ബീഹാറില്‍ ആദ്യ ലെസ്‌ബിയന്‍ വിവാഹം
പട്‌ന: പട്‌ന നഗരത്തില്‍ നിന്ന് ഒളിച്ചോടിയ രണ്ട് പെണ്‍കുട്ടികള്‍ വിവാഹിതരായി. സംസ്‌ഥാനത്തു നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന ആദ്യ ലെസ്‌ബിയന്‍ വിവാഹമാണിത്.
ഒക്‌ടോബര്‍ നാലിനാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്. ഇവരില്‍ ഒരാളുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വിവാഹിതരായ വിവരം അറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ വിളികള്‍ പിന്തുടര്‍ന്നാണ് പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ റോഹ്‌താസ് ജില്ലയിലെ സസാരാമിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമാണെന്ന് പോലീസ് പറഞ്ഞു
{[['']]}