്‍ ഇന്ധനം നിറക്കാനായി വണ്ടി നിര്‍ത്തി. ഭാര്യ അത്രയും നേരം പിന്‍ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. ഇന്ധനം നിറച്ച് ഭര്‍ത്താവ് വണ്ടിയുമായി യാത്ര തു
ടര്‍ന്നു. ഏതാണ് രണ്ടര മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ഭാര്യ കാറില്‍ ഇല്ല എന്ന കാര്യം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഭാര്യ അവിടെ ക്ഷമയോടെ കാത്ത് നില്‍ക്കുന്നുണ്ടെന്ന് പോലീസ് മറുപടിയും കൊടുത്തു.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നോ... ഭര്‍ത്താവ് വണ്ടി നിര്‍ത്തി ഇന്ധനം നിറക്കാന്‍ ഇറങ്ങിയപ്പോള്‍ ഭാര്യക്ക് പ്രകൃതിയുടെ വിളി വന്നു. വണ്ടിയല്‍ നിന്നിറങ്ങി ബാത്ത് റൂമില്‍ പോയി. പാവം ഭര്‍ത്താവ് ഇക്കാര്യം അറിയുന്നില്ലല്ലോ. ഭാര്യ പിന്‍സീറ്റില്‍ ഉറങ്ങുന്നുണ്ടെന്ന വിശ്വാസത്തില്‍ അങ്ങേര് വണ്ടിയോടിച്ച് പോയി. ബാത്ത് റൂമില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യ നോക്കുമ്പോള്‍ വണ്ടിയുമില്ല, ഭര്‍ത്താവുമില്ല.